പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കെ, മഹീന്ദ്ര തങ്ങളുടെ XUV500 ഇന്ത്യയില്‍ സജീവമായി പരീക്ഷണയോട്ടം നടത്തിവരുകയാണ്. പുതുതലമുറ മഹീന്ദ്ര XUV500-യില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടുകഴിഞ്ഞു.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

പുതുതലമുറ XUV500 -യില്‍ വലിയ മാറ്റങ്ങളാകും മഹീന്ദ്ര കൊണ്ടുവരുക. നിരവധി തവണ വാഹനത്തിന്റെ ഓരോ ഫീച്ചറുകളും സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു. ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അരങ്ങേറ്റം അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി കമ്പനി അറിയിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഇപ്പോഴിതാ വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു. ഹിമാചല്‍ പ്രദേശിലെ മനാലിയില്‍ വിന്റര്‍ ടെസ്റ്റിംഗിന് വിധേയമായ വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

MOST READ: കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

നേരത്തെ സൂചിപ്പിച്ചതുപോലെ, പുതുതലമുറ XUV500 പൂര്‍ണ്ണമായും പുതുക്കിയ രൂപകല്‍പ്പനയോടെയാകും വിപണിയില്‍ എത്തുക. അതേസമയം നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നുള്ള ചില ഘടകങ്ങള്‍ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

സ്‌പൈ ചിത്രങ്ങളില്‍ നിന്നുള്ള പുതിയ XUV500 നിലവിലെ പതിപ്പിനേക്കാള്‍ വലിയ അളവുകള്‍ ഉള്ളതായി തോന്നുന്നു. വാഹനത്തിന് പുതിയ രൂപം നല്‍കുന്ന ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണമാകും ലഭിക്കുക.

MOST READ: റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഏഴ് സ്ലാറ്റ് ഗ്രില്‍ മുമ്പത്തേതിനേക്കാള്‍ വലുതും ശക്തവുമായിരിക്കും. ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കും. വലിപ്പത്തിന്റെ കാര്യത്തിലും നിലവിലെ പതിപ്പിനെക്കാള്‍ കേമനായിരിക്കും പുതുതലമുറ XUV500.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

പിന്നിലേക്ക് വന്നാല്‍ L- ആകൃതിയിലുള്ള ഡിസൈന്‍ ലഭിക്കുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അകത്തളം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളിനും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് വലിയ ഡിസ്‌പ്ലേകളുള്ള ഡ്രൈവര്‍ കോക്ക്പിറ്റ് ഉള്‍പ്പെടെ എസ്‌യുവിയുടെ നിരവധി സവിശേഷതകള്‍ നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി ബലേനോ; ഹൈബ്രിഡ് ആണോ എന്ന് വാഹനപ്രേമികള്‍

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

രണ്ട് സ്‌ക്രീനുകളും ഒരു ആധുനിക രൂപം നല്‍കുന്ന ഒരൊറ്റ പാനല്‍ വഴി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോളും വാഹനത്തില്‍ ഉള്‍പ്പെടുന്നു.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

പിന്നിലെ യാത്രക്കാര്‍ക്കായി പുതിയ എസി വെന്റ് ഡിസൈനും പുതുതലമുറ വാഹനത്തിന്റെ സവിശേഷതയാണ്. പുതുതലമുറ വാഹനത്തില്‍ ഒരു പനോരമിക് സണ്‍റൂഫും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തേക്കും.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

പുതിയ തലമുറ മോഡലില്‍ ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷന്‍ അവതരിപ്പിക്കുന്നത് തുടരും, അതില്‍ മധ്യനിരയിലെ ബെഞ്ച്-ടൈപ്പ് യൂണിറ്റ് ഉള്‍പ്പെടുന്നു. ഇരുവശത്തും മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള മള്‍ട്ടിഫംഗ്ഷന്‍ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന്റെ സവിശേഷതയാണ്.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

വാഹനത്തിന് ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭ്യമായേക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ ലഭ്യമായ സെമി ഡിജിറ്റല്‍ യൂണിറ്റിനെ ഇത് മാറ്റിസ്ഥാപിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം, ടച്ച്‌സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ കോണ്‍ഫിഗര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഇതിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് ഭാഗം ആധുനിക കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യും. വയര്‍ലെസ് ചാര്‍ജിംഗും മറ്റ് പല സവിശേഷതകളും വാഹനത്തില്‍ ഉയര്‍ന്ന പതിപ്പുകളില്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത് തുടരും. ഈ എഞ്ചിന്‍ 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പരീക്ഷണയോട്ടം നടത്തി 2021 മഹീന്ദ്ര XUV500; പുതിയ വിവരങ്ങള്‍ ഇങ്ങനെ

ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് മോഡലുകളാകും പുതുതലമുറ XUV500 -യുടെ മുഖ്യഎതിരാളികള്‍.

Source: 4x4 India/Facebook

More from DriveSpark

Article Published On: Wednesday, December 30, 2020, 12:36 [IST]
English summary
New-Gen Mahindra XUV500 Spied Testing Again Ahead Of India Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X