ഡിഫെൻഡർ 90 -യുടെ ഓഡറുകൾ താൽകാലികമായി നിർത്തലാക്കി ലാൻഡ് റോവർ
2019 ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ലാൻഡ് റോവർ ഐതിഹാസിക ഓഫ് റോഡർ ഡിഫെൻഡറിനെ ഒരു പുതിയ അവതാരത്തിൽ അവതരിപ്പിച്ചു.

69.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ വർഷം ആദ്യം എസ്‌യുവി ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തിയത്. ഇന്ത്യൻ വിപണിയിൽ മൂന്ന് ഡോർ 90, അഞ്ച് ഡോർ 110 വേരിയന്റുകളിൽ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ വാഗ്ദാനം ചെയ്യും.

ഓട്ടോകാർ ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മൂന്ന് ഡോർ ഡിഫെൻഡർ 90 -ന്റെ എല്ലാ ഓർഡറുകളും തൽക്കാലം ഹോൾഡ് ചെയ്യാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.
MOST READ: ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

അഞ്ച് ഡോർ 110 -ന് ഉചിതമായ ലോഞ്ച് ലഭിക്കണമെന്ന് കമ്പനി ആഗ്രഹിക്കുന്നതിനാൽ ഡിഫെൻഡർ 90 നിർത്തിവച്ചിരിക്കുകയാണെന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അഡ്രിയാൻ മാർഡൽ അറിയിച്ചു.

2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി ഡിഫെൻഡർ 90 -യുടെ ഓഡറുകൾ വീണ്ടും തുറക്കുമെന്നും അഡ്രിയാൻ സ്ഥിരീകരിച്ചു. ഡിഫെൻഡറിന് 22,000 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
MOST READ: വിപണിയിൽ എത്തും മുമ്പ് എംജി ഗ്ലോസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബേസ്, S, SE, HSE, ഇരു വേരിയന്റുകൾക്കും ടോപ്പ്-സ്പെക്ക് ഫസ്റ്റ് എഡിഷൻ എന്നിവ ഉൾപ്പെടുന്ന അഞ്ച് ട്രിം ലെവലുകളിൽ പുതിയ ഡിഫെൻഡർ വാഗ്ദാനം ചെയ്യും.

എല്ലാ വേരിയന്റുകളും ട്രിമ്മുകളും നിരവധി സവിശേഷതകളും അനുബന്ധ ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെടെ ഡിഫെൻഡർ കസ്റ്റമൈസ് ചെയ്യാനും നിർമ്മാതാക്കൾ അനുവദിക്കുന്നു.
MOST READ: ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

പുതിയ ലാൻഡ് റോവർ ഡിഫെൻഡറിൽ ധാരാളം പ്രീമിയം, ആഢംബര സവിശേഷതകളും ഉപകരണങ്ങളും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

അതിൽ OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നു.
MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സംവിധാനമൊരുക്കി ഇന്ത്യൻ ഓയിൽ

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ ബിഎസ് VI എഞ്ചിനാണ് ഡിഫെൻഡറിന്റെ ഹൃദയം. 292 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഈ യൂണിറ്റ് ഒരു സാധാരണ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു.

എന്നിരുന്നാലും, ലാൻഡ് റോവർ അടുത്ത ഘട്ടത്തിൽ ഡിഫെൻഡറിൽ വലുതും ശക്തവുമായ 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ കൊണ്ടുവരാൻ സാധ്യതയുണ്ട്.

പുതിയ ഡിഫെൻഡറിന് പരമാവധി 900 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 900 മില്ലിമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത്, 3.2 ടൺ ടവിംഗ് ശേഷി എന്നിവയുണ്ട്.

പുതിയ ഡിഫെൻഡർ എസ്‌യുവിയുടെ എയർ സസ്‌പെൻഷൻ സംവിധാനത്തിന് എക്സ്ട്രീം ഓഫ്-റോഡിംഗിനിടെ 145 mm ഉയർത്താനാകും. സസ്‌പെൻഷൻ സിസ്റ്റത്തിന് പിന്നീട് സാധാരണ റോഡിൽ വീണ്ടും ഗ്രൗണ്ട് ക്ലിയറൻസിന് 50 mm വരെ കുറയ്‌ക്കാനും കഴിയും.


Click it and Unblock the Notifications








