ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

നിലവിലുള്ള മോഡലുകൾക്കായി ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ടിയാഗൊ, ആൾ‌ട്രോസ് ഹാച്ച്ബാക്കുകൾ, വരാനിരിക്കുന്ന ഗ്രാവിറ്റാസ് 6/7 സീറ്റർ എസ്‌യുവി എന്നിവയ്‌ക്കാണ് ബ്രാൻഡ് പുതിയ ശ്രേണി അവതരിപ്പിക്കുന്നത്.

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

ടാറ്റ ടിയാഗൊ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്റ്റ് സെഡാൻ, ആൾ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയ്ക്ക് ഡാർക്ക് എഡിഷൻ ഒരുങ്ങുമ്പോൾ ഗ്രാവിറ്റാസിന് പുറമെ ക്യാമോ ഏതെല്ലാം മോഡലുകളിൽ ലഭ്യമാകുമെന്ന വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

കൂടാതെ ഈ സ്പെഷ്യൽ എഡിഷൻ മോഡലുകൾ എപ്പോൾ വിപണിയിൽ എത്തുമെന്ന ഔദ്യോഗിക വിവരങ്ങളും ടാറ്റ പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും ഈ ഉത്സവ സീസണിൽ ഗ്രാവിറ്റാസ് ക്യാമോ ഒഴികെയുള്ള മോഡലുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സോൺ ഇവി 3D വില്‍പ്പനയുമായി ടാറ്റ

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

ടാറ്റ ക്യാമോ എഡിഷനിൽ വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനിൽ ഒരുങ്ങുമെങ്കിലും ഡാർക്ക് എഡിഷൻ ഹാരിയർ ഡാർക്ക് പതിപ്പിന് സമാനമായ സ്പോർട്ടി ബ്ലാക്ക് കളർ ഓപ്ഷനാകും ലഭിക്കുക. ഈ പുതിയ മോഡലുകൾ സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ഏകദേശം 10,000 മുതൽ 30,000 രൂപ കൂടുതൽ ചെലവേറിയതാകും.

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

വരാനിരിക്കുന്ന 6/7-സീറ്റർ ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവി ഹാരിയറിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും. എന്നിരുന്നാലും ഒരു കൂട്ടം പുതിയ ഫീച്ചറുകൾക്കൊപ്പം ശ്രദ്ധേയമായ കോസ്മെറ്റിക് മാറ്റങ്ങളും ഇതിന് ലഭിക്കും. കൂടാതെ ഇത് ഹാരിയറിനേക്കാൾ വലുതും വിശാലവുമായിരിക്കും.

MOST READ: സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റ് സോഴ്‌സ്ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിനാകും എസ്‌യുവിയുടെ ഹൃദയം. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഗ്രാവിറ്റാസ് വിപണിയിൽ ഇടംപിടിക്കും.

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

അതോടൊപ്പം വരും വർഷങ്ങളിൽ ടാറ്റ ടിയാഗൊ, ടിഗോർ, നെക്‌സോൺ എന്നിവയിലും ഒരു തലമുറ മാറ്റം നൽകും. മൂന്ന് മോഡലുകളും ബ്രാൻഡിന്റെ പുതിയ ആൽഫ പ്ലാറ്റ്ഫോമിലേക്ക് മാറും എന്നതാണ് പരിഷ്ക്കരണത്തിൽ ശ്രദ്ധേയമാകുന്നത്.

MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

ടർബോ പെട്രോൾ എഞ്ചിനും പുതിയ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും ആൾട്രോസ്, ഹാരിയർ, ടിയാഗൊ മോഡൽ ലൈനപ്പിൽ കമ്പനി ഉടൻ അവതരിപ്പിക്കുമെന്ന സൂചനയുമുണ്ട്.

ടിയാഗൊ, ആൾട്രോസ് എന്നിവയ്ക്ക് പുത്തൻ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

കൂടാതെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX മിനി എസ്‌യുവിയും ഉടൻ വിപണിയിലേക്ക് എത്തും. ഇത് അവതരിപ്പിക്കുമ്പോ ടൈമറോ എന്ന പേര് ഉപയോഗിച്ചേക്കാം.

Most Read Articles

Malayalam
English summary
Tata To Introduce New Special Edition Range For Its Models. Read in Malayalam
Story first published: Wednesday, September 9, 2020, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X