ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ടാണ് രാജ്യാന്തര കാര്‍ നിര്‍മാതാക്കളുടെ ഇടത്താവളമായി ഇന്ത്യ മാറിയത്. ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത മോഡലുകളെയാണ് പ്രമുഖ ബ്രാൻഡുകൾ രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതും. എന്നാൽ കൊറോണ വൈറസ് വ്യാപനംവൻ പ്രതിസന്ധിയാണ് മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

വാഹന വിപണിയിലെ ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ മികച്ചൊരു തിരിച്ചുവരവിന്റെ സൂചന വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും പാസഞ്ചർ കാറുകളുടെ കയറ്റുമതി വിപണി ഇപ്പോഴും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

ഇന്ത്യൻ പാസഞ്ചർ കാർ വ്യവസായത്തിന്റെ കയറ്റുമതിയിൽ 66.8 ശതമാനം ഇടിവാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നേരിടുന്നത്. ഇതിൽ നിന്നും കരകയറുന്നതിനായി വിൽപ്പനയും കയറ്റുമതിയും വർധിപ്പിക്കാനാണ് കമ്പനികൾ പരിശ്രമിക്കുന്നത്.

MOST READ: റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

2020 ഏപ്രിൽ മുതൽ ജൂൺ വരെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത പത്ത് പാസഞ്ചർ കാറുകൾ ഏതെല്ലാമെന്ന് ഒന്നു നോക്കാം. ഫോക്‌സ്‌വാഗൺ വെന്റോ ഇന്ത്യൻ വിപണിയിൽ കാര്യമായ വിൽപ്പന വിജയം നേടിയിട്ടില്ലെങ്കിലും ഇവിടെ നിർമിച്ച എല്ലാ കാറുകളിൽ നിന്നും ഏറ്റവും വലിയ കയറ്റുമതി അളവ് ഉണ്ടാക്കിയ മോഡലാണിത് എന്നതാണ് യാഥാർഥ്യം.

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

ജൂലൈ വരെ വെന്റോയുടെ മൊത്തം 8,983 യൂണിറ്റുകളാണ് ഫോക്‌സ്‌വാഗൺ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 19,893 യൂണിറ്റിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 54.8 ഇടിവുണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

8,850 യൂണിറ്റിന്റെ കയറ്റുമതി വിൽപ്പനയുമായി ഫോർഡ് ഇക്കോസ്പോർട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. കോംപാക്‌ട് എസ്‌യുവി 2019 ഏപ്രിൽ-ജൂലൈ കാലയളവിൽ വിറ്റ 22,737 യൂണിറ്റുകളെ അപേക്ഷിച്ച് 61.1 ശതമാനം ഇടിവാണ് ഇത്തവണ ഫോർഡ് നേരിടുന്നത്.

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

അതേസമയം ഇന്ത്യയിൽ നിന്ന് 7,800 യൂണിറ്റ് സെൽറ്റോസ് കയറ്റുമതി ചെയ്യാൻ കിയയ്ക്ക് കഴിഞ്ഞു. നാലാം സ്ഥാനത്ത് ജനറൽ മോട്ടോർസിന്റെ ഷെവർലെ ബീറ്റ് ഹാച്ച്ബാക്കാണ്. രാജ്യത്തെ വിൽപ്പന പ്രവർത്തനങ്ഹൾ കമ്പനി അവസാനിപ്പിച്ചിരുന്നെങ്കിലും കയറ്റുമതിക്കായി മാത്രം വാഹനത്തിന്റെ നിർമാണം ഷെവർലെ തുടരുന്നത്.

MOST READ: രാജ്യത്ത് ഓട്ടോ റെന്റൽ സർവീസ് ആരംഭിച്ച് യൂബർ

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

ബീറ്റിന്റെ 7,781 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റി അയയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു. വാർഷിക കയറ്റുമതി വിൽപ്പനയിൽ 71 ശതമാനം ഇടിവും ജനറൽ മോട്ടോർസ് നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം 26,842 യൂണിറ്റ് വിൽപ്പനയായിരുന്നു ഹാച്ച്ബാക്കിന് ഉണ്ടായിരുന്നത്.

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

കയറ്റുമതിയിൽ ഹ്യുണ്ടായി വേർണയും 75.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 24,384 യൂണിറ്റായിരുന്നത് ഇത്തവണ 6,049 യൂണിറ്റുകളിലേക്കാണ് ചുരുങ്ങിയത്. മാരുതി എസ്-പ്രെസോയും ഹ്യുണ്ടായി ഓറയും യഥാക്രമം 4,055, 3,006 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.

MOST READ: ഹോർനെറ്റ് 2.0 പുറത്തിറക്കി ഹോണ്ട; വില 1.26 ലക്ഷം രൂപ

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

നിസാൻ സണ്ണിക്ക് 2019-20 ആദ്യപാദത്തിൽ കയറ്റുമതി ചെയ്‌ത 13,953 യൂണിറ്റ് വിൽപ്പനയിൽ നിന്നും ഇത്തവണ വെറും 2,951 യൂണിറ്റിൽ ഒതുക്കേണ്ടി വന്നു. അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റിന് പഴയ കയറ്റുമതി അളവ് അതേപടി നിലനിർത്താൻ സാധിച്ചതാണ് ശ്രദ്ധേയമാകുന്നത്. ഹാച്ച്ബാക്കിന് 2,755 മോഡലുകൾ സംഭാവന ചെയ്യാൻ സാധിച്ചു.

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത പത്താമത്തെ വാഹനമാണ് മാരുതി ബലേനോ, മൊത്തം 2,745 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ വർഷം 2019 ഏപ്രിൽ-ജൂലൈ കാലയളവിലെ 17,440 യൂണിറ്റുകളുടെ കയറ്റുമതി അളവുമായി താരതമ്യപ്പെടുത്തുമ്പോൾ 84.3 ശതമാനം വൻ ഇടിവാണ് കമ്പനി നേരിടുന്നത്.

Most Read Articles

Malayalam
English summary
Highest Exported Cars From India Between 2020 April To June. Read in Malayalam
Story first published: Friday, August 28, 2020, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X