V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് നിര്‍മ്മാതാക്കളായ വോള്‍വോ. V90 ക്രോസ് കണ്‍ട്രി സ്റ്റേഷന്‍ വാഗണിന്റെ ക്രോസ്ഓവര്‍ പതിപ്പാണ്.

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

2017 ജൂലൈ മാസത്തിലാണ് ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഏകദേശം 60 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇത് S90 -യുമായി അതിന്റെ അടിത്തറ പങ്കിടുന്നു.

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ക്രോസോവര്‍ സ്റ്റേഷന്‍ വാഗണ്‍ കൂടിയാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രി. S90 സെഡാനെ കേന്ദ്രീകരിച്ചാണ് V90 ക്രോസ് കണ്‍ട്രി എത്തുന്നത്.

MOST READ: കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

S90 -ല്‍ നിന്നുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരുന്നു V90 ക്രോസ് കണ്‍ട്രി കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 235 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മോഡലില്‍ ലഭ്യമാകുക.

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ഓള്‍-വീല്‍ ഡ്രൈവും, എയര്‍ റൈഡ് സസ്പെന്‍ഷനും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രിയില്‍ ഇടംപിടിക്കുന്നത്. ഡിസൈന്റെ കാര്യത്തിലും S90 സെഡാനോട് സാമ്യത പുലര്‍ത്തിയാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രി ഒരുങ്ങുന്നത്.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

മെറ്റാലിക് ഫിനിഷിംഗോട് കൂടിയ ഫ്രണ്ട് ഗ്രില്‍, ഡെയ്ടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഹാമര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബോണറ്റില്‍ ഇടംപിടിക്കുന്ന അഗ്രസീവ് വരകള്‍ ഉള്‍പ്പെടുന്നതാണ് മുന്‍വശത്തെ സവിശേഷതകള്‍.

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

സ്റ്റേഷന്‍ വാഗണ്‍ പരിവേഷമാണ് സൈഡ് പ്രൊഫൈല്‍ നല്‍കുന്നത്. എന്നാല്‍ 20 ഇഞ്ച് വീലുകളും, പ്ലാസ്റ്റിക്-ക്ലാഡില്‍ ഒരുങ്ങിയ വീല്‍ ആര്‍ച്ചുകളും വോള്‍വോ V90 ക്രോസ് കണ്‍ട്രിയ്ക്ക് എസ്‌യുവി മുഖം നല്‍കുന്നു.

MOST READ: ഈക്കോയുടെ 40,453 യൂണിറ്റുകൾ തിരിച്ച് വിളിച്ച് മാരുതി

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

സ്‌കിഡ് പ്ലേറ്റുകള്‍, പുതുക്കിയ ബമ്പറുകള്‍, അലൂമിനിയം റൂഫ് റയിലുകള്‍ ഉള്‍പ്പെടുന്നതാണ് മോഡലിലെ എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍. 590 ലിറ്ററാണ് വോള്‍വോ V90 ക്രോസ് കണ്‍ട്രിയുടെ ബൂട്ട് കപ്പാസിറ്റി.

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ സവിശേഷത. വെന്റിലേറ്റഡ് സീറ്റുകളുമായെത്തുന്ന വോള്‍വോ V90 ക്രോസ് കണ്‍ട്രിയില്‍ മസാജ് ഓപ്ഷനുകളും കമ്പനി ലഭ്യമാക്കുന്നു.

MOST READ: ദീപാവലി പൊടിപൊടിക്കാം; ഓഫറുകളുകൾ പ്രഖ്യാപിച്ച് മാരുതി

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

പാര്‍ക്കിംഗ് അസിസ്റ്റ്, ലെയ്ന്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, സിറ്റി സേഫ്റ്റി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്നതാണ് സുരക്ഷ ഫീച്ചറുകള്‍.

V90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ബിഎംഡബ്ല്യു X3, ഔടി Q3, മെര്‍സിഡീസ് ബെന്‍സ് GLE മോഡലുകളായിരുന്നു വിപണിയില്‍ എതിരാളികള്‍. നിലവില്‍ XC40, XC60, XC90 S90 എന്നിങ്ങനെ നാല് കാറുകള്‍ മാത്രമേ വോള്‍വോയുടെ ഇന്ത്യന്‍ വെബ്സൈറ്റ് ഇപ്പോള്‍ പട്ടികപ്പെടുത്തിയിട്ടുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo V90 Cross Country Removed From Indian Website. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X