ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ടാറ്റ പവറുമായുള്ള എംജി മോട്ടോര്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ രാജ്യത്ത് മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ കോയമ്പത്തൂരിലാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

രാജ്യത്തുടനീളം 50 കിലോവാട്ട്, 60 കിലോവാട്ട് ഡിസി സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സഖ്യത്തിന്റെ ഭാഗമാണ് ഇന്‍സ്റ്റാള്‍ ചെയ്ത ചാര്‍ജിംഗ് സ്റ്റേഷന്‍. CCS ഫാസ്റ്റ് ചാര്‍ജിംഗ് മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രയോജനപ്പെടുത്താം.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

എംജി ZS ഇവിയുടെ ബാറ്ററി വെറും 50 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഉപഭോക്താവിന്റെ വീട്ടില്‍ / ഓഫീസില്‍ സൗജന്യമായി എസി ഫാസ്റ്റ് ചാര്‍ജര്‍ ഇന്‍സ്റ്റാളേഷന്‍ സൗകര്യവും എംജി വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ടാറ്റ പവര്‍ EZ ചാര്‍ജ് ബ്രാന്‍ഡിന് കീഴില്‍ 26 വ്യത്യസ്ത നഗരങ്ങളിലായി 270 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചു. ''കോയമ്പത്തൂര്‍ ഇന്ത്യയുടെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

നമ്മുടെ രാജ്യം ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് നീങ്ങുകയാണ്. കോയമ്പത്തൂരിലെ ആദ്യത്തെ സൂപ്പര്‍ഫാസ്റ്റ് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍ ഞങ്ങളുടെ ഡീലര്‍ഷിപ്പില്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

''എംജി മോട്ടോര്‍ ഇന്ത്യയുമായി സഹകരിച്ച് കോയമ്പത്തൂരിന്റെ ആദ്യത്തെ 60 കിലോവാട്ട് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ടാറ്റ പവര്‍ ന്യൂ ബിസിനസ് സര്‍വീസസ് ചീഫ് രാജേഷ് നായിക് മറുപടി.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ഭാവിയില്‍ ഞങ്ങളുടെ സാധ്യതയുള്ള ഇവി ഉപഭോക്താക്കള്‍ക്കായി മാന്യമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. സുസ്ഥിര സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് മികച്ച സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍ നല്‍കുന്നത് തുടരുകയും ആവേശകരമായ ഈ പരിവര്‍ത്തനത്തിലേക്ക് കൂടുതല്‍ നഗരങ്ങളെ വേഗത്തില്‍ ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് രാജേഷ് നായിക് പറഞ്ഞു.

MOST READ: ടിബൈക്ക് ഫ്ലെക്സ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്‍ട്രോണ്‍

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ZS ഇവിയുടെ ബാറ്ററികള്‍ പുനരുപയോഗം ചെയ്യുന്നതിനായി ഇ-വേസ്റ്റ് റീസൈക്ലിംഗ്, എന്‍ഡ്-ടു-എന്‍ഡ് സേവന ദാതാക്കളായ TES-AMM -യുമായി അടുത്തിടെയാണ് എംജി പങ്കാളിത്തം പ്രഖ്യാപിച്ചത്.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ZS ഇവിയുടെ ബാറ്ററികള്‍ പരിസ്ഥിതി സുസ്ഥിരവും, സുരക്ഷിതവുമായ പുനരുപയോഗമാണ് ഈ പങ്കാളിത്തം ഉറപ്പാക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഏഷ്യയിലെ ഏക ലിഥിയം അയണ്‍ ബാറ്ററി റീസൈക്ലിംഗ് പ്ലാന്റാണ് TES-AMM-നുള്ളത്, ഒന്നിലധികം മാനേജുമെന്റ് സിസ്റ്റങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചുരുക്കം കമ്പനികളിലൊന്നാണിത്.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി മോട്ടോര്‍സ്, ZS ഇവിയെ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്‌സൈറ്റിന് 20.88 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ഏകദേശം 1,000 യൂണിറ്റുകളുടെ വില്‍പ്പന ഇതിനോടകം നടന്നു കഴിഞ്ഞു. IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇവിക്ക് കരുത്തേകുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ടാറ്റ പവര്‍-എംജി കൂട്ടുകെട്ടില്‍ ആദ്യ സൂപ്പര്‍ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കോയമ്പത്തൂരില്‍

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG And Tata Power Set Up The First Superfast EV Charging Station At Coimbatore. Read in Malayalam.
Story first published: Thursday, December 31, 2020, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X