സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ നിറഞ്ഞു നിന്ന വാഹന നിർമാതാക്കളായിരുന്നു ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡ. അതിൽ കമ്പനി അവതരിപ്പിച്ച മോഡലുകളിൽ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയത് വിഷൻ ഇൻ എസ്‌യുവി കൺസെപ്റ്റായിരുന്നു.

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

കിയ സെൽറ്റോസിനെതിരെ മത്സരിക്കുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് വിഷൻ ഇൻ കണസെപ്റ്റ് എത്തുന്നത്. അതോടൊപ്പം അടുത്തിടെ പുറത്തിറക്കിയ രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ തുടങ്ങിയ മോഡലുകളെയും നേരിടാൻ കെൽപ്പുള്ള വാഹനമായിരിക്കും സ്കോഡ ഒരുക്കുക.

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വളരെയധികം പ്രതീക്ഷ നൽകുന്ന മോഡൽ കൂടിയാണിത്. സ്കോഡ പ്രാദേശികവൽക്കരിക്കുന്ന മോഡലുകൾക്ക് പ്രചോദനം നൽകുന്ന ആദ്യ വാഹനം കൂടിയാണ് വിഷൻ ഇൻ. ആഭ്യന്തര വിപണിയിൽ നേട്ടമുണ്ടാക്കാൻ ഫോക്‌സ്‌വാഗണും സ്കോഡയും സംയുക്തമായി പ്രവർത്തിക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം കൂടിയാണിത്.

MOST READ: വിലയിൽ മാറ്റമില്ല; എര്‍ട്ടിഗയിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായി മാരുതി

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

മോഡുലാർ പ്ലാറ്റ്ഫോം ഭാവിയിലെ എല്ലാ സ്കോഡ മോഡലുകളെയും അഭിസംബോധന ചെയ്യുന്നതിനാൽ MQB A0 IN ആർക്കിടെച്ചറിലാണ് വിഷൻ ഇൻ എസ്‌യുവിയെയും തയാറാക്കുന്നത്. ഒപ്പം കമ്പനിയുടെ ആദ്യ മിഡ്-സൈസ് എസ്‌യുവി കൂടിയാണിത് എന്നത് ശ്രദ്ധേയമാണ്.

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിഷൻ ഇൻ പ്രൊഡക്ഷൻ പതിപ്പ് മോഡൽ സ്‌കോഡ കോസ്‌മിക് എന്ന് അറിയപ്പെടുമെന്നാണ് സൂചന. ക്ലിക്ക്, കാർമിക്, കൊണാർക്ക് എന്നീ പേരുകളും സ്കോഡ വ്യാപാരമുദ്ര ചെയ്‌തിട്ടുണ്ട്.

MOST READ: വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

അടുത്ത വർഷം ആദ്യം കോസ്‌മിക് വിൽപ്പനയ്‌ക്കെത്തും. ബി‌എസ്‌-VI മിലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ചെറിയ ശേഷിയുള്ള ടി‌എസ്‌ഐ പെട്രോൾ, ടിഡിഐ ഡീസൽ എഞ്ചിനുകളാണ് എസ്‌യുവിയിൽ ഇടംപിടിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

വിഷൻ ഇൻ ആശയം വളരെയധികം സ്വാധീനിക്കുന്ന രൂപകൽപ്പന നിലനിർത്തിയാകും സ്കോഡ കോസ്‌മിക് വിപണിയിൽ എത്തുക. വാസ്‌തവത്തിൽ സ്കോഡ കോസ്‌മിക്ക് അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന കാമിക്കിനോട് സാദൃശ്യമുള്ളതായിരിക്കും.

MOST READ: കൊവിഡ്-19; സ്‌കോഡ ഒക്ടാവിയ വിപണിയില്‍ എത്തുന്നത് വൈകും

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

12.3 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഉള്ള ഫ്ലാറ്റ്-ബോട്ടം ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, നിരവധി ഡ്രൈവർ അസിസ്റ്റീവ് സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയും ഓഫറിന്റെ ഭാഗമാകും.

സ്കോഡ വിഷൻ ഇൻ എസ്‌യുവി 'കോസ്‌മിക്' എന്നറിയപ്പെടും

ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗൺ ടൈഗൺ മിഡ്-സൈസ് എസ്‌യുവിയും അണിയറിയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ ഇത് സ്കോഡ ‌‍‌കോസ്‌മിക്കുമായി നിരവധി സമാനതകളും സ്വീകരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
The Skoda Vision SUV will be known as Kosmiq. Read in Malayalam
Story first published: Saturday, April 18, 2020, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X