അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി തങ്ങളുടെ നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒമ്പത് വർഷത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നു.

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

‘10, 000 'എന്ന ചാസി നമ്പറിൽ ഒരുങ്ങിയിരിക്കുന്ന ഈ അവന്റഡോർ SVJ റോഡ്സ്റ്ററിന്റെ 10,000-ാമത്തെ യൂണിറ്റ് റോസോ മിമിർ (റെഡ്), ഗ്രിഗിയോ അച്ചെസോ (ഗ്രേ) കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഈ സ്പെഷ്യൽ കാർ തായ്‌ലൻഡ് വിപണിയിലേക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

2011-ലാണ് ലംബോർഗിനി അവന്റഡോർ അരങ്ങേറ്റം കുറിക്കുന്നത്. മറ്റേതൊരു ലംബോർഗിനിയേയും പോലെ അവന്റഡോറും ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാൻ പര്യാപ്തമായിരുന്നു. അതിന്റെ ഭീമാകാരമായ V12 എഞ്ചിൻ 8250 rpm-ൽ 700 bhp കരുത്തുറ്റതാക്കുകയും സൂപ്പർ സ്പോർട്സ് കാറുകളുടെ ലോകത്ത് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു.

MOST READ: 718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

വെറും 2.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ലംബോർഗിനി അവന്റഡോറിനു കഴിയും. കൂടാതെ പരമാവധി 350 കിലോമീറ്റർ വേഗതയിലെത്താനും ഈ സൂപ്പർ കാർ പ്രപ്തമായിരുന്നു.

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

ഒമ്പത് വർഷത്തിനിടയിൽ അവന്റഡോറിന്റെ നിരവധി മോഡലുകളും ലംബോർഗിനി പുറത്തിറക്കി. 2012 ൽ അവന്റഡോർ റോഡ്സ്റ്റർ വിപണിയിൽ അവതരിപ്പിച്ചു. ഇതിന്റെ റൂഫ് രണ്ട് വിഭാഗങ്ങളായതും പൂർണമായും കാർബൺ ഫൈബർ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത് എന്നതും ഏറെ ചർച്ചയായ വിഷയമായിരുന്നു.

MOST READ: പുതുതലമുറ ഹ്യുണ്ടായി i20-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

തുടർന്ന് 2012 ജനീവ മോട്ടോർ ഷോയിൽ അവന്റഡോർ J പതിപ്പിനെയും ബ്രാൻഡ് ലോകത്തിന് പരിചയപ്പെടുത്തി. 700 bhp പവറുള്ള ഒരു "ഓപ്പൺ" സൂപ്പർ സ്‌പോർട്‌സ്കാറായിരുന്നു ഇത്. തീർന്നില്ല, 2016-ൽ അവന്റഡോർ മിയൂറ ഹോമേജ് എന്ന മോഡലിനെയും ലംബോർഗിനി അവതരിപ്പിച്ചു.

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

ലംബോർഗിനിയുടെ V12 സൂപ്പർ സ്‌പോർട്‌സ് കാറുകളുടെ മുൻഗാമിയായ മിയൂറയുടെ അമ്പതാം വാർഷികത്തിൽ കാറിനായുള്ള ആദര സൂചകമായി അവന്റഡോർ കൂപ്പെയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പ്രത്യേക പതിപ്പായിരുന്നു ഇത്. മോഡലിന്റെ 50 യൂണിറ്റുകൾ മാത്രമാണ് ഇറ്റാലിയൻ സൂപ്പർ കാർ ബ്രാൻഡ് നിർമിച്ചത്.

MOST READ: പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

2016 ലും ലംബോർഗിനി അവന്റഡോർ S അവതരിപ്പിച്ചു. പുതിയ എയറോഡൈനാമിക് ഡിസൈൻ, പുനർരൂപകൽപ്പന ചെയ്ത സസ്പെൻഷൻ, കൂടുതൽ പവർ, പൂർണമായും നവീകരിച്ച ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയാണ് ഈ പുത്തൻ മോഡലും നിരത്തിൽ ഇടംപിടിച്ചത്. മുമ്പുണ്ടായിരുന്ന ലംബോർഗിനി മോഡലുകളുടെ മെച്ചപ്പെടുത്തിയ പതിപ്പുകളെ ‘S' സൂചിപ്പിക്കുന്നു. 740 bhp ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ V12 എഞ്ചിനായിരുന്നു ഈ കാറിന്റെ ഹൃദയം.

അവന്റഡോറിന്റെ 10,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി ലംബോർഗിനി

തുടർന്ന് രണ്ട് വർഷത്തിനിപ്പുറം ലംബോർഗിനി അവന്റഡോർ SVJ സമാരംഭിച്ചു. സൂപ്പർവെലോസിനെ സൂചിപ്പിക്കുന്നതാണ് SVJ. ഈ കാറിന്റെ നിർമാണം 900 യൂണിറ്റായി കമ്പനി പരിമിതപ്പെടുത്തുകയും അവസാനമായി അവന്റഡോർ സീരീസലെ സ്കൈലർ ഗ്രേ എഡിഷനും കഴിഞ്ഞ വർഷം വിപണിയിൽ ഇടംപിടിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Manufactures 10,000 Units Of Aventador In 9 Years. Read in Malayalam
Story first published: Friday, September 11, 2020, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X