മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

ഈ വർഷം കൂടുതൽ മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ച് തരംഗം സൃഷ്‌ടിക്കുകയാണ് ബിഎംഡബ്ല്യു. ആഢംബര വിപണി നേരിടുന്ന മോശം സാഹചര്യങ്ങൾക്കിടയിലും പുതിയ അവതരണങ്ങളിലൂടെ നേട്ടം കൊയ്യാനും ജർമൻ ബ്രാൻഡിന് സാധിക്കുന്നുണ്ട്.

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

2021 ഫെബ്രുവരി മാസത്തിൽ ആഢംബര വിപണിയിൽ 27.4 ശതമാനത്തിന്റെ വിൽപ്പന ഇടിവിനാണ് സാക്ഷ്യംവഹിച്ചത്. അത് ബിഎംഡബ്ല്യുവിന്റെ വിൽപ്പനയിലും നിഴലിച്ചെങ്കിലും വിപണി വിഹിതം മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

എന്നിരുന്നാലും ആഢംബര വിഭാഗത്തിലെ മെർസിഡീസ് ബെൻസിന്റെ ആധിപത്യമാണ് കാണാനാവുന്നത്. പിന്നാലെ ഏറ്റവും കൂടുതൽ വിൽപ്പന കൈവരിക്കുന്നവരിൽ ബിഎംഡബ്ല്യു, ജാഗ്വർ, ലാൻഡ് റോവർ, ഔഡി, വോൾവോ, പോർഷ എന്നീ ബ്രാൻഡുകളും ഉൾപ്പെടുന്നു.

MOST READ: ഇക്കോസ്പോർട്ട് S & SE വേരിയന്റുകൾക്ക് പുതിയ TVC പങ്കുവെച്ച് ഫോർഡ്

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

2021 ഫെബ്രുവരിയിൽ എല്ലാ കമ്പനികളുടെയും ഒരുമിച്ചുള്ള വിൽപ്പന 1779 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,451 യൂണിറ്റായിരുന്നു സമ്പാദ്യം. പോയ മാസം വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യു 755 കാറുകൾ നിരത്തിലെത്തിച്ചു.

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

വാർഷിക വിൽപ്പനയിൽ 17.1 ശതമാനം വിൽപ്പന ഇടിവിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വിപണിയിലെ പ്രമുഖനായ മെർസിഡീസ് ബെൻസിനേക്കാൾ 23 യൂണിറ്റുകളുടെ കുറവ് മാത്രമാണ് ഫെബ്രുവരിയിൽ ബിഎംഡബ്ല്യുവിന് സമ്പാദിക്കാനായത്.

MOST READ: കൊറോണ വൈറസിന് നോ എൻട്രി; പുതിയ ക്യാബിൻ എയർ ഫിൽറ്ററുമായി ഹോണ്ട

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

വരും മാസം ഈ കണക്കുകൾ മറികടക്കാനാകുമെന്നാണ് ജർമൻ ബ്രാൻഡിന്റെ പ്രതീക്ഷ. ഈ കലണ്ടർ വർഷം നിരവധി പുതിയ മോഡലുകളുടെ അവതരണം ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ ഇത് എളുപ്പത്തിൽ സാധിക്കുമെന്നാണ് ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടലുകൾ.

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

അടുത്തിടെ M340i പെർഫോമൻസ് കാറിനെ പുറത്തിറക്കി പുതിയ മാനങ്ങൾ തീർക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍ എന്ന വിശേഷണത്തോടെ എത്തുന്ന ബി‌എം‌ഡബ്ല്യു M340i ആഢംബര കാറിന് 62.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

മെർസിഡീസുമായുള്ള അന്തരം കുറച്ച് ബിഎംഡബ്ല്യു; ആഢംബര ശ്രേണിയിൽ തിളക്കം

സമീപ ഭാവിയിൽ കൂടുതൽ മോഡലുകളെ ഇത്തരത്തിൽ നിർമിക്കാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതിയും. 3.0 ലിറ്റർ ആറ് സിലിണ്ടർ ഇൻലൈൻ ഇരട്ട-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബി‌എം‌ഡബ്ല്യു M340i പതിപ്പിന് തുടിപ്പേകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW India Sold A Total Of 626 Units In February 2021. Read in Malayalam
Story first published: Saturday, March 13, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X