കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

കഴിഞ്ഞ വർഷം ഇന്ത്യൻ വാഹന വിപണിയിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡുകളിൽ ഒന്നാണ് കിയ മോട്ടോർസ്. രാജ്യത്ത് സുപരിചിതമായ ഹ്യുണ്ടായിയുമായി ബന്ധമുള്ള കിയ വെറും രണ്ട് മോഡലുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് ആധിപത്യം നേടികഴിഞ്ഞു.

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ശക്തി തെളിയിച്ച ദക്ഷിണ കൊറിയൻ ബ്രാൻഡ് സോറന്റോ, സ്റ്റിംഗർ, സോൾ, ടെല്ലുറൈഡ്, സീഡ് തുടങ്ങിയ മോഡലുകളിലൂടെ ഏറ്റവും പുരോഗമന ബ്രാൻഡുകളിലൊന്നായി മാറി. അടുത്തിടെ ഒരു പതിറ്റാണ്ടിനു ശേഷം ലോഗോയിലും മാറ്റം വരുത്താൻ കിയ തയാറായി.

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

16 വർഷമായി നിലവിലുള്ള ലോഗോ മാറ്റിസ്ഥാപിക്കുന്നതിനായി കിയ 50 വ്യാപാരമുദ്ര രജിസ്ട്രേഷനുകൾ പ്രയോഗിച്ചതായി പറയപ്പെടുന്നു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ തത്ത്വചിന്തയിൽ ഒരു ഫ്യൂച്ചറിസ്റ്റ് ലോഗോ സമീപഭാവിയിൽ തികച്ചും അനുയോജ്യമാകുമെന്നതിൽ സംശയമില്ല.

MOST READ: സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

പ്ലാൻ എസ് പദ്ധതിയുടെ ഭാഗമായി 2025 അവസാനത്തോടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് കിയ ഇപ്പോൾ ഊന്നൽ നൽകുന്നു. ഒരു സങ്കൽപ്പ ആശയം അടിസ്ഥാനമാക്കിയുള്ള പുതിയ ഇലക്ട്രിക് ക്രോസ്ഓവറാണ് ഈ പദ്ധതിയുടെ ആദ്യ ലക്ഷ്യം.

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

E-GMP പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ഹ്യുണ്ടായി ഗ്രൂപ്പിനുള്ളിലെ ആദ്യത്തെ മോഡലാണിത്. ഉത്പാദന മോഡൽ‌ പുതിയ ലോഗോയെ ഉൾ‌പ്പെടുത്തുമെങ്കിലും ഇന്ത്യയിലേക്കുള്ള സോനെറ്റ് കോം‌പാക്‌ട് എസ്‌യുവിയായിരിക്കും പുതിയ ലോഗോ അവതരിപ്പിക്കുന്ന ആദ്യ മോഡൽ എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തെപ്പറ്റി കിയ ഔഗ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

MOST READ: വില്ലനായി ലോക്ക്ഡൗണ്‍; കരോക്കിന്റെ അരങ്ങേറ്റം ഡിജിറ്റലാക്കി സ്‌കോഡ

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

ഫെബ്രുവരി ആദ്യവാരം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ ശക്തമായ സാന്നിധ്യമായിരുന്നു. അതിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും ശ്രദ്ധയാകർഷിച്ച മോഡലുകളിൽ ഒന്നായിരുന്നു സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന സോനെറ്റ്.

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

കിയയിൽ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും ചെറിയ എസ്‌യുവിയായ സോനെറ്റ് ഈ വർഷം രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട്, ഹോണ്ട WR-V എന്നിവയ്‌ക്കെതിരെയാണ് ഇതിന്റെ മത്സരം.

MOST READ: വിലയിൽ മാറ്റമില്ല; എര്‍ട്ടിഗയിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായി മാരുതി

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കിയ വാഹനത്തെ ഒരുക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വെന്യുവിൽ ലഭിക്കുന്ന അതേ യൂണിറ്റുകൾ തന്നെയായിരിക്കും കിയയുടെ കുഞ്ഞൻ എസ്‌യുവിയിലും വാഗ്‌ദാനം ചെയ്യുക.

കിയയുടെ പുത്തൻ ലോഗോയിൽ എത്തുന്ന ആദ്യ മോഡലാകാൻ സോനെറ്റ്

ഏഴ് ലക്ഷം രൂപ മുതലായിരിക്കും കിയയുടെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിന്റെ പ്രാരംഭ വില. 2020 ഓഗസ്റ്റിൽ വാഹനം നിരത്തിലെത്തിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാൽ നിലവിലെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് പദ്ധതിയെ ബാധിച്ചെങ്കിൽ അവതരണം ഇനിയും വൈകിയേക്കാം.

More from DriveSpark

Article Published On: Sunday, April 19, 2020, 11:00 [IST]
English summary
Sonet Compact SUV Could Carry Kia's New Logo Design. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X