ഓൾ വീൽ ഡ്രൈവ് ഇല്ല, ടൈഗൺ എത്തുക ടൂ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രം
ഈ വർഷം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഏറെ താൽപ്പര്യം സൃഷ്ടിച്ച മോഡലുകളിൽ ഒന്നായിരുന്നു ഫോക്‌സ്‌വാഗൺ ടൈഗൺ. അടുത്ത കുറച്ച് വർഷങ്ങളിൽ ജർമ്മൻ കാർ നിർമാതാവ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാല് എസ്‌യുവികളിൽ ഒന്നാണിത്.

അതിൽ രണ്ട് മോഡലുകൾ ഇതിനോടകം തന്നെ വിപണിയിൽ എത്തിയിട്ടുണ്ട്. ഏഴ് സീറ്റർ ടിഗുവാൻ ഓൾസ്പേസ്, ടി-റോക്ക് എന്നിവ മാർച്ച് മാസത്തിൽ ഇന്ത്യൻ വിപണിയിൽ ചുവടുവെച്ചു. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ സ്റ്റെഫെൻ നാപ്പ് കാർ ആൻഡ് ബൈക്കിനോട് വിശദീകരിച്ചു.

ടൈഗൺ അവതരിപ്പിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ വാഹനത്തിൽ ലഭിക്കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എസ്‌യുവി ടൂ-വിൽ ഓപ്ഷനുകളിൽ മാത്രമേ ലഭിക്കൂ. എന്നിരുന്നാലും ഇത് മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

വിപണിയിൽ നോക്കുകയാണെങ്കിൽ ഈ വിഭാഗത്തിൽ ഓൾ വീൽ ഡ്രൈവ് വാഹനങ്ങൾ ലഭ്യമല്ല. ടൈഗനും ഒരു സിറ്റി വാഹനമാണെന്ന് ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ച നാപ്പ് പറഞ്ഞു. എസ്‌യുവി തുടക്കത്തിൽ 1.0 ലിറ്റർ ടിഎസ്‌സി പെട്രോൾ എഞ്ചിനുമായി വരുമെന്നും അത് 108 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുത്തൻ ടൈഗൺ 2021 മധ്യത്തോടെ വിപണിയിൽ എത്തും.

ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി വികസിപ്പിച്ചെടുത്ത പുതിയ MQB A0 IN പ്ലാറ്റ്ഫോമിലാണ് ടൈഗൺ നിർമിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഫോക്സ്‍വാഗൺ ടി-ക്രോസ് എന്ന പേരിൽ ടൈഗൺ ഇതിനോടകം തന്നെ ലഭ്യമാണ്. എന്നിരുന്നാലും വർധിച്ച നീളം, വീൽബേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഉൾപ്പെടെ വലിയ അളവുകളിലാണ് ഇന്ത്യൻ പതിപ്പ് ടൈഗൺ അണിയിച്ചൊരുക്കിയിരിക്കുന്നത്.
MOST READ: ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ടൈഗണിലെ വർധിച്ച നീളവും വീൽബേസും ക്യാബിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നു. പുറംമോടിയിലേക്ക് നോക്കിയാൽ പുതിയ മിഡ്-സൈസ് എസ്‌യുവി കൂടുതൽ കോണീയ രൂപത്തിൽ സ്ലീക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, പിന്നിൽ എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ലൈറ്റ് ബീം എന്നിവയെല്ലാം ലഭ്യമാക്കും.

ഇന്റീരിയറിലും മികച്ച സവിശേഷതകളും നിരവധി ഉപകരണങ്ങളുമായാകും ടൈഗൺ വിപണിയിൽ ഇടംപിടിക്കുക. അതിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ഉൾപ്പെടുന്നു.
MOST READ: മാരുതിയുടെ സിഎൻജി മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കാൻ ടൊയോട്ട

1.0 ലിറ്റർ ടിഎസ്‌സി പെട്രോൾ എഞ്ചിൻ കൂടാതെ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ ഉണ്ടാകും. ഇത് പരമാവധി 130 bhp കരുത്താകും ഉത്പാദിപ്പിക്കുക. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ബ്രാൻഡിന്റെ ആദ്യത്തെ ഉൽപ്പന്നം കൂടിയായിരിക്കും ടൈഗൺ.

നിലവിൽ വളരെ ഉയർന്ന ഡിമാൻഡും മത്സരവും ഉള്ള വാഹന വിഭാഗങ്ങളിലൊന്നാണിത്. ആഭ്യന്തര വിപണിയിൽ എത്തുന്നതോടെ കിയ സെൽറ്റോസ്, പുതിയ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ എന്നീ ശക്തരായ എതിരാളികളെയാകും ഫോക്‌സ്‌വാഗൺ ടൈഗണിന് നേരിടേണ്ടി വരിക.


Click it and Unblock the Notifications








