പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബി‌എം‌ഡബ്ല്യു. ഏറെ ആകാംക്ഷയോടെ ആഗോള വിപണി കാത്തിരിക്കുന്ന മോഡലുകൂടിയാണിത്.

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ബി‌എം‌ഡബ്ല്യു 2 സീരീസ് കൂപ്പെ ഒരു റിയർ-വീൽ ഡ്രൈവ് സജ്ജീകരണം, ശക്തമായ 6-സിലിണ്ടർ എഞ്ചിൻ തുടങ്ങിയവയെല്ലാം കോർത്തിണക്കിയാകും വികസിപ്പിക്കുക. പുതിയ ടീസർ ചിത്രങ്ങളിൽ നിന്നും വാഹനത്തിന്റെ ഡിസൈൻ‌ സൂചനകളൊന്നും ലഭിക്കുന്നില്ല.

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

എന്നിരുന്നാലും രണ്ട്-ഡോർ‌ മോഡലിന്റെ ഡിസൈൻ‌ കമ്പനിയുടെ നിലവിലെ ഡിസൈൻ‌ ഭാഷ്യത്തിന് അനുസൃതമായിരിക്കുമെന്ന് അനുമാനിക്കാം. ഫ്രണ്ട്, റിയർ ട്രാക്ക് മുമ്പത്തേതിനേക്കാൾ വിശാലമാണ്. ഇത് കോർണറിംഗ് സമയത്ത് ബോഡി റോൾ കുറയ്ക്കും.

MOST READ: 160 bhp കരുത്തുമായി ഓൾ ബ്ലാക്ക് രൂപത്തിൽ പരിഷ്കരിച്ച പോളോ GT

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ഹാൻഡിലിംഗും മികച്ച ബാലൻസും ഉറപ്പാക്കാൻ ബി‌എം‌ഡബ്ല്യു സ്ട്രോക്ക്-ആശ്രിത ഡാമ്പിംഗും നൽകി. ഓപ്‌ഷണൽ അഡാപ്റ്റീവ് M ചാസിയിൽ ഇലക്‌ട്രോണിക് ഡാംപറുകളും കൂപ്പെയുടെ പ്രത്യേകതയാണ്.

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ടോപ്പ്-ഓഫ്-ലൈൻ M240i ബി‌എം‌ഡബ്ല്യുവിന്റെ 3.0 ലിറ്റർ ഇൻ-ലൈൻ ആറ് പെട്രോൾ എഞ്ചിനാകും വരാനിരിക്കുന്ന 2 സീരീസ് കൂപ്പെയ്ക്ക് തുടിപ്പേകുക. ഇത് പരമാവധി 374 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: മരുഭൂമിയില്‍ ഓഫ്‌റോഡ് കഴിവ് തെളിയിച്ച് പുതുതലമുറ സ്‌കോര്‍പിയോ; വീഡിയോ കാണാം

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും കമ്പനി വാഹനത്തിൽ അവതരിപ്പിക്കുക. ഇതൊരു ഓൾ-വീൽ ഡ്രൈവ് ആണ്. ഇന്റലിജന്റ് ബിഎംഡബ്ല്യു എക്‌സ്‌ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സംവിധാനമായിരിക്കും ഇതെന്നതും ശ്രദ്ധേയമാകും.

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

2 സീരീസ് കൂപ്പെയുടെ M വേരിയന്റ് പ്രത്യേകിച്ച്, മുമ്പത്തേതിനേക്കാൾ കൂടുതൽ എയറോഡൈനാമിക് ആണെന്ന് ബിഎംഡബ്ല്യു പറയുന്നു. ബമ്പർ, എയർ ഡിഫ്ലെക്ടർ, റിയർ ആക്‌സിൽ കവർ എന്നിവയിലെ ഫ്രണ്ട് സ്പ്ലിറ്ററാണ് ഇതിന് സഹായകരമായത്.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

പുത്തൻ 2 സീരീസ് കൂപ്പെ ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നിലവിലെ പതിപ്പ് പൂർണമായ M2 ആണെന്ന് കണക്കിലെടുക്കുമ്പോൾ അതിന്റെ പിൻഗാമ രാജ്യത്തും എത്തിയേക്കും.

പുതിയ 2 സീരീസ് കൂപ്പെയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

ജർമൻ പ്രീമിയം ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ്-AMG A35, വരാനിരിക്കുന്ന ഔഡി RS3 മോഡലുകളുമായാകും 2022 ബിഎംഡബ്ല്യു 2 സീരീസ് കൂപ്പെ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
All-New BMW 2 Series Coupe Teased Launch Soon. Read in Malayalam
Story first published: Tuesday, May 18, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X