മുഖംമിനുക്കി ടൊയോട്ട യാരിസ് അന്താരാഷ്‌ട്ര വിപണികളിലേക്ക്
ഇന്ത്യയിൽ യാരിസ് എന്ന പേരിൽ വിൽക്കുന്ന വിയോസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട.

പരിഷ്ക്കരണങ്ങൾക്ക് വിധേയമായ വിയോസ് 2020 ജൂലൈ 25-ന് ഫിലിപ്പൈൻസിൽ അരങ്ങേറ്റം കുറിക്കും. 2013-ൽ ആസിയാൻ മേഖലയിൽ നിലവിലെ തലമുറ മോഡലിനെ അവതരിപ്പിച്ചതിനുശേഷം സെഡാനിലേക്കുള്ള രണ്ടാമത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും ഇത്.

മിഡ്-സൈസ് സെഡാന്റെ ഔദ്യോഗിക ടീസർ പുതുക്കിയ യാരിസിന് നവീകരിച്ച മുൻവശം ലഭിക്കുന്നുവെന്നും അതോടൊപ്പം പുതിയ ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒപ്പം ട്വീക്ക് ചെയ്ത അപ്പർ ഗ്രില്ലർ എന്നിവയും ഇടംപിടിക്കും.
MOST READ: പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

ഇതിന്റെ പുനർനിർമ്മിത ഫ്രണ്ട് ബമ്പറിൽ ഒരു ട്രപസോയിഡൽ സെൻട്രൽ എയർ ഡാം ഉണ്ട്. ഹെഡ്‌ലാമ്പുകൾക്കിടയിലെ മുകൾഭാഗം കറുത്തിട്ട് ലെക്‌സസ് പോലുള്ള രൂപം നൽകുന്നു.

എയർ ഡാമിന്റെ ഇരുവശത്തും സി ആകൃതിയിലുള്ള പുതിയ ഹൗസിംഗിൽ ഫോഗ് ലീമ്പ് ലെറ്റുകളും ടൊയോട്ട സ്ഥാപിച്ചിരിക്കുന്നത് ഏറെ ആകർഷകമാണ്.
MOST READ: യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

പുതിയ അലോയ് വീൽ ഡിസൈനും അല്പം മാറ്റം വരുത്തിയ പിൻ സ്റ്റൈലിംഗും ഈ പുതിയ പരിഷ്ക്കപണത്തിൽ ഉൾപ്പെടുന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം യാരിസിന്റെ അകത്തളത്തിൽ അപ്ഹോൾസ്റ്ററി, ഇൻഫോടെയ്ൻമെന്റ് എന്നിവയ്ക്കായി ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങൾ പ്രതീക്ഷിക്കാം.

മോഡലിന്റെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ അന്താരാഷ്ട്ര വിപണികളിൽ 1.3 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എന്നിവ മാറ്റമില്ലാതെ മുന്നോട്ട് പോകും. നിലവിലെ യാരിസ് 2018-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും സെഡാന് ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ വിജയമായിരുന്നില്ല എന്നതാണ് സത്യം.
MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട

അതിന്റെ ഭാഗമായി ഇന്ത്യയിലെ വിൽപ്പന തന്ത്രത്തിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. യാരിസ് ഉടൻ തന്നെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്യും. അതിലൂടെ ഇപ്പോൾ നിർത്തലാക്കിയ എറ്റിയോസ് സെഡാന് പകരക്കാരനാകാൻ യാരിസിന് സാധിച്ചേക്കും.

പരിഷ്ക്കരിച്ച യാരിസ് ഇന്ത്യയിലേക്ക് വരുന്നതായി നിലവിൽ കമ്പനി ഒരു വിശദീകരണവും നടത്തിയിട്ടില്ല. ടൊയോട്ടയുടെ സെഡാൻ ലൈനപ്പ് ഇന്ത്യയിൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. മാരുതി സുസുക്കി സിയാസ് സമീപഭാവിയിൽ ടൊയോട്ട ബാഡ്ജിലേക്ക് പുനർനിർമിക്കപ്പെടും.


Click it and Unblock the Notifications