അർബൻ ക്രൂയിസറിന്റെ പുത്തൻ വീഡിയോയുമായി ടൊയോട്ട, വിപണിയിലേക്ക് ഈ മാസം തന്നെ
മാരുതി വിറ്റാര ബ്രെസയുടെ പുനർനിർമിച്ച പതിപ്പായ അർബൻ ക്രൂയിസർ സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ പരിചയപ്പെടുത്താൻ തയാറെടുത്തിരിക്കുകയാണ് ടൊയോട്ട. സെപ്റ്റംബർ മൂന്നാം വാരത്തിൽ വാഹനം വിപണിയിൽ എത്തുമെന്നാണ് ഡീലർ വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

കാഴ്ച്ചയിൽ ഒരു മിനി ഫോർച്യൂണർ ലുക്കിൽ ഒരുങ്ങുന്ന അർബൻ ക്രൂയിസറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. എസ്‌യുവിയെ ടൊയോട്ട ഇതിനകം തന്നെ വെളിപ്പെടുത്തിയെങ്കിലും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു പുതിയ പ്രൊമോഷണൽ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ വീഡിയോയിൽ എസ്‌യുവിയുടെ ബാഹ്യ, ഇന്റീരിയർ ഹൈലൈറ്റുകളാണ് പ്രദർശിപ്പിക്കുന്നത്. ബോൾഡ് ഡൈനാമിക് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ഫോഗ് ലാമ്പുകൾ, സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ-ടോൺ പ്രീമിയം ഇന്റീരിയറുകൾ എന്നിവ പോലുള്ള ചില പ്രധാന സവിശേഷതകളെ എടുത്തു കാണിക്കുന്നു.
MOST READ: വ്യത്യസ്തമായി വിനായക ചതുർഥി ആഘോഷിച്ച് ജീപ്പ് ഇന്ത്യ

ഇതിനുപുറമെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോക്രോമിക് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകളും അർബൻ ക്രൂയിസറിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

പുനർ നിർമിച്ച കോംപാക്‌ട് എസ്‌യുവിക്ക് ആറ് മോണോടോൺ കളർ ഓപ്ഷനുകളാണ് ലഭ്യമാവുക. അതിൽ ബ്ലൂ, ബ്രൗൺ, വൈറ്റ്, ഓറഞ്ച്, സിൽവർ, ഗ്രേ എന്നിവ ഉൾപ്പെടുന്നു. അതേസമയം ബ്ലൂ/ബ്ലാക്ക്, ബ്രൗൺ/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
MOST READ: പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

മാരുതി ബ്രെസയ്ക്ക് സമാനമായ 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് അർബൻ ക്രൂസറിൽ വാഗ്‌ദാനം ചെയ്യുക. എന്നാൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഫീച്ചർ ചെയ്യുന്ന നൂതന ലി-ഓൺ ബാറ്ററിയുടെ സാന്നിധ്യം സ്വാഗതാർഹമാണ്.

അതു കൂടാതെ ടോർഖ് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളും കോംപാക്‌ട് എസ്‌യുവിയിൽ ഉണ്ടാകും. എഞ്ചിൻ പരമാവധി 105 bhp പവറിൽ 138 Nm torque ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: 2021 Q2 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

സുരക്ഷക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡെലിവറി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനർ, ലോഡ് ലിമിറ്ററുകൾ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഓവർ സ്പീഡ് മുന്നറിയിപ്പ് സിസ്റ്റം എന്നിവയും ടൊയോട്ട എസ്‌യുവിയിൽ നൽകും.

വിപണിയിൽ എത്തുമ്പോൾ അർബൻ ക്രൂയിസർ വിറ്റാര ബ്രെസയുടെ സമാനമായ ശ്രേണിയിൽ സ്ഥാപിക്കുമെങ്കിലും എക്സ്ഷോറൂം വില അൽപ്പം കൂടുതലായിരിക്കും. ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന് ശേഷം ടൊയോട്ട-മാരുതി സുസുക്കി പങ്കാളിത്തത്തിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് ഇത്.


Click it and Unblock the Notifications








