കൊവിഡ്-19; സ്‌കോഡ ഒക്ടാവിയ വിപണിയില്‍ എത്തുന്നത് വൈകും
നിരവധി മോഡലുകളെ ഈ വര്‍ഷം വിപണിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ. എന്നാല്‍ കൊവിഡ്-19 വലിയ തിരിച്ചടിയാണ് ഈ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

മിക്ക നിര്‍മ്മാതാക്കളും അവരുടെ പുതിയ വാഹനങ്ങളുടെ വിപണിയിലേക്കുള്ള അരങ്ങേറ്റം വൈകിപ്പിച്ചു. ഇതിന് പിന്നാലെയാണ് സ്‌കോഡയുടെ ഭാഗത്തുനിന്നും പുതിയ അറിയിപ്പ് ഉണ്ടായിരിക്കുന്നത്.

സ്‌കോഡയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഒക്ടാവിയ. വാഹനത്തിന്റെ തലമുറ മോഡലിനെ പോയ വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.
MOST READ: ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വാഹനം ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റ കുറിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2021 -ഓടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്.

2013 -ലാണ് നിലവിലെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ബിഎസ് VI -ലേക്ക് വാഹനത്തെ കമ്പനി നവീകരിച്ചിട്ടും ഇല്ല. ഉടന്‍ തന്നെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ കൊവിഡ്-19, ലോക്ക്ഡൗണ്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
MOST READ: പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിറ്റവുമായി മാരുതി സ്വിഫ്റ്റ്

1.8 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ യൂണിറ്റ്, എന്നിവയാണ് ഒക്ടാവിയയുടെ എഞ്ചിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്.

അതേസമയം ഡീസല്‍ എഞ്ചിനൊപ്പം 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും പെട്രോള്‍ യൂണിറ്റിനൊപ്പം 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഓപ്ഷണലായി ലഭിക്കും.
MOST READ: ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്

1.5 ലിറ്റര്‍ TSI ഇവോ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാകും.

ഇന്ത്യന്‍ വിപണിയില്‍ ഒക്ടാവിയയുടെ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യില്ലെന്ന് കമ്പനി സൂചിന. സ്‌കാല ഹാച്ച്ബാക്കില്‍ നിന്നും സ്‌റ്റൈലിംഗ് സൂചകങ്ങള്‍ കടമെടുത്താണ് 2020 സ്‌കോഡ ഒക്ടാവിയയുടെ രൂപകല്‍പ്പന പൂര്‍ത്തിയാക്കിയിരിക്കുന്നതും.
MOST READ: വില കൂടി! ബിഎസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

ഹോണ്ട സിവിക്, പരിഷ്‌ക്കരിച്ച് വിപണിയിലെത്തുന്ന ഹ്യുണ്ടായി എലാന്‍ട്ര എന്നിവയുമായാകും വിപണിയില്‍ മത്സരിക്കുക. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രചാരത്തിലുള്ള വാഹനമാണ് ഒക്ടാവിയ.


Click it and Unblock the Notifications








