തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

ഏപ്രിൽ മാസത്തിൽ മൊത്തം 41,858 യൂണിറ്റ് ആഭ്യന്തര വിൽപ്പനയുമായി തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്. 2021 മാർച്ചിൽ ഇന്ത്യൻ വാഹന നിർമാതാക്കൾ നടത്തിയ വിൽപ്പനയേക്കാൾ 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

എന്നിരുന്നാലും കൊവിഡ് രണ്ടാംതരംഗത്തിൽ വിൽപ്പന പ്രവർത്തനങ്ങളെ ബാധിച്ചെങ്കിലും പിടിച്ചുനിൽക്കാൻ ബ്രാൻഡിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 2021 മാർച്ചിൽ ടാറ്റയുടെ ആഭ്യന്തര വിൽപ്പന 66,609 യൂണിറ്റായിരുന്നു.

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

മൊത്തം വിൽപ്പനയെ വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വാഹന വിഭാഗങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പാസഞ്ചർ വെഹിക്കിൾ വിഭാഗത്തെക്കുറിച്ച് പറയുമ്പോൾ കമ്പനി കഴിഞ്ഞ മാസം 25,095 യൂണിറ്റുകളാണ് മൊത്തം നിരത്തിലെത്തിച്ചത്.

MOST READ: 2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

ഇത് 2021 മാർച്ചിൽ വിറ്റ 29,654 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഇന്ത്യയുടെ സ്വന്തം വാഹന നിർമാണ കമ്പനി എട്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് 2020-21 സാമ്പത്തിക വർഷത്തിൽ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനം നേടി.

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

വാണിജ്യ വാഹന വിഭാഗത്തിൽ കയറ്റുമതി കണക്കുകൾ ഉൾപ്പെടെ മൊത്തം വിൽപ്പന 16,644 യൂണിറ്റാണ്. അതായത് പ്രതിമാസ വിൽപ്പനയിൽ 59 ശതമാനം ഇവിടെയും ഇടിഞ്ഞെന്നു സാരം. ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി ടാറ്റ സമഗ്രമായ ‘ബിസിനസ് എജിലിറ്റി പ്ലാൻ' പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.

MOST READ: കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഡീലർമാരുടെ സാധന സാമഗ്രികൾ നിലനിർത്തുന്നതിനായി നിലവിലെ വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനാണ് ഈ സമീപനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) കമ്പനി അടുത്തിടെ പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു.

MOST READ: ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

കൂടാതെ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തുന്നതിലും രോഗബാധിതരായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലും ഊന്നൽ കൊടുക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.

തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

നിലവിലുള്ള കർശനമായ നിയന്ത്രണങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗണും വരും മാസങ്ങളിലെ വിൽപ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയേക്കും. ഇത് വാഹനങ്ങൾക്കുള്ള ഉത്പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

Most Read Articles

Malayalam
English summary
Tata Motors Posted 25,095 Unit Passenger Vehicle Sales In April 2021. Read in Malayalam
Story first published: Wednesday, May 5, 2021, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X