അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

നിര്‍മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ X3 പതിപ്പിന് മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ്. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍.

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

വാഹനത്തിന്റെ അവതരണത്തിന് മുന്നോടിയായി ചിത്രം ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. പുതിയ പതിപ്പിന്റെ മേക്ക് ഓവര്‍ അത് തികച്ചും സ്‌പോര്‍ട്ടി ആയി കാണപ്പെടുന്നു. പ്രധാന എതിരാളികളിലൊരാളായ ഔഡി Q5 കഴിഞ്ഞ വര്‍ഷം സമാനമായ നവീകരണം നേടിയിരുന്നു.

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം വാഹനത്തിന്റെ ഏതാനും വിവരങ്ങളും നല്‍കുന്നു. ഫ്രണ്ട് ഫാസിയയിലേക്ക് X3-ന് ചെറിയ അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

MOST READ: തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

ഇതിന് അല്പം പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും പുതുക്കിയ ബമ്പറുകളും ലഭിക്കും. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഇതിലുണ്ട്. ചിത്രത്തില്‍, ഗ്രീന്‍ കളര്‍ ഓപ്ഷനിലാണ് എസ്‌യുവി കാണുന്നത്.

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

M-നിര്‍ദ്ദിഷ്ട അലോയ് വീലുകളും നീല കോളിപ്പറുകളുള്ള ബ്രേക്കുകളും ലഭിക്കുമെന്നാണ് സൂചന. മൂന്നാം തലമുറ X3 CLAR (ക്ലസ്റ്റര്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: 50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

ഇന്ത്യയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാകും എസ്‌യുവി ലഭ്യമാകുക. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 248 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും.

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

കൂടാതെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 188 bhp കരുത്തും 400 Nm torque ഉം നിര്‍മ്മിക്കുന്നു. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കുന്നു.

MOST READ: കുഷാഖ് എസ്‌യുവിയുടെ ബുക്കിംഗ് 2021 ജൂണിൽ ആരംഭിക്കുമെന്ന് സ്കോഡ ഇന്ത്യ

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

3.0 ലിറ്റര്‍, 6 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് X3 M-ന് കരുത്തേകുന്നത്. ഈ യൂണിറ്റ് 473 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കുന്നു.

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

213 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

അവതരണത്തിന് മുന്നോടിയായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രം പുറത്ത്

പുതിയ BMQ iDrive 9 ഓപ്പറേറ്റിംഗ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, 16 സ്പീക്കര്‍ ഹാര്‍മാന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

Source: Instagram

More from DriveSpark

Article Published On: Thursday, May 6, 2021, 10:29 [IST]
English summary
BMW X3 Facelift Images Leaked Ahead Of Launch, Find Here All Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X