യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

ഹൈലാൻഡറിന്റെ നാലാം തലുമറ മോഡലിനെ യൂറോപ്യൻ വിപണികളിൽ പരിചയപ്പെടുത്തി ടൊയോട്ട. കഴിഞ്ഞ വർഷത്തെ ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് പുതിയ പതിപ്പിനെ കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്.

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

അരങ്ങേറ്റം കുറിച്ചെങ്കിലും അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ഈ ഏഴ് സീറ്റർ എസ്‌യുവി വിപണികളിൽ എത്തുകയുള്ളൂവെന്ന് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട ഔദ്യോഗികമായി സ്ഥിരീകരിച്ചു.

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

ടൊയോട്ടയുടെ യൂറോപ്പിനായുള്ള ഉയർന്ന സവാരി മോഡലുകളുടെ പട്ടികയിൽ മൂന്ന്-നിര എസ്‌യുവി C-HR, RAV4 അടുത്തിടെ അവതരിപ്പിച്ച യാരിസ് ക്രോസ് എന്നിവയുടെ ശ്രേണിയിലേക്കാണ് ഹൈലാൻഡർ എത്തുന്നത്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA-K) പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

ടൊയോട്ടയുടെ യൂറോപ്പിനായുള്ള ഉയർന്ന സവാരി മോഡലുകളുടെ പട്ടികയിൽ മൂന്ന്-നിര എസ്‌യുവി C-HR, RAV4 അടുത്തിടെ അവതരിപ്പിച്ച യാരിസ് ക്രോസ് എന്നിവയുടെ ശ്രേണിയിലേക്കാണ് ഹൈലാൻഡർ എത്തുന്നത്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA-K) പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 2021 ടൊയോട്ട ഹൈലാൻഡറിന് 4,950 മില്ലീമീറ്റർ നീളവും 1,930 മില്ലീമീറ്റർ വീതിയും 1,730 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീതിയുള്ള വീൽബേസും ഉണ്ട്. മൂന്ന് നിരകളും ഉയർത്തിക്കൊണ്ട് എസ്‌യുവിക്ക് 658 ലിറ്റർ ബൂട്ട് സ്‌പേസും ലഭിക്കുന്നത് ശ്രദ്ധേയമാണ്. അതേസമയം രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലെ സീറ്റുകൾ മടക്കിയാൽ 1,909 ലിറ്റർവരെ ഇത് ഉയർത്താനും സാധിക്കും.

MOST READ: വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

2.5 ലിറ്റർ അറ്റ്കിൻസൺ-സൈക്കിൾ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പൂർണ വലുപ്പത്തിലുള്ള എസ്‌യുവിയ്ക്ക് കരുത്തേകുന്നത്. ഇത് 244 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇലക്ട്രോണിക് നിയന്ത്രിത സിവിടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

ഫ്രണ്ട്, റിയർ വീലുകളിൽ ഇലക്ട്രിക് മോട്ടോറുകൾ പിന്തുണയ്ക്കുന്ന ഓൾ വീൽ ഡ്രൈവ് പതിപ്പും ടൊയോട്ട ഹൈലാൻഡറിനുണ്ട്. മധ്യനിരയിലെ സീറ്റുകൾക്ക് കീഴിൽ സ്ഥാപിച്ചിരിക്കുന്ന നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (Ni-MH) ബാറ്ററി പായ്ക്കാണ് ഹൈലാൻഡറിൽ സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: റെനോ കിങര്‍ വിപണിയില്‍ എത്തുന്നത് വൈകും

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

20 ഇഞ്ച് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷൻ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ വയർലെസ് ഫോൺ ചാർജിംഗ്, സീറ്റ് വെന്റിലേഷൻ, ഡിജിറ്റൽ റിയർ വ്യൂ മിറർ, ഇക്കോ, നോർമൽ, സ്പോർട്ട്, ട്രയൽ എന്നിങ്ങനെ നാല് വ്യത്യസ്ത ഡ്രൈവ് മോഡുകൾ എന്നിവയെല്ലാം എസ്‌യുവിയുടെ പ്രത്യേകതയാണ്.

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

സുരക്ഷാ സവിഷശേഷതകളിൽ ജാപ്പനീസ് കാർ നിർമാതാവ് ഹൈലാൻഡറിനൊപ്പം ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് വാഗ്‌ദാനം ചെയ്യും. ഇതിൽ കൂട്ടിയിടി, കാൽനടയാത്ര, സൈക്കിൾ കണ്ടെത്തൽ, ഫുൾ റേഞ്ച് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഒഴിവാക്കാൻ ആക്റ്റീവ് സ്റ്റിയർ അസിസ്റ്റുള്ള പ്രീ-കൊളിഷൻ സിസ്റ്റം ഉൾപ്പെടെയുള്ള സുരക്ഷാ സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നു.

MOST READ: ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

കൂടാതെ റോഡ് സൈൻ അസിസ്റ്റ്, ലെയ്ൻ ട്രേസിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം എന്നിവയും ഹൈലാൻഡറിന്റെ മേന്മയാണ്. ടൊയോട്ട 2021 ഹൈലാൻഡറിന്റെ വില അതിന്റെ അവതരണ തീയതിയോട് അടുത്ത് വെളിപ്പെടുത്തും. ഏകദേശം 36,000 ഡോളർ (33.53 ലക്ഷം രൂപ) വിലയാകും എസ്‌യുവിക്ക് നിശ്ചയിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, May 12, 2020, 17:37 [IST]
English summary
Toyota Highlander SUV Makes European Debut. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X