കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവിയായി കണക്കാക്കപ്പെടുന്ന ബെന്റേഗയുടെ മുൻനിര മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ബെന്റേഗ S ബെന്റ്ലി മോട്ടോർസ് പുറത്തിറക്കി.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

2015 -ൽ ബെന്റേഗയുടെ അരങ്ങേറ്റത്തിനുശേഷം ആദ്യത്തെ S പതിപ്പായ പുതിയ മോഡൽ, ഈ ഐതിഹാസിക എസ്‌യുവിയിൽ കൂടുതൽ ഡൈനാമിക്കും സ്‌പോർടി ഡ്രൈവ് എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

ബെന്റേഗ ശ്രേണിയിലെ നാലാമത്തെ മോഡൽ കാര്യക്ഷമമായ പ്ലഗ്-ഇൻ ഹൈബ്രിഡ്, 4.0 ലിറ്റർ ടർബോചാർജ്ഡ് V8, ശക്തമായ 6.0 ലിറ്റർ, 12 സിലിണ്ടർ സ്പീഡ് എന്നീ പവർട്രെയിനുകളുമായി ചേരുന്നു. നാല്, അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ആഡംബര എസ്‌യുവി ലഭ്യമാകും.

MOST READ: ഇന്ത്യൻ വിപണിയിൽ ടൊയോട്ടയ്ക്ക് മുതൽകൂട്ടായി അർബൻക്രൂയുസർ; 2021 ഏപ്രിലിൽ വിറ്റഴിച്ചത് 2000 യൂണിറ്റുകൾ

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

ചില ഡിസൈൻ ട്വീക്കുകളുമായാണ് ബെന്റേഗ S മോഡൽ വരുന്നത്. ക്രോം ഗാർണിഷിന് പകരം ഗ്ലോസ്സ് ബ്ലാക്ക് ആക്സന്റാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ബ്ലാക്ക് ഡോർ മിററുകൾ, ബ്ലാക്ക് സ്പ്ലിറ്റ് ഓവൽ ടെയിൽ‌പൈപ്പുകൾ എന്നിവയിൽ ബെന്റ്ലി ഡാർക്ക് ടിന്റ് ലെൻസുകൾ ചേർത്തിരിക്കുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

എന്നിരുന്നാലും, ജനപ്രിയ മോഡലുകളുടെ പെർഫോമെൻസ് അവതാരങ്ങൾക്കായി കൂടുതൽ സ്പോർട്ടി ആകർഷണം നൽകുന്നതിന് പലപ്പോഴും ചെയ്യുന്നതു പോലെ 22 ഇഞ്ച് അലോയി വീലുകൾ ബ്ലാക്ക്ഔട്ട് ചെയ്യപ്പെടുന്നില്ല.

MOST READ: അടിസ്ഥന വേരിയന്റെന്ന് കണ്ടാല്‍ പറയില്ല! ഹ്യുണ്ടായി ക്രെറ്റയെ മനോഹരമാക്കിയത് ഇങ്ങനെ, വീഡിയോ

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

അകത്ത്, ബെന്റ്ലി പുതിയ സീറ്റുകൾ, അതുല്യമായ സ്റ്റിച്ചിംഗ്, പുതിയ കളർ സ്പ്ലിറ്റ്, പുതിയ ബെന്റേഗ S മോഡലിന്റെ പുറംഭാഗവുമായി പൊരുത്തപ്പെടുന്ന അൽകന്റാര എന്നിവ വാഗ്ദാനം ചെയ്യും. ഇൻസ്ട്രുമെന്റ് പാനൽ, സെന്റർ കൺസോൾ, ഡോർ പാഡുകൾ, സീറ്റ് ബോൾസ്റ്ററുകൾ എന്നിവയിൽ കളർ ആക്‌സന്റുകളുണ്ട്.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

4.0 ലിറ്റർ, ട്വിൻ-സ്ക്രോൾ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് 2021 ബെന്റേഗ S -ൽ പ്രവർത്തിക്കുന്നത്. ഇത് 542 bhp പരമാവധി കരുത്തും 770 Nm torque ഉം പുറന്തള്ളാൻ പ്രാപ്തമാണ്.

MOST READ: ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

എസ്‌യുവിക്ക് വെറും 4.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ സാധിക്കും, കൂടാതെ മണിക്കൂറിൽ 290 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും കഴിയും.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

സ്നോ ആൻഡ് വെറ്റ് ഗ്രാസ്, ഡേർട്ട് ആൻഡ് ഗ്രേവൽ, മഡ് ആൻഡ് ട്രയൽ, സാൻഡ് എന്നിവ ഉൾപ്പെടുന്ന നിരവധി ഓഫ്-റോഡ് ടെറെയിൻ മോഡുകൾ പുതിയ ബെന്റ്ലി ബെന്റേഗ S -ന് ലഭിക്കുന്നു. എസ്‌യുവിക്ക് 500 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുണ്ട്.

MOST READ: കൊവിഡ്-19 രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കാന്‍ യുലു; കൈകോര്‍ത്ത്

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

മെച്ചപ്പെടുത്തിയ സ്‌പോർട്ട് മോഡിലൂടെ 2021 ബെന്റേഗ S ഉയർന്ന കഴിവ് വാഗ്ദാനം ചെയ്യുന്നു. എയർ സസ്പെൻഷൻ ഡാമ്പിംഗിൽ 15 ശതമാനം അധിക വർധനവും അതുല്യമായ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും കാരണം മെച്ചപ്പെട്ട സ്റ്റിയറിംഗ് ഫീഡ്‌ബാക്കും കുറഞ്ഞ ബോഡി-റോളും ഇത് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

ബെന്റേഗ S മോഡലിൽ ബെന്റ്ലി ഡൈനാമിക് റൈഡ് സംവിധാനവും ബെന്റ്ലി അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ആക്റ്റീവ് റോൾ നിയന്ത്രണ സാങ്കേതികവിദ്യ എസ്‌യുവിൽ സ്റ്റാൻഡേർഡായി വരുന്നു.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

കോർണർ ചെയ്യുമ്പോൾ ലാറ്ററൽ റോളിംഗ് ശക്തികളെ പ്രതിരോധിക്കാൻ സിസ്റ്റത്തിന് 0.3 സെക്കൻഡിനുള്ളിൽ 1,300 Nm torque ഉപയോഗിച്ച് പ്രതികരിക്കാൻ കഴിയും.

കൂടുതൽ സ്പോർട്ടി ഭാവത്തിൽ മുൻനിര ബെന്റേഗ S എസ്‌യുവി ബെന്റ്ലി പുറത്തിറക്കി

2021 ബെന്റ്ലി ബെന്റേഗ S എതിരാളികളായ ആസ്റ്റൺ മാർട്ടിൻ DBX, ലംബോർഗിനി ഉറൂസ്, ഔഡി RSQ8 അല്ലെങ്കിൽ വരാനിരിക്കുന്ന പോർഷ കയീൻ ടർബോ എസ്‌യുവികളെ നേരിടും.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Revealed New S Version For Flagship Bentayga SUV. Read in Malayalam.
Story first published: Thursday, May 27, 2021, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X