Just In
- 44 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്‍, സ്ക്രാംബ്ലര്‍ സാന്‍ഡ്സ്റ്റോം ബൈക്കുകള്‍ അവതരിപ്പിച്ച് ട്രയംഫ്
- 49 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 1 hr ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 2 hrs ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
Don't Miss
- Movies
നിങ്ങള്‍ മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്‍
- News
സർക്കാരിനെതിരെ വ്യാജപ്രചരണം; ഏഷ്യനെറ്റിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ
- Sports
IPL 2021: മുന്‍ കണക്കുകളൊന്നും നോക്കാറില്ല- ബുംറയുമായുള്ള പോരാട്ടത്തെക്കുറിച്ച് റിഷഭ്
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമേരിക്കൻ വിപണിയിൽ ഒപ്റ്റിമയ്ക്ക് പകരക്കാരനായി പുതിയ K5 -നെ അവതരിപ്പിച്ച് കിയ
സമീപകാലത്ത് മികച്ച കാർ ഡിസൈനുകളും ഉപയോഗിച്ച് സ്ഥിരമായി ജനങ്ങളെ ആകർഷിക്കുന്ന ഒരു നിർമ്മാതാക്കളാണ് കിയ മോട്ടോർസ്.

രാജ്യാന്തര വിപണികളിൽ കമ്പനി കണ്ണ് തള്ളിക്കുന്ന ഗംഭീരമായ കാറുകൾ പുറത്തിറക്കുക മാത്രമല്ല, കമ്പനിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനം താരതമ്യേന പുതിയ മോഡലായ സെൽറ്റോസ് ഉപയോഗിച്ച് രാജ്യത്തെ എസ്‌യുവി വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയാണ്.

എന്നിരുന്നാലും, അതിന്റെ ആധുനിക ഡിസൈൻ ഭാഷയുടെ അഗ്രഗണ്യന്മാർ എന്ന് വിളിക്കപ്പെടുന്ന കുറച്ച് പ്രധാനപ്പെട്ട മോഡലുകൾ കിയയ്ക്കുണ്ട്. അത്തരമൊരു ഉദാഹരണമാണ് ഒപ്റ്റിമ.
MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

മികച്ച കാർ നിർമ്മാതാക്കൾ എന്ന നിലയിൽ വിശ്വസനീയമായ പ്രശസ്തി നേടാൻ കിയയെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിച്ച ഈ കാർ വഹിച്ചിരുന്നു. ഒപ്റ്റിമ തീർച്ചയായും ഒരു ജനപ്രിയ മോഡലായിരുന്നപ്പോൾ തന്നെ കിയ മോട്ടോർസ് അമേരിക്കൻ വിപണിയിൽ വാഹനത്തിന് ഒരു പകരക്കാരനെ അവതരിപ്പിച്ചു.

AWD സിസ്റ്റം, 290 bhp കരുത്ത്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഒരു ആഢംബര സ്പോർട്സ് സെഡാനിൽ നാം ആഗ്രഹിക്കുന്ന എല്ലാ ആധുനിക സവിശേഷതകളും ഇതിന് ലഭിക്കുന്നു. K5 എന്ന് വിളിക്കപ്പെടുന്ന സെഡാൻ കമ്പനിയുടെ ദക്ഷിണ കൊറിയൻ പ്രാദേശിക വിപണിയിൽ ഒപ്റ്റിമയ്‌ക്കായി ഉപയോഗിച്ചിരുന്ന പേരാണ്.
MOST READ: കിഗർ കോംപാക്‌ട് എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി റെനോ

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ പുതിയ K5 നാല് ഡോറുകളുള്ള സ്പോർട്-കൂപ്പെ സ്റ്റൈലിംഗ് സ്വീകരിക്കുന്നു. മെർസിഡീസ് CLS, ഔഡി A7, ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ കൂപ്പെ എന്നിവയിൽ കണ്ടെത്തുന്നതിന് സമാനമാണിത്.

കമ്പനിയുടെ പുതിയ N3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുങ്ങുന്നത്. പുതിയ 2021 കിയ കാർണിവലും ഇതേ പ്ലാറ്റ്ഫോമിൽ തന്നയാണ് നിർമ്മിക്കുന്നത്.
MOST READ: മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

അളവുകളുടെ കാര്യത്തിൽ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന ഒപ്റ്റിമയുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ വശങ്ങളിലും പുതിയ K5 വലുതാണ്. മുൻവശത്ത് കിയയുടെ സിഗ്‌നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ത്രി ആരോ ശൈലിയിലുള്ള ഒരു ജോഡി നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു.

അഗ്രസ്സീവായ മുൻ ബമ്പറിന് ഒരു ഫൈറ്റർ ജെറ്റിന്റെ ചിറകുകളുടെ രൂപഘടനയുണ്ട്. സൈഡ് പ്രൊഫൈൽ വളരെ ആകർഷകമാണെങ്കിലും, കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് വാഹനത്തിന്റെ പിൻഭാഗത്തിനായിരിക്കും.
MOST READ: ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

കുത്തനെ റാക്ക് ചെയ്ത വിൻഡ്ഷീൽഡ് ഒരു പീസ് പൂർണ്ണ എൽഇഡി ടെയിൽ ലൈറ്റിലേക്ക് എത്തി നിൽക്കുന്നു. മൊത്തത്തിൽ, രൂപകൽപ്പന ഏത് കോണിൽ നിന്ന് നോക്കിയാലും വളരെ മികച്ചതാണ്. വാഹനം ഇന്ത്യയിൽ സമാരംഭിക്കുകയാണെങ്കിൽ, അതിന്റെ ക്ലാസിലെ ഏറ്റവും മികച്ച രൂപമുള്ളതായിരിക്കും.

ഇന്നത്തെ വിപണിയിലെ ഏറ്റവും മികച്ച ബാംഗ്-ഫോർ-ബക്ക് ഇന്റീരിയർ ഡിസൈനായ കിയ സ്റ്റിംഗറിലെ പോലെ സമാനമായ ഡിസൈനാണ് K5 -ന്റെ ക്യാബിന് ലഭിക്കുന്നത്.

10.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പോലുള്ള സവിശേഷതകൾ ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

സുരക്ഷയുടെ കാര്യത്തിൽ, ഹൈ എൻഡ് കാറുകളിലെ സാധാരണ സുരക്ഷാ സംവിധാനത്തിന് പുറമെ, എമർജൻസി ഓട്ടോ ബ്രേക്കിംഗ് സിസ്റ്റമുള്ള പെഡസ്ട്രിയൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഇതിന് ലഭിക്കുന്നു.

290 bhp കരുത്തും 421 Nm torque ഉം സൃഷ്ടിക്കുന്ന 2.5 ലിറ്റർ ടർബോചാർജ്ഡ് ഇൻ-ലൈൻ 4 പെട്രോൾ 180 bhp കരുത്ത് 264 Nm torque എന്നിവ നിർമ്മിക്കുന്ന 1.6 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ ഇൻ-ലൈൻ 4 പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്.

കിയ മോട്ടോർസ് ഇന്ത്യയിൽ K5 ലോഞ്ച് ചെയ്യുകയാണെങ്കിൽ, CBU റൂട്ട് വഴിയാലും വിൽപ്പനയ്ക്ക് എത്തിക്കുക. 30 ലക്ഷത്തോളം വിലയുള്ള ഹോണ്ട സിവിക്, സ്കോഡ സൂപ്പർബ് എന്നിവയാവും വാഹനത്തിന്റെ പ്രധാന എതിരാളികൾ.