ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സോൺ ഇവി 3D വില്‍പ്പനയുമായി ടാറ്റ

വേള്‍ഡ് ഇവി-ഡേ യില്‍ പങ്കാളികളാകുമെന്ന് കഴിഞ്ഞ ദിവസം ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നെക്‌സോണ്‍ ഇവിയുടെ 3D ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നെക്സണ്‍ ഇവി ശ്രേണിയുടെ മുഴുവന്‍ ദൃശ്യവല്‍ക്കരണവും ലഭിക്കും. ഈ 3D വിഷ്വലൈസേഷന്‍ പ്രവര്‍ത്തിക്കുന്നത് എസെന്‍ട്രിക് എഞ്ചിന്റെ വണ്‍ 3D പ്ലാറ്റ്‌ഫോമിലാണ്.

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

ഉപഭോക്താക്കള്‍ക്ക് വിശദമായതും സമഗ്രവുമായ വാങ്ങല്‍ അനുഭവം ഇതിലൂടെ നേടാനാകും. നിലവിലെ സാഹചര്യത്തില്‍, ബിസിനസ്സ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

MOST READ: സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

സര്‍ക്കാര്‍ കര്‍ശനമായി പറഞ്ഞിട്ടുള്ള സാമൂഹിക സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാനും ഈ അനുഭവം സഹായിക്കും. ഉപഭോക്തൃ അനുഭവവും ഇടപഴകലും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും തങ്ങള്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

ഒരു ഹോംഗ്രോണ്‍ ബ്രാന്‍ഡായതിനാല്‍, നൂതന ഇന്ത്യന്‍ ടെക് കമ്പനിയായ എസെന്‍ട്രിക് എഞ്ചിനുമായി പങ്കാളിയാകുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നു, ഒപ്പം ഞങ്ങളുടെ ഉപഭോക്തൃ ഇടപഴകല്‍ ഞങ്ങള്‍ പുനര്‍നിര്‍വചിക്കുമ്പോള്‍ ഈ സംരംഭം ആരംഭിക്കുകയും ചെയ്യുന്നു. നെക്‌സോണ്‍ ഇവിയുടെ വില്‍പ്പനയിലെ വലിയൊരു ഘട്ടമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: W800 വേരിയന്റുകള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ച് കവസാക്കി

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

നെക്സണ്‍ ഇവി 3D വില്‍പ്പന 360 ഡിഗ്രി വെര്‍ച്വല്‍ അനുഭവമാകും നല്‍കുക. ഇത് നെക്സണ്‍ ഇവിയുടെ നിറങ്ങള്‍, വകഭേദങ്ങള്‍, സവിശേഷതകള്‍, ആക്സസറികള്‍ എന്നിവ വിശദമായി മനസ്സിലാക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

സവിശേഷമായ ഈ പദ്ധതിയുടെ ഭാഗമാകാനും, ടാറ്റ മോട്ടോര്‍സുമായി സഹകരിക്കാനും, അവരുടെ പരിശ്രമത്തില്‍ അവരെ പിന്തുണയ്ക്കാനുമുള്ള ഒരു പദവിയാണിതെന്ന് എസെന്‍ട്രിക് എഞ്ചിന്റെ സിഇഒയും സഹസ്ഥാപകനുമായ വരുണ്‍ ഷാ പറഞ്ഞു.

MOST READ: സുഖസൗകര്യങ്ങൾ വാനോളം ഉയർത്തി ഒരു മോഡിഫൈഡ് ട്രാവലർ

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

ഇവിയുടെ ചലനാത്മകമായ ഭാവി, പരിസ്ഥിതി സുസ്ഥിരതയ്ക്ക് നിര്‍ണ്ണായകമാണ്. ടാറ്റ മോട്ടോര്‍സ് ഇവി ഉപഭോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ യാത്രയിലുടനീളം തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നെക്‌സോണ്‍ ഇവി ടാറ്റ വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് വാഹനത്തിന്റെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ, ടാറ്റ തങ്ങളുടെ പൂനെ പ്ലാന്റില്‍ നിന്ന് 1,000 -ാമത് നെക്സണ്‍ ഇവി പുറത്തിറക്കിയിരുന്നു.

MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ അനുഭവം സമ്മാനിച്ച് നെക്സണ്‍ ഇവി 3D വില്‍പ്പനയുമായി ടാറ്റ

സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Nexon EV 3D Commerce launched, Will Ensure Complete Virtual Experience For Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X