തുടക്കം ഗംഭീരമാക്കി സ്‌കോഡ കരോക്ക്; ജൂണ്‍ മാസത്തില്‍ വിറ്റത് 151 യൂണിറ്റുകള്‍
ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ 2020 മെയ് മാസത്തിലാണ് കരോക്ക് എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. CBU യൂണിറ്റായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്.

അതുകൊണ്ട് തന്നെ പരിമിതമായ യൂണിറ്റുകള്‍ (2,500 യൂണിറ്റ്) മാത്രമേ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തുകയുള്ളു. ഈ വര്‍ഷം കരോക്കിന്റെ 1,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇപ്പോഴിതാ 2020 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. റിപ്പോര്‍ട്ട് അനുസരിച്ച് 151 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജൂണ്‍ മാസത്തില്‍ വാഹനത്തിന് ലഭിച്ചത്. വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ന്നേക്കുമെന്നും കമ്പനി അറിയിച്ചു.
MOST READ: മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

നിര്‍മ്മാതാക്കളുടെ മൊത്തം വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍ 790 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരിക്കുന്നത്. ഇതില്‍ മികച്ച സംഭാവന നല്‍കിയിരിക്കുന്ന റാപ്പിഡാണ്. റാപ്പിഡിന്റെ 577 യൂണിറ്റാണ് പോയ മാസം നിരത്തുകളില്‍ എത്തിയത്.

ഒക്ടാവിയായുടെ 21 യൂണിറ്റും, സൂപ്പര്‍ബയുടെ 41 യൂണിറ്റുകളും നിരത്തിലെത്തി. 2020 മെയ് മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നും 506 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്.
MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

ഇന്ത്യന്‍ വിലണിയിലേക്ക് നിരവധി മോഡലുകളാണ് സ്‌കോഡയുടെ മനസ്സിലുള്ളത്. കൊവിഡ്-19 പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഈ പദ്ധതികളിലൊന്നും മാറ്റമുണ്ടാകില്ലെന്ന് കമ്പനി വക്താവ് തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

2020 ഓട്ടോ എക്‌സ്‌പോയിലാണ് കരോക്കിനെ സ്‌കോഡ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 24.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഒരു വകഭേദത്തില്‍ മാത്രമാണ് നിലവില്‍ വാഹനം വിപണിയില്‍ എത്തുന്നത്.
MOST READ: കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യൂണ്ടായി ട്യൂസണ്‍, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എന്നീ മോഡലുകളാകും എതിരാളികള്‍. സ്‌കോഡയുടെ യെറ്റി എന്ന എസ്‌യുവിക്ക് പകരക്കാരനായിട്ടാണ് കരോക്ക് വിദേശ നിരത്തുകളിലെത്തുന്നത്.

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്ഫോമിലാണ് കരോക്കും ഒരുങ്ങുന്നത്. ആദ്യ കാഴ്ചയില്‍ സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോക്കും.
MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

1.5 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേക്കുന്നത്. ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഒമ്പത് സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.


Click it and Unblock the Notifications








