ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

മാരുതി സുസുക്കി എസ്-പ്രെസോയുടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഏതാനും വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കാറിന്റെ സുരക്ഷാ നിലവാരത്തെക്കുറിച്ച് ധാരാളം ചോദ്യങ്ങളും ആശങ്കകളും ഇപ്പോഴും ബാക്കിയാണ്.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

സീറോ സ്റ്റാര്‍ റേറ്റിംഗാണ് വാഹനത്തിന് ലഭിച്ചത്. നിലവില്‍ വിപണിയില്‍ ലഭ്യമായ ചില ഇന്ത്യന്‍ കാറുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് കാരണമായി.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലെ മാരുതി എസ്-പ്രെസോയുടെ മോശം പ്രകടനം കാര്‍ നിര്‍മ്മാതാവും ടാറ്റ മോട്ടോര്‍സും തമ്മില്‍ ഒരു ട്വിറ്റര്‍ പരിഹാസത്തിന് വരെ വഴിതെളിച്ചിരുന്നു. അവര്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 മികച്ച കാറുകളുടെ പട്ടികയില്‍ കുറഞ്ഞത് അഞ്ച് കാറുകളെങ്കിലും വാഗ്ദാനം ചെയ്യുന്നുവെന്ന് അതിലൂടെ വ്യക്തമാക്കുകയും ചെയ്തു.

MOST READ: 72 മണിക്കൂറിനുള്ളിൽ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മാരുതി ജിംനി

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

എന്നിരുന്നാലും, ആഫ്രിക്കന്‍ രാജ്യത്ത് ലഭ്യമായ എസ്-പ്രെസോ കാറുകളിലെ സുരക്ഷാ ആശങ്കകള്‍ സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്ക പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഗ്ലോബല്‍ NCAP പരീക്ഷിച്ച ഇന്ത്യന്‍ സ്‌പെക്ക് മോഡലിനേക്കാള്‍ സുരക്ഷിതമാണെന്ന് സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്കയുടെ ദേശീയ ബ്രാന്‍ഡ് മാനേജര്‍ ബ്രെന്‍ഡന്‍ കാര്‍പെന്റര്‍ അവകാശപ്പെടുന്നു.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

മെയ്ഡ് ഇന്‍ ഇന്ത്യ മാരുതി സുസുക്കി എസ്-പ്രെസോയുടെ കയറ്റുമതി വിപണികളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം, ദക്ഷിണാഫ്രിക്കയിലെ നിരവധി കാര്‍ വാങ്ങുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ എസ്-പ്രെസോ വാങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.

MOST READ: ഥാറിന് വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ മഹീന്ദ്ര

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

അതിശയകരമെന്നു പറയട്ടെ, അവിടെ വില്‍ക്കുന്ന മോഡല്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതമാണെന്ന് സുസുക്കി ദക്ഷിണാഫ്രിക്കയുടെ ഔദ്യോഗിക ഹാന്‍ഡിലുകള്‍ അഭിപ്രായപ്പെട്ടു. അതേസമയം മാരുതി സുസുക്കി ഇന്ത്യ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ ഇന്ത്യയില്‍ നിര്‍മ്മിക്കുമ്പോള്‍, അവിടെ വില്‍ക്കുന്ന മോഡലിന് ഡ്യുവല്‍ എയര്‍ബാഗുകളും ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളും പ്രീ-ടെന്‍ഷനറുകളും ലോഡ് ലിമിറ്ററുകളും അടിസ്ഥാന മോഡലില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. എന്നിരുന്നാലും, ഇന്ത്യയില്‍, പ്രീ-ടെന്‍ഷനറുകളും ലോഡ് ലിമിറ്ററുകളുമുള്ള ഡ്രൈവ്, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റുകള്‍, അടിസ്ഥാന ട്രിമിനൊപ്പം ഒരു ഓപ്ഷണലായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

MOST READ: 315 bhp കരുത്ത്; പുതിയ ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

അതേസമയം, ടോപ്പ് എന്‍ഡ് മോഡലുകളില്‍ മിഡ് വേരിയന്റിനും സ്റ്റാന്‍ഡേര്‍ഡിനുമുള്ള ഒരു ഓപ്ഷനാണ് ഡ്യുവല്‍ എയര്‍ബാഗുകള്‍. ഗ്ലോബല്‍ NCAP എല്ലാ അടിസ്ഥാന സുരക്ഷാ സവിശേഷതകളും ലഭിക്കുന്ന അടിസ്ഥാന ട്രിം മാത്രം പരിശോധിക്കുന്നു.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

സേഫ് കാര്‍സ് ഫോര്‍ ആഫ്രിക്ക പ്രോഗ്രാം ആഫ്രിക്കന്‍-സ്‌പെക്ക് എസ്-പ്രെസോ ഇതുവരെ ഒരു ക്രാഷ് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്ന് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. അതിനാല്‍ രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസം എത്രത്തോളം കടുത്തതാണെന്ന് കാണാന്‍ കാത്തിരിക്കേണ്ടി വരും.

MOST READ: ബിഎംഡബ്ല്യു S 1000 RR, ഹോണ്ട CBR1000RR-R മോഡലുകള്‍ സ്വന്തമാക്കി ജോണ്‍ എബ്രഹാം

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള മിനി എസ്‌യുവി വാഹനമാണ് എസ്-പ്രെസോ. 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ്-പ്രെസോയ്ക്ക് ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനുമിടയിലായിട്ടാണ് മാരുതി സ്ഥാനം നല്‍കിയിരിക്കുന്നത്.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ. നിര്‍മ്മാണം അവസാനിപ്പിച്ച ആള്‍ട്ടോ K10 -ലെ 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസോയില്‍ മാരുതി ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍ക്കുന്ന എസ്-പ്രെസോ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍ തുടക്കത്തില്‍ തന്നെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു. ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ എസ്-പ്രെസോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Report Says Suzuki S-Presso Sold In South Africa Claimed To Be Safer Than India-Spec Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X