റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

ഇന്ത്യൻ പ്രീമിയം സെഡാൻ വിഭാഗത്തിലെ സ്കോഡയുടെ വജ്രായുധമായിരുന്ന റാപ്പിഡിന് പുതിയ പകരക്കാരൻ എത്തുന്നു. സി-സെഗ്‌മെന്റിൽ വിൽപ്പന കുറയുന്നുണ്ടെങ്കിലും ഇത് റാപ്പിഡിന് പിൻഗാമിയെ കൊണ്ടുവരുന്നതിന് തടസമാകില്ലെന്നാണ് സൂചന.

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

അടുത്ത കാലത്തായി ഉപഭോക്താക്കൾ പ്രധാനമായും മിഡ്-സൈസ് എസ്‌യുവികളെയാണ് ഇഷ്ടപ്പെടുന്നത്. എങ്കിലും ഇന്ത്യ നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡൽ ഇടത്തരം സെഡാനാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ സാക് ഹോളിസ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു.

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായി ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യ 2.0 പ്രോജക്ടിന്റെ ചുമതല ഏറ്റെടുത്തു. നിരവധി പുതിയ വാഹനങ്ങൾ ലഭ്യമാകുന്നതിനാൽ സ്കോഡയുടെയും ഫോക്‌സ്‌വാഗന്റെയും പുനരുജ്ജീവനത്തിൽ ഈ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വർഷങ്ങളായി ആഗോള ബ്രാൻഡുകളായ രണ്ട് കമ്പനികൾക്കും ഇന്ത്യയിൽ വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

അതിനാൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി ഒരു ബില്യൺ യൂറോയിൽ കൂടുതൽ നിക്ഷേപമാണ് ആഭ്യന്തര വിപണിയിൽ ഫോക്‌സ്‌വാഗണും സ്കോഡയും ചേർന്ന് നടത്തിയത്. ഉ‌ത്പാദന ചെലവ് കുറയ്ക്കുന്നതിനായി രാജ്യ-നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നതിനാൽ ഭാവിയിലെ ഉൽ‌പ്പന്നങ്ങളെ പ്രാദേശികവൽക്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

ഈ വർഷം ആദ്യം 2020 ഓട്ടോ എക്‌സ്‌പോയിൽ സ്‌കോഡ വിഷൻ ഇൻ കൺസെപ്റ്റ് സ്കോഡ അവതരിപ്പിച്ചു. അതേ പരിപാടിയിൽ തന്നെ ഫോക്‌സ്‌വാഗൺ ടൈഗൺ ആശയവും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ ഡിസൈൻ പഠനങ്ങൾ തീർച്ചയായും മിഡ്-സൈസ് എസ്‌യുവികളായി ഭാവിയിൽ പരിണാമം ചെയ്യും.

MOST READ: കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് കാലാവധി നീട്ടിയേക്കും

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

90 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കമുള്ള MQB A0 IN പ്ലാറ്റ്ഫോം ഉൾപ്പെടെ നിരവധി പൊതുവായ സവിശേഷതകൾ ഉള്ളപ്പോൾ ഓരോ ബ്രാൻഡിന്റെയും മുൻഗണനകളുമായി ബന്ധപ്പെട്ട വ്യത്യസ്‌ത ഡിസൈൻ ഭാഷ്യങ്ങളും സവിശേഷതകളും മോഡലുകൾക്ക് ഉണ്ടാകും.

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മാറ്റിസ്ഥാപിക്കാനിരിക്കുന്നതിനാൽ ഇതേ പാത മിഡ്-സൈസ് സെഡാനുകളും പിന്തുടരും.സ്കോഡയിൽ നിന്നുള്ള പുതിയ മിഡ്-സൈസ് സെഡാൻ അടുത്ത വർഷം അവസാനിക്കുന്നതിനുമുമ്പ് വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഫോക്‌സ്‌വാഗൺ ബാഡ്‌ജ് പതിപ്പ് കുറച്ച് മാസങ്ങൾക്ക് ശേഷവും വിപണിയിൽ ഇടംപിടിച്ചേക്കും.

MOST READ: ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

സ്കോഡയുടെയും ഫോക്‌സ്‌വാഗന്റെയും പ്രാരംഭ മുൻ‌ഗണനകൾ അതാത് മിഡ്-സൈസ് എസ്‌യുവികളാണ്. ഇവ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അരങ്ങേറ്റം കുറിക്കും.

റാപ്പിഡിന് പകരക്കാരൻ ഒരുങ്ങുന്നു, അവതരണം അടുത്ത വർഷമെന്ന് സ്‌കോഡ

കരോക്ക്, റാപ്പിഡ് ടി‌എസ്‌ഐ സൂപ്പേർബ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ പുറത്തിറക്കാനായി സ്‌കോഡ പ്രവർത്തിക്കുന്നുണ്ടെന്ന് ഹോളിസ് വ്യക്തമാക്കി. സെഡാനുകൾക്കായുള്ള സി-സെഗ്‌മെന്റിന്റെ വിൽപ്പന തിരിച്ചുപിടിക്കാൻ സ്കോഡ ഒരുക്കുന്ന പുതിയ മിഡ്-സൈസ് സെഡാൻ സഹായിച്ചേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, April 28, 2020, 16:45 [IST]
English summary
Skoda Confirms Launching Rapid Replacement In Next Year. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X