തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും
എത്തിത്തുടങ്ങിയ ബിഎസ്-VI D-മാക്സ് V-ക്രോസിനെ 2021 മെയ് എട്ടിന് വിപണിയിൽ അവതരിപ്പിക്കാൻ ഇസൂസു തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന് അടിവരയിടാൻ കഴിഞ്ഞ ദിവസം കമ്പനി വാഹനത്തിന്റെ പുതിയ ടീസർ ചിത്രങ്ങളും പുറത്തിറക്കിയിരുന്നു.

ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ചെറിയ പരിഷ്ക്കരണങ്ങളുമായാണ് വീണ്ടും സജീവമാകാൻ ജാപ്പനീസ് ബ്രാൻഡിന്റെ ഡ്യുവൽ-ക്യാബ് പിക്ക് അപ്പ് ട്രക്ക് തയാറെടുക്കുന്നത്.

കുറച്ച് അപ്‌ഡേറ്റുകളും അപ്‌ഗ്രേഡുകളും വഴി D-മാക്സ് V-ക്രോസിനെ ഒന്ന് മിനുക്കിയെടുത്താണ് ഇസൂസു അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. D-മാക്‌സിനെ V-ക്രോസ്, ഹൈ-ലാൻഡർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും ഇന്ത്യയിൽ പരിചയപ്പെടുത്തുക.
MOST READ: ലിറ്റിൽ-D ബോഡി കിറ്റിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഡൈഹത്‌സു ടാഫ്റ്റ്

V-ക്രോസ് പരിഷ്ക്കാരങ്ങളുള്ള പഴയ തലമുറ മോഡൽ തന്നെയായിരിക്കും. എന്നാൽ ഹൈ-ലാൻഡർ പുതിയ അടിസ്ഥാന വേരിയന്റായിരിക്കും. കൂടാതെ ഹാലോജൻ ഹെഡ്‌ലാമ്പുകൾ, സ്റ്റീൽ വീലുകൾ, മാനുവൽ എസി, ബ്ലാക്ക്-ഔട്ട് മിററുകൾ, ബ്ലാക്ക് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവ ഇത് വാഗ്ദാനം ചെയ്യും.

V-ക്രോസിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട് കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, അലോയ് വീലുകൾ, റിയർ പാർക്കിംഗ് ക്യാമറ, എന്നിവയുൾപ്പെടെ മികച്ച ഉപകരണങ്ങൾ ഇസൂസു തയാറാക്കും.
MOST READ: തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

തീർന്നില്ല, അതോടൊപ്പം വൺ-ടച്ച് പവർ വിൻഡോകൾ മുതലായ സവിശേഷതകളും V-ക്രോസിൽ വാഗ്‌ദാനം ചെയ്യും. Z, Z പ്രസ്റ്റീജ് എന്നി രണ്ട് വകഭേദങ്ങളിലാകും ബിഎസ്-VI D-മാക്സ് V-ക്രോസ് തെരഞ്ഞെടുക്കാൻ സാധിക്കുക.

1.9 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിനാകും ഇസുസുവിന്റെ ലൈഫ് സ്റ്റൈൽ പിക്കപ്പിന് തുടിപ്പേകുക. ഇത് പരമാവധി 163 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.
MOST READ: ഹ്യുണ്ടായി അഡ്വഞ്ചർ പിക്കപ്പ് സാന്താക്രൂസിന്റെ അകവും പുറവും; വീഡിയോ

മുമ്പത്തെ മോഡലിനെപ്പോലെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ഓഫറിൽ ലഭ്യമാവുക. പക്ഷേ ഒരു പുതിയ മാനുവൽ ഗിയർബോക്‌സിന്റെ സാന്നിധ്യവും ശ്രേണിയിൽ പ്രതീക്ഷിക്കാം.

ടോപ്പ് V-ക്രോസ് Z പ്രസ്റ്റീജ് ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ലഭ്യമാകും. V-ക്രോസ് Z, ഹൈ-ലാൻഡർ എന്നിവ റിയർ-വീൽ-ഡ്രൈവ് ഫോർമാറ്റിൽ മാത്രമാകും അണിനിരക്കുക. മുമ്പ് 2.5 ലിറ്റർ ഡീസൽ എഞ്ചിൻ വാഹനത്തിൽ ലഭ്യമായിരുന്നുവെങ്കിലും ബിഎസ്-VI മോഡലിൽ ഇതുണ്ടാവുകയില്ല.

ഇസൂസു D-മാക്സ് V-ക്രോസിന് ഏകദേശം 17 ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ഹൈ-ലാൻഡറിനെ സംബന്ധിച്ചിടത്തോളം അതിന്റെ വില അൽപം കുറവായിരിക്കും.


Click it and Unblock the Notifications








