വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും നൂതന സാങ്കേതിക സംവിധാനമായ 'ഫ്ലീറ്റ് എഡ്ജ്' അവതരിപ്പിച്ചു.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ടെലിമാറ്റിക് നിയന്ത്രണ സംവിധാനത്തിലൂടെ വാഹന ഉടമക്ക് വളരെ ദൂരെ ഇരുന്നുകൊണ്ട് തന്നെ വാഹനത്തെ സംബന്ധിച്ച നിരവധി വിവരങ്ങൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

2012 മുതൽ ടാറ്റാ മോട്ടോർസ് തങ്ങളുടെ വാഹനങ്ങളിൽ ടെലിമാറ്റിക്‌സ് സൊല്യൂഷനുകൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ്. ഇന്ന് 2,00,000 തിലധികം ടാറ്റ മോട്ടോർസ് മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളിൽ ഫാക്ടറിയിൽ തന്നെ ടെലിമാറ്റിക്‌സ് യൂണിറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു.

MOST READ: വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഫിറ്റ്‌നസ് പുതുക്കുന്നതിനും ഫാസ്ടാഗ് നിര്‍ബന്ധം

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

2012 മുതൽ ടാറ്റാ മോട്ടോർസ് തങ്ങളുടെ വാഹനങ്ങളിൽ ടെലിമാറ്റിക്‌സ് സൊല്യൂഷനുകൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ്. ഇന്ന് 2,00,000 തിലധികം ടാറ്റ മോട്ടോർസ് മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളിൽ ഫാക്ടറിയിൽ തന്നെ ടെലിമാറ്റിക്‌സ് യൂണിറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

വാഹനത്തിന്റെ ആരോഗ്യം, ക്ഷമത, ഡ്രൈവിംഗ് രീതി, ലൈവ് മൈലേജ്, ഇന്ധന നഷ്ടം സൂചിപ്പിക്കുന്ന സ്ഥിതി വിവര കണക്കുകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. വാഹനങ്ങളുടെ പ്രധാനപ്പെട്ട രേഖകളുടെ കാലാവധി തീരുന്ന തീയതി ട്രാക്കുചെയ്യാനും ഇതിലൂടെ സാധിക്കും.

MOST READ: RS7 സ്‌പോർ‌ട്ട്ബാക്കിന്റെ പുത്തൻ ടീസറുമായി ഔഡി, അരങ്ങേറ്റം ജൂലൈ 16-ന്

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ടാറ്റ മോട്ടോർസ് ഫ്ലീറ്റ് എഡ്ജ് പോർട്ടലിലെ സൗഹൃദ ഇന്റർഫേസിലൂടെ ഈ സ്ഥിതിവിവരക്കണക്കുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

മാത്രമല്ല ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളും ചരക്കുനീക്കവും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഇത് സഹായിക്കും. സ്മാർട്ട്‌ഫോണുകളിൽ ഒരു അപ്ലിക്കേഷൻ വഴി ഫ്ലീറ്റ് എഡ്ജ് തത്സമയം ആക്‌സസ് ചെയ്യാനാകും എന്നത് ഇതിനെ വളരെ അനായാസമാക്കും.

MOST READ: 2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ടാറ്റ മോട്ടോർസ് ട്രക്കുകളുടെയും ബസുകളുടെയും മുഴുവൻ മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ ബി‌എസ്‌ VI ശ്രേണിയിലും തിരഞ്ഞെടുത്ത I, LCV, SCV മോഡലുകളിലും ഫ്ലീറ്റ് എഡ്ജ് സംവിധാനം ലഭ്യമാണ്.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ഡിജിറ്റൽ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി സൊല്യൂഷനുകളും അതിവേഗം യാത്രക്കാരിലും ചരക്ക് ഗതാഗതത്തിലും മാറ്റമുണ്ടാക്കുന്നുവെന്ന് ടാറ്റ മോട്ടോർസ് കൊമേർഷ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

MOST READ: പൾസർ NS200-ന് വീണ്ടും വില വർധിപ്പിച്ച് ബജാജ്, ഇനി മുടക്കേണ്ടത് 1.29 ലക്ഷം രൂപ

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ടെലിമാറ്റിക്സ് യൂണിറ്റ് വഴി വാഹനങ്ങൾക്ക് ഇപ്പോൾ അയയ്ക്കാൻ കഴിയുന്ന സമ്പന്നമായ ഡാറ്റ മുഴുവൻ ലോജിസ്റ്റിക് ശൃംഖലയ്ക്കും നിരവധി പുതിയ സാധ്യതകൾ തുറക്കുന്നു.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ഫ്ലീറ്റ് എഡ്ജ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് വിദൂരമായി അവരുടെ ഫ്ലീറ്റിലും, അതിന്റെ പ്രവർത്തനങ്ങളിലും കൂടുതൽ വിവരങ്ങളും കൂടുതൽ നിയന്ത്രണവും നൽകി തങ്ങൾ ഒരു പുതിയ മാനദണ്ഡം സജ്ജമാക്കി.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

വാഹനങ്ങളിൽ നിന്ന് ഡാറ്റ ലഭ്യമാക്കി തങ്ങളുടെ ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. വിവരാധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഫ്ലീറ്റ് ഉടമകൾക്കും മാനേജർമാർക്കും കൂടുതൽ സഹായം ഇതിലൂടെ ലഭ്യമാകും.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ഇഷ്ടാനുസൃതവും മികച്ചതുമായ ഇന്റലിജൻസ് നൽകുന്നതിന് തങ്ങൾ സ്ഥിരമായി ഫ്ലീറ്റ് എഡ്ജ് സംവിധാനതതിന്റെ മെച്ചപ്പെടുത്തലുകൾ നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ബി‌എസ്‌ VI ശ്രേണിയിലുള്ള കണക്റ്റഡ് ടാറ്റ മോട്ടോർസ് ട്രക്കുകളിൽ ഏറ്റവും പുതിയ ഇൻ‌ബിൽഡ് സിം ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിയന്ത്രണ പ്രകാരമുള്ള TCU, AIS 140 കംപ്ലയിന്റാണ് ഫ്ലീറ്റ് എഡ്ജിൽ ഉപയോഗിക്കുന്നത്.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

സർക്കാർ അംഗീകൃത ബാക്കെൻഡ് സെർവറുകളിലേക്ക് കണക്ട് ചെയ്യപ്പെട്ട അടിയന്തര ബട്ടണുകൾ, വാഹന ലൊക്കേഷൻ ട്രാക്കിംഗ് ആശയവിനിമയം എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങളും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഡ്രൈവർ പ്രകടനത്തെ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിന് ഒരു ഫ്ലീറ്റ് ഉടമക്ക് ഇതിലൂടെ എല്ലായ്പ്പോഴും സാധിക്കുന്നു.

വാണിജ്യ വാഹന രംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച് ടാറ്റ

ട്രക്ക് ഡ്രൈവർമാരുമായും വാഹനങ്ങളുമായും ഫ്ലീറ്റ് എഡ്ജ് മികച്ച ബന്ധം ഉറപ്പാക്കുന്നു. ഈ നൂതന സംവിധാനം അനധികൃത വാഹന ചലനം നിരീക്ഷിക്കുകയും ഉപയോക്തൃ സൗഹൃദ ഗ്രാഫിക്കൽ മാപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata Introduced All New Fleet Edge Technology For Comercial Vehicles. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X