പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇഗ്നിസ്, ബലേനോ, സിയാസ്, XL6 എന്നിവയുൾപ്പെടെയുള്ള പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്ക എത്തിക്കുന്ന എല്ലാ മോഡലുകളിലും കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

കൊവിഡ് -19 മുൻനിര പോരാളികൾക്കായി 5,000 രൂപ പ്രത്യേക ISL ഓഫറും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഉപഭോക്തൃ ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഓരോ വാഹനങ്ങൾക്കും വ്യത്യാസപ്പെട്ടിരിക്കുന്നു.

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

5.63 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള എൻട്രി ലെവൽ ബലേനോ സിഗ്മ വേരിയന്റിന് 15,000 രൂപ കിഴിവും 15,000 രൂപ എക്സ്ചേഞ്ച് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: അമേരിക്കൻ വിപണിയിൽ ഒപ്റ്റിമയ്ക്ക് പകരക്കാരനായി പുതിയ K5 -നെ അവതരിപ്പിച്ച് കിയ

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

ബലേനോയുടെ മറ്റ് വകഭേദങ്ങളായ ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയ്ക്ക് നിലവിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് നിർമ്മാതാക്കൾ നൽകുന്നത്, ഇവയുടെ എക്സ്ചേഞ്ച് ഓഫർ 15,000 രൂപയായി തുടരുന്നു.

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

ഇഗ്നിസ് സീറ്റ വേരിയന്റിന് 10,000 രൂപ കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഓഫർ ചെയ്യുന്നു, മറ്റ് എല്ലാ വകഭേദങ്ങൾക്കും ഇതേ എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പം 20,000 രൂപ കിഴിവ് ലഭിക്കുന്നു. മൊത്തം ഇഗ്നിസ് സീറ്റയ്ക്ക് 30,000 രൂപ ഓഫറും മറ്റെല്ലാ വേരിയന്റുകൾക്കും 40,000 രൂപയും ലഭിക്കുന്നു.

MOST READ: കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

XL6 എംപിവിക്ക് ഇതുപോലെ ക്യാഷ് ഡിസ്‌കൗണ്ടുകൾ ഒന്നും ലഭിക്കുന്നില്ല, പക്ഷേ പ്രത്യേക ISL ഓഫറിനുപുറമെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നു. ആകെ 25,000 രൂപ വരെയാണ് XL6 -ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ.

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

അതുപോലെ, സിയാസിന്റെ റേഞ്ച്-ടോപ്പിംഗ് മാനുവൽ ആൽഫ പതിപ്പിന് 20,000 രൂപ എക്സ്ചേഞ്ച് ബോണസ് മാരുതി വാഗ്ദാനം ചെയ്യുന്നു. ആൽഫ മാനുവലിന് പുറമെ മറ്റെല്ലാ വേരിയന്റുകൾക്കും 10,000 രൂപ അധിക ഡിസ്‌കൗണ്ട് ലഭിക്കും.

MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

കിഴിവുകൾക്ക് പുറമെ, സമീപകാല സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് രാജ്യത്ത് വിൽപ്പന വർധിപ്പിക്കുന്നതിനായി മാരുതി സുസുക്കി ‘സബ്സ്ക്രൈബ്' എന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ്.

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

ഈ പദ്ധതിക്ക് കീഴിൽ നിർമ്മാതാക്കൾ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലീസിനു കൊടുക്കും. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ബാംഗ്ലൂരിലെയും ഗുഡ്ഗാവിലെയും വ്യക്തിഗത ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ 24, 36 അല്ലെങ്കിൽ 48 മാസത്തേക്ക് ലീസിന് നൽകാം.

MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

കാലാവധി തീരുമാനിച്ചതിന് ശേഷം, ഉപഭോക്താക്കൾ മുൻകൂട്ടി നിശ്ചയിച്ച പ്രതിമാസ തുക മാത്രമേ അടയ്ക്കേണ്ടതുള്ളൂ. ഇതുകൂടാതെ, അധിക നിരക്ക് ഈടാക്കാതെ 24 × 7 റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കും.

More from DriveSpark

Article Published On: Monday, July 6, 2020, 10:49 [IST]
English summary
Maruti Offers Attractive Discounts On Premium Models. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X