ക്ലാസിക്ക്സ് ക്യാമ്പയിനുമായി മഹീന്ദ്ര
കമ്പനിയുടെ പൈതൃക സ്മരണയ്ക്കായി മഹീന്ദ്ര ഗ്രൂപ്പ് പുതിയ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ക്യാമ്പയിൻ ആരംഭിച്ചു. 'ദി മഹീന്ദ്ര ക്ലാസിക്ക്സ്' എന്ന് വിളിക്കപ്പെടുന്ന പദ്ധതിയുടെ ടീസർ വീഡിയോയിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇന്ത്യയിൽ വിപണിയിലെത്തിയ ചില എസ്‌യുവികളെ ഉയർത്തിക്കാട്ടുന്നു.

1949 -ൽ മഹീന്ദ്രയുടെ അസംബ്ലി ലൈനുകളിൽ നിന്ന് പുറത്തിറക്കിയ ആദ്യത്തെ വാഹനം, വില്ലിസ് ജീപ്പ്, പിന്നീട് ക്ലാസിക് 4X4 എന്നിവയിൽ നിന്ന് മഹീന്ദ്ര മേജറിലേക്കും നിലവിലെ തലമുറ മഹീന്ദ്ര ഥാറിലേക്കും അങ്ങനെ ഈ ക്ലാസിക് എസ്‌യുവികളെല്ലാം ക്യാമ്പയിൻ പ്രചരിപ്പിക്കും.

മഹീന്ദ്രയുടെ സമ്പന്നമായ ഓട്ടോമോട്ടീവ് പൈതൃകത്തിനുള്ള തങ്ങളുടെ കൃതജ്ഞതയാണ് മഹീന്ദ്ര ക്ലാസിക് ക്യാമ്പയിൻ എന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.
MOST READ: ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹ്യുണ്ടായി

മഹീന്ദ്ര ബ്രാൻഡിനൊപ്പം ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട ഓർമ്മകൾ ഓർമ്മിപ്പിക്കാൻ ഈ ക്യാമ്പയിൻ സഹായിക്കും.

തങ്ങൾ എങ്ങനെ ആരംഭിച്ചു, ഇന്നത്തെ അവസ്ഥ എന്താണ് എന്നിങ്ങനെ തങ്ങളുടെ യാത്രയുടെ ഒരു നേർക്കാഴ്ച ഉപഭോക്താക്കൾക്ക് നൽകുകയാണ് ഈ ക്യാമ്പയിൻ.
MOST READ: ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്‌സസറികളുമായി മാരുതി

മഹീന്ദ്ര എസ്‌യുവികളുടെ ഉടമസ്ഥരായ ആളുകൾക്ക് അവരുടെ വാഹനങ്ങളുമായി ഉണ്ടായിട്ടുള്ള മികച്ച അനുഭവങ്ങൾ, യാത്രകൾ, നിമിഷങ്ങൾ എന്നതിന്റെ കഥകൾ വിവരിക്കാൻ ഒരു സന്ദർഭമാണ് തങ്ങൾ ഇതിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.

1949 -ൽ ഇന്ത്യയിലെ വില്ലീസ് ജീപ്പിന്റെ ലൈസൻസിൽ അസംബ്ലിയി ആരംഭിച്ച മഹീന്ദ്ര പിന്നീട് 1950 മുതൽ സൈനിക വാഹനങ്ങൾ നിർമ്മിച്ചു.
MOST READ: തരംഗമാവാൻ സെൽറ്റോസ് ഗ്രാവിറ്റി, ശ്രേണി വിപുലീകരിച്ച് കിയ

1970 -കളോടെ മഹീന്ദ്ര എസ്‌യുവി സാധാരണക്കാർക്ക് വിൽക്കാൻ തുടങ്ങി, താമസിയാതെ അത് ജീവിതശൈലിയുടെ ഒരു ഭാഗമായി മാറി.

പിന്നീട്, MM440, ക്ലാസിക് 4x4, മേജർ, ഇപ്പോൾ ഥാർ തുടങ്ങിയ മോഡലുകളുടെ പ്രവേശനവും നാം കണ്ടു. നിലവിലെ ഥാർ മോഡൽ 2020 ഒക്ടോബറിൽ ഒരു പുതുതലമുറ അപ്‌ഗ്രേഡ് ലഭിക്കാൻ ഒരുങ്ങുകയാണ്.
MOST READ: സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ക്യാമ്പയിന്റെ ഭാഗമായി, ഈ മഹീന്ദ്ര എസ്‌യുവികളുടെ ഉടമസ്ഥതരായ ആളുകളുടെ കഥകളും വാഹനവുമായി അവരുടെ യാത്രയും പങ്കിടാൻ കമ്പനി ഒരുങ്ങുന്നു.
കൂടാതെ, ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ക്വിസുകളും മറ്റ് ഡിജിറ്റൽ പ്രവർത്തനങ്ങളുമായി ഇടപഴകാനും ഈ ക്യാമ്പയിൻ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.


Click it and Unblock the Notifications








