കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ കാർ വിഭാഗമാണ് കോംപാക്‌ട് എസ്‌യുവിയുടേത്. ഈ ശ്രേണിയിലേക്ക് ജാപ്പനീസ് ബ്രാൻഡായ നിസാൻ പുതിയ മോഡലുമായി പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

എതിരാളികളെക്കാള്‍ മികച്ച ഫീച്ചറുകളും, സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാമെന്നാണ് നിസാൻ നൽകുന്ന സൂചന. വരാനിരിക്കുന്ന മാഗ്‌നൈറ്റിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

വേറിട്ട ലുക്ക്

നിലവിലെ കോം‌പാക്‌ട് എസ്‌യുവികളിൽ നിന്ന് വേറിട്ടുനിൽക്കാൻ മാഗ്‌നൈറ്റിനെ സഹായിക്കുന്നതിന് ശ്രദ്ധേയമായ ഒരു രൂപകൽപ്പനയിലാണ് വാഹനത്തെ നിസാൻ ഒരുക്കുന്നത്. ചങ്കി വീൽ ആർച്ചുള്ള ഒരു ക്രോസ്ഓവർ നിലപാട് മാഗ്‌നൈറ്റിന് ഉണ്ടാകും. എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ-ലൈറ്റ് ക്ലസ്റ്ററുകൾ, ഡ്യുവൽ ടോൺ ബോഡി പെയിന്റ്, അലോയ് വീലുകളുടെ പ്രീമിയം സെറ്റ് എന്നിവ കാറിനെ വേറിട്ടു നിർത്തും.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

ഡീസലില്ല, പകരം ടർബോ പെട്രോൾ എഞ്ചിൻ

മാഗ്‌നൈറ്റിന്റെ ബേസ് മോഡലുകളിൽ റെനോ ട്രൈബറിൽ നിന്നുള്ള 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ BR10 പെട്രോൾ എഞ്ചിനായിരിക്കും ഇടംപിടിക്കുക. 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും ഈ യൂണിറ്റ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡ് ആയിരിക്കും. അതേസമയം എഎംടി പതിപ്പും ശ്രേണിയിലുണ്ടാകും.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

അതേസമയം കോംപാക്‌ട് എസ്‌യുവിയുടെ ഉയർന്ന മോഡലുകളിൽ പതിപ്പുകൾ പുതിയ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, HR10 ടർബോ-പെട്രോൾ എഞ്ചിനും നിസാൻ അവതരിപ്പിക്കും. അത് 95 bhp കരുത്ത് നൽകുന്നതായിരിക്കും. പഞ്ചിയർ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കാം.

MOST READ: ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

ബിഗ് കാർ ഫീച്ചറുകൾ

വിഭാഗത്തിലെ കടുത്ത മത്സരത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിൽ നിസാൻ മാഗ്‌നൈറ്റിനെ മികച്ച ഉപകരണങ്ങളുപയോഗിച്ച് ബ്രാൻഡ് പായ്ക്ക് ചെയ്യും. അവയിൽ ചിലത് ഉയർന്ന സെഗ്‌മെന്റിൽ നിന്ന് 360 ഡിഗ്രി പാർക്കിംഗ് ക്യാമറ വരെ വാഗ്‌ദാനം ചെയ്‌തേക്കും.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

കിക്‌സിൽ നിന്നുള്ള കാർ സാങ്കേതികവിദ്യ, ഒരു വലിയ ടച്ച്സ്ക്രീൻ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും സബ്-4 മീറ്റർ എസ്‌യുവിയിൽ ലഭ്യമാണ്.

MOST READ: ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

വില

നിസാൻ മാഗ്‌നൈറ്റിന്റെ അടിസ്ഥാന വകഭേദത്തിന് വില 5.25 ലക്ഷം രൂപ മുതൽ ആരംഭിക്കും. സിവിടിയുള്ള ടർബോ പെട്രോളിന് ആറ് ലക്ഷം രൂപയോളം മാത്രമായിരിക്കും എക്സ്ഷോറൂം വില. ഇത് ഈ വിഭാഗത്തിൽ നിസാന് മേൽകൈ നൽകുമെന്നതിൽ സംശയമൊന്നുമില്ല.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

പ്രധാന എതിരാളി മോഡലുകളായ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ വില 7.34 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായി വെന്യു പെട്രോളിന് 6.70-11.35 ലക്ഷം രൂപയും ടാറ്റ നെക്സോൺ പെട്രോൾ ശ്രേണിക്ക് 6.95-11.20 ലക്ഷം രൂപയുമാണ് വിപണി വില.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് നിസാൻ മാഗ്‌നൈറ്റ്; എന്തെല്ലാം പ്രതീക്ഷിക്കാം

ഉടൻ എത്തും

മെയ് മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് ഓഗസ്റ്റ് മാസത്തിലേക്ക് നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസ് വ്യാപനം പദ്ധതിയെ ബാധിച്ചോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

More from DriveSpark

Article Published On: Sunday, May 10, 2020, 15:00 [IST]
English summary
What to expect from new Nissan Magnite. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X