Just In
- 4 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്‍, സ്ക്രാംബ്ലര്‍ സാന്‍ഡ്സ്റ്റോം ബൈക്കുകള്‍ അവതരിപ്പിച്ച് ട്രയംഫ്
- 9 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 49 min ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 1 hr ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
Don't Miss
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍
- Sports
IPL 2021: രാജസ്ഥാന് റോയല്‍സിന് വീണ്ടും തിരിച്ചടി, ലിയാം ലിവിങ്സ്റ്റനും നാട്ടിലേക്ക് മടങ്ങി
- Movies
ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ച് നടി അമ്പിളി ദേവി
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിഗർ കോംപാക്‌ട് എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി റെനോ
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയുടെ ശ്രേണിയിൽ വളരെ കുറച്ച് ഉൽപ്പന്നങ്ങൾ മാത്രമാണ് ഇന്ന് വിപണിയിൽ ഉള്ളത്. എങ്കിലും ഡസ്റ്റർ, ക്വിഡ്, ട്രൈബർ എന്നീ മോഡലുകളിലൂടെ വൻ വിജയം സ്വന്തമാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

റെനോ ഡസ്റ്ററിനെ ഒരു എസ്‌യുവിഎന്ന് തരം തിരിക്കാമെങ്കിലും ക്വിഡിന്റെയും ട്രൈബറിന്റെയും വിജയത്തിന് അതിന്റെ എസ്‌യുവി-പ്രചോദിത സ്റ്റൈലിംഗ് കാരണമാകാം ഇന്ത്യയിലെ വിപണി വിഹിതം ഇനിയും വർധിപ്പിക്കുന്നതിനായി റെനോ ഒരു പുതിയ സബ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

കിഗർ എന്ന് പേരിട്ടിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവി റെനോ-നിസാന്റെ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിനും അടിവരയിടുന്നു. 2020 ഒക്ടോബറിലാണ് കിഗറിന്റെ അവതരണത്തിന് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി നിരത്തുകളിൽ വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് ബ്രാൻഡ്.
MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

കിഗർ എസ്‌യുവിയുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഇപ്പോൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ വാഹനത്തിന്റെ വശങ്ങളിൽ നിന്നുള്ള വിശദാംശങ്ങളാണ് വെളിപ്പെടുത്തുന്നത്.

റെനോയുടെ ഏറ്റവും പുതിയ ട്രൈബർ മിനി-എംപിവിക്ക് ഉപഭോക്താക്കളിൽ നിന്ന് മാന്യമായ പ്രാരംഭ പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഇതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ്-4 മീറ്റർ മോഡലിനെയും പുറത്തിറക്കാൻ തീരുമാനിച്ചത്.
MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ട്രൈബർ ഉപയോഗിച്ച അതേ CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. രണ്ട് വാഹനങ്ങളും ഒരേ എഞ്ചിൻ ഓപ്ഷനും പങ്കിടും. എന്നിരുന്നാലും ഉയർന്ന റെനോ കിഗർ വേരിയന്റുകൾക്ക് പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ ത്രീ സിലിണ്ടർ മോട്ടോറായിരിക്കും വാഗ്‌ദാനം ചെയ്യുക. ഏകദേശം 100 bhp പവറും 160 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇതിനു ശേഷിയുണ്ട്.

5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, സിവിടി എന്നിങ്ങനെ മൂന്ന് ഗിയർബോക്സ് ഓപ്ഷനിലും കിഗർ തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ സിവിടി ഓപ്ഷൻ ടർബോ പെട്രോൾ വേരിയന്റുകളിൽ പരിമിതപ്പെടുത്തും. നിസാൻ, റെനോ എന്നിവയുടെ കീഴിൽ വരുന്ന എല്ലാ ബിഎസ്-VI ഉൽപ്പന്നങ്ങളെയും പോലെ കിഗർ പെട്രോൾ മാത്രമുള്ള മോഡലായിരിക്കും.

മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നതുപോലെ 2020 റെനോ കിഗറിൽ നിരവധി സവിശേഷതകളും ഉപകരണങ്ങളുമാണ് ഇടംപിടിക്കാൻ ഒരുങ്ങുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ എന്നിവയും അതിലേറെയും പട്ടികയിൽ ഉൾപ്പെടുന്നു.

വിശാലമായ സബ്-നാല് മീറ്റർ കോംപാക്റ്റ് എസ്‌യുവി ശ്രേണിയിലേക്ക് കിഗർ താരതമ്യേന കുറഞ്ഞ വിലയിൽ വരും. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, വരാനിരിക്കുന്ന കിയ സോനെറ്റ് തുടങ്ങിയ മോഡലികളാകും പുതിയ റെനോ മോഡലിന്റെ പ്രധാന എതിരാളികൾ.