സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് മെർസിഡീസ് ബെൻസ്

ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ 2020 സി ക്ലാസിന് പുതിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകാൻ ഒരുങ്ങുന്നു.

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

ആഢംബര സെഡാന് പുതുക്കിയ സ്റ്റൈലിംഗ് ലഭിക്കുമെങ്കിലും വാഹനത്തെ ഏറെ ശ്രദ്ധേയമാക്കുന്നത് പുത്തൻ എഞ്ചിൻ തന്നെയാണ് എന്നതിൽ സംശയമൊന്നും ഇല്ല. പുതുക്കിയ സ്റ്റൈലിംഗിനെ മാറ്റിനിർത്തിയാൽ 2018 മെർസിഡീസ് ബെൻസ് സി-ക്ലാസിൽ പരിഷ്ക്കരണവും C200 മോഡലിനായി ഒരു പുതിയ എഞ്ചിനും അവതരിപ്പിക്കുന്നു.

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയപ്പോൾ 2020 C200 മോഡലിൽ നിന്ന് മൈൽഡ്-ഹൈബ്രിഡ് യൂണിറ്റ് ഒഴിവാക്കി. പകരം കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് മെർസിഡീസ് സമ്മാനിച്ചു.

MOST READ: മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ കൂടുതൽ വിവരങ്ങൾ പുറത്ത്

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

പുതിയ മെർസിഡീസ് ബെൻസ് C200 പെട്രോളിന് ഇപ്പോൾ 40.90 ലക്ഷം മുതൽ 46.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നിലവിലുള്ള പതിപ്പ് 184 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ പുതിയ 2.0 ലിറ്റർ യൂണിറ്റ് 204 bhp പവർ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

പരിഷ്ക്കരിച്ച സി-ക്ലാസിന് സമാനമായി 7.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ C200-ന് സാധിക്കുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു. മുമ്പത്തെപ്പോലെ ആഢംബര സെഡാന്റെ പെട്രോൾ പതിപ്പുകളിൽ പ്രൈം, പ്രോഗ്രസീവ് എന്നിങ്ങനെ രണ്ട് മോഡലുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡിസ്‌പ്ലേയുള്ള കോമാൻഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സാറ്റലൈറ്റ് നാവിഗേഷൻ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പവർഡ് റിയർ സൺബ്ലൈൻഡ്, പവർ ഫ്രണ്ട് സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു. വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, ഡ്രൈവർ-സീറ്റ് മെമ്മറി, മിഡ്‌ലൈൻ സൗണ്ട് സിസ്റ്റം എന്നിവ സാങ്കേതികവിദ്യയിൽ മെർസിഡീസ് ചേർക്കുന്നു.

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

കമ്പനിയുടെ ഉൾച്ചേർത്ത-സിം അടിസ്ഥാനമാക്കിയുള്ള മെർസിഡീസ് മി കണക്റ്റഡ് കാർ സാങ്കേതികവിദ്യ സി-ക്ലാസ് ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ലഭ്യമാണ്. ലൊക്കേഷൻ അധിഷ്‌ഠിതവും റിമോട്ട് വാഹന നിരീക്ഷണ പ്രവർത്തനങ്ങളും സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

MOST READ: ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

സി ക്ലാസ് നിലവിൽ ഇന്ത്യൻ വിപണിയിൽ ബി‌എം‌ഡബ്ല്യു 3 സീരീസുകളോടാണ് മത്സരിക്കുന്നത്. പുതുക്കിയ A4, പുതിയ S60 എന്നിവ ഈ വർഷാവസാനം വിപണിയിൽ എത്തിച്ചുകൊണ്ട് ഔഡിയും വോൾവോയും വീണ്ടും ഈ വിഭാഗത്തിൽ ചുവടുറപ്പിക്കാൻ തയാറായിരിക്കുകയാണ്.

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

അതേസമയം നിലവിലെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ കാരണം വാഹന വ്യവസായം വൻപ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 2386 യൂണിറ്റ് വിൽപ്പന കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞതായി മെർസിഡീസ് ബെൻസ് ഇന്ത്യ അറിയിച്ചു.

MOST READ: കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ മെർസിഡീസ് ബെൻസ്

കൊവിഡ്-19 മഹാമാരി മൂലം നിലവിലെ ലോക്ക്ഡൗൺ ഉൾപ്പെടെ ശക്തമായ വിപണി വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോഴും കമ്പനി ഇത്രയും വിൽപ്പന കൈവരിച്ചു.

Most Read Articles

Malayalam
English summary
Mercedes-Benz C-class gets new 2.0-litre turbo-petrol engine. Read in Malayalam
Story first published: Tuesday, April 21, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X