സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ഇന്ത്യൻ നിരയിലെ ജനപ്രിയ മോഡലാണ് സി-സെഗ്മെന്റ് സെഡാൻ ശ്രേണിൽ എത്തുന്ന റാപ്പിഡ്. അടുത്തിടെ പുത്തൻ എഞ്ചിനുമായി എത്തിയ കാറിന് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

അതിന്റെ ഭാഗമായി റാപ്പിഡ് നിരയിലേക്ക് റൈഡർ പ്ലസ് എന്ന പേരിൽ ഒരു പുതിയ വേരിയൻറ് അവതരിപ്പിക്കാൻ സ്കോഡ ഒരുങ്ങുന്നു. ഇത് നിലവിലെ എൻ‌ട്രി ലെവൽ റൈഡർ വകഭേദത്തിന് പകരമായി ആയിരിക്കും വിപണിയിൽ ഇടംപിടിക്കുകയെന്നാണ് സൂചന.

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

റാപ്പിഡ് റൈഡറിനായുള്ള ബുക്കിംഗുകൾ സ്കോഡ ഇതിനകം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പുതിയ റൈഡർ പ്ലസ് വേരിയന്റിന്റെ വരവോടെ റാപ്പിഡിന്റെ വിൽപ്പനയിൽ കാര്യമായ പുരോഗതി നേടാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാമൻ വെന്യു, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

ഇതിനകം സ്വീകരിച്ച ബുക്കിംഗുകൾ വേഗത്തിൽ നിറവേറ്റാനായാണ് മോഡലിനായുള്ള പുതിയ ബുക്കിംഗ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നതെന്നാണ് സ്കോഡയുടെ വിശദീകരണം.

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

റൈഡർ പ്ലസ് അല്പം ചെലവേറിയ വേരിയന്റായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. വില ന്യായീകരിക്കുന്നതിനായി ദൈർഘ്യമേറിയ ഫീച്ചർ ലിസ്റ്റുകളും വാഹനത്തിൽ അവതരിപ്പിക്കും.

MOST READ: ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

പുതിയ കളർ ഓപ്ഷനുകൾ, അലോയ് വീലുകൾ, എൽഇഡി ഡിആർഎൽ എന്നിവ പോലുള്ള ബിറ്റുകൾ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. റൈഡർ പതിപ്പ് പിൻമാറുന്നതോടെ റൈഡർ പ്ലസ് പുതിയ എൻട്രി ലെവൽ വേരിയന്റായി മാറും.

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

പുതിയ കളർ ഓപ്ഷനുകൾ‌ക്കും സവിശേഷതകൾ‌ക്കും പുറമെ മറ്റ് വിശദാംശങ്ങൾ‌ മിക്കവാറും സമാനമായിരിക്കും. മെക്കാനിക്കലുകളുടെ കാര്യത്തിൽ 5,250 rpm-ൽ 110 bhp കരുത്തും 4,000 rpm-ൽ 175 Nm torque ഉം നൽകുന്ന 1.0 ലിറ്റർ യൂണിറ്റും തന്നെയായിരിക്കും വാഹനത്തിൽ ഇടംപിടിക്കുക.

MOST READ: ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

ഫ്രണ്ട് വീലുകൽ ഡ്രൈവായ റാപ്പിഡ് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. ഫ്യുവൽ ഇക്കോണമി റേറ്റിംഗ് ലിറ്ററിന് 18.97 കിലോമീറ്ററാണ് സ്കോഡ അവകാശപ്പെടുന്നത്. സെപ്റ്റംബറോടെ റാപ്പിഡിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിക്കും.

സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

നിലവിൽ സ്കോഡ റാപ്പിഡിന് 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇതിന്റെ അടിസ്ഥാന റൈഡർ വേരിയന്റ് അതിന്റെ എല്ലാ സെഗ്മെൻറ് എതിരാളികളെക്കാൾ കൂടുതൽ സമഗ്രമായ സവിശേഷതകളും വിലകുറവും അവതരിപ്പിക്കുന്നതിനാലാണ് ഇത്രയുമധികും ജനപ്രീതി നേടാൻ കാരണമായത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Planning To Launch A New Rapid Rider Plus Variant In India Soon. Read in Malayalam
Story first published: Monday, July 13, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X