ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

ജിംനി ഓഫ് റോഡ് എസ്‌യുവിയെ രാജ്യത്ത് അസംബിൾ ചെയ്‌തു തുടങ്ങി മാരുതി സുസുക്കി. കോംപാക്‌ട് മോഡലിന്റെ ആദ്യ യൂണിറ്റ് സെപ്റ്റംബർ മാസത്തിൽ ഗുർഗാവോൺ ആസ്ഥാനമായുള്ള പ്ലാന്റിൽ കമ്പനി കൂട്ടിച്ചേർത്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

രാജ്യത്ത് അസംബിൾ ചെയ്‌ത യൂണിറ്റുകൾ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ സാധ്യതയുണ്ട്. ജിംനി എസ്‌യുവിയുടെ ആഗോള ഉത്‌പാദന കേന്ദ്രമായി ഇന്ത്യയെ സുസുക്കി മാറ്റുമെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

കയറ്റുമതി ആവശ്യത്തിനായി പ്രതിവർഷം ഓഫ്-റോഡ് എസ്‌യുവിയുടെ 4,000-5,000 യൂണിറ്റ് ഉത്പാദിപ്പിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ജിംനിയുടെ 3-ഡോർ പതിപ്പ് പരിമിതമായ അളവിൽ നിർമിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ 5-ഡോർ മോഡൽ ഇന്ത്യയ്ക്ക് മാത്രമായി നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റുമായി ടൊയോട്ട

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

വരും വർഷങ്ങളിൽ മാരുതി സുസുക്കി പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് ജിംനിയെ മനേസർ പ്ലാന്റിൽ കൂട്ടിച്ചേർക്കും. 2022 ൽ മാരുതി സുസുക്കി ജിംനി ഇന്ത്യൻ റോഡുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

അഞ്ച് ഡോർ ജിംനിയെ ഒരു ലൈഫ് സ്റ്റൈൽ എസ്‌യുവിയായി മാരുതി സുസുക്കി അവതരിപ്പിക്കും. 9.80 ലക്ഷം രൂപയോളമായിരിക്കും ജിംനിക്ക് മാരുതി വില നിശ്ചയിക്കുക.

MOST READ: ബി‌എം‌ഡബ്ല്യുവിന്റെ പുതിയ എൻ‌ട്രി ലെവൽ‌ 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലേക്ക്; ബുക്കിംഗ് ആരംഭിച്ചു

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

പുതുതലമുറ മഹീന്ദ്ര ഥാറിനെക്കാൾ താങ്ങാനാവുന്ന മോഡലാക്കാനാണ് ബ്രാൻഡിന്റെ ശ്രമം. രാജ്യത്തെ വാഹന പ്രേമികളുടെ അഭിപ്രായം അറിയാനായി ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ മാരുതി ജിംനിയെ പ്രദർശിപ്പിച്ചിരുന്നു.

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

ലാൻഡർ-ഓൺ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡലിന് 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാകും കരുത്ത് പകരുക. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ജിംനിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

കോംപാക്‌ട് ഓഫ്-റോഡ് എസ്‌യുവി മോഡൽ ലൈനപ്പ് സ്റ്റാൻഡേർഡ് ഓൾ-വീൽ ഡ്രൈവ് സംവിധാനത്തിലാണ് വരുന്നത്. 3-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 5-ഡോർ ജിംനിക്ക് കൂടുതൽ നീളമേറിയ വീൽബേസ് ഉണ്ടാകും. അത് കൂടുതൽ ക്യാബിൻ സ്ഥലത്തേക്ക് വിവർത്തനം ചെയ്യാൻ സഹായിക്കും.

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

മുൻവശത്തേക്ക് തിരിഞ്ഞുള്ള രണ്ടാം നിര സീറ്റുകൾ, ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയും മറ്റ് സവിശേഷതകളും വാഹനത്തിൽ ഇടംപിടിക്കും.

MOST READ: പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

സുരക്ഷാ സംവിധാനത്തിൽ ഇന്ത്യൻ പതിപ്പ് ജിംനിക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ് (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡെലിവറി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫോർവേഡ് ബ്രേക്കിംഗ് അസിസ്റ്റ് എന്നിവയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Started To Assembling Jimny In India. Read in Malayalam
Story first published: Tuesday, October 6, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X