കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാംതലമുറ സ്കോഡ ഫാബിയ ഇതാ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ്. കമ്പനിയുടെ ഇന്ത്യയിൻ നിരയില്‍ ഈ മോഡലില്ലെങ്കിലും വിദേശ നിരത്തുകളില്‍ സജീവ സാന്നിധ്യമായിരുന്നു ഈ മിടുക്കൻ.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

അതിനാലാണ് കൂടുതൽ മിനുക്കിയെടുത്ത് തലമുറ മാറ്റത്തിന് ഫാബിയയെ വിധേയമാക്കിയിരിക്കുന്നത്. പുതിയ മോഡൽ മികച്ച സുരക്ഷയും ഏറ്റവും പുതിയ സാങ്കേതികവിദ്യയും നൽകുമെന്നാണ് സ്കോഡ അവകാശപ്പെടുന്നത്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

പതിവ് മോഡലിന് പുറമെ കോമ്പി, മോണ്ടെ കാർലോ, കോമ്പി മോണ്ടെ കാർലോ, ബ്ലാക്ക് എഡിഷൻ കോമ്പി സ്‌കൗട്ട്‌ലൈൻ, ക്ലെവർ, കോമ്പി ക്ലെവർ ബോഡിസ്റ്റൈലുകളിൽ ഫാബിയ ഇനി മുതൽ നിരത്തിലെത്തുമെന്നാണ് പ്രധാന ആകർഷണം.

MOST READ: കോടികൾ വിലമതിക്കുന്ന ലാലേട്ടന്റെ ടൊയോട്ട കാറുകൾ

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

പ്രാരംഭ ഘട്ടത്തിൽ പുതിയ ഫാബിയ മൂന്ന് പരിചിതമായ വേരിയന്റ് ഓപ്ഷനുകളിൽ തന്നെയാകും വാഗ്ദാനം ചെയ്യുക. അതിൽ ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നിവ തന്നെയാകും ഇടംപിടിക്കുക. ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ MQB A0 പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഈ ഹാച്ച്ബാക്ക് ഒരുങ്ങിയിരിക്കുന്നത്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

അതിനാൽ തന്നെ മുൻഗാമിയേക്കാൾ വളരെ വിശാലമാണ് നാലാം തലമുറ സ്കോഡ ഫാബിയ എന്നു പറയാതിരിക്കാനാവില്ല. എങ്കിലും നിലവിലുണ്ടായിരുന്ന ഡിസൈൻ ഭാഷ്യം കമ്പനി അതേപടി തുടരുകയാണ്.

MOST READ: അടിമുടി മാറ്റങ്ങളുമായി പരിഷ്‌കരിച്ച് ഹ്യുണ്ടായി വെന്യു; വീഡിയോ

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ച് അത്ലറ്റിക് അനുപാതങ്ങൾ, പുതുക്കിയ ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് ചലനാത്മകവും വികാരഭരിതവുമായ ശൈലിയാണ് ഏറ്റവും പുതിയ ഫാബിയ പിന്തുടരുന്നത്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

2021 സ്കോഡ ഫാബിയയുടെ മുൻവശത്ത് കറുത്ത തിരശ്ചീന സ്ലേറ്റുകളും കട്ടിയുള്ള ക്രോം ബോർഡറുകളും സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലിന് കൂടുതൽ നേരായ രൂപം നൽകുന്നു. അതേസമയം ഷാർപ്പ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ സംയോജിപ്പിച്ചിരിക്കുന്നതും മിഴിവേകുന്നു.

MOST READ: കോസ്റ്റ്ലിയായി കൈഗർ; 33000 രൂപ വരെ വില വർധവുമായി റെനോ

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

പരമ്പരാഗതമായ മുൻവശത്ത് ബമ്പറിന്റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന കറുത്ത ഹൗസിംഗിൽ നേർത്ത ആംഗുലർ ഫോഗ്‌ലാമ്പുകളും സ്കോഡ നൽകിയിട്ടുണ്ട്. പുനർ‌നിർമിച്ച ഡോർ‌ ഹാൻ‌ഡിലുകൾ‌ക്ക് ത്രികോണാകൃതിയിലുള്ള ഒരു ചെക്ക് ദേശീയ പതാകയുടെ പ്രതീതിയാണുള്ളത്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഫാബിയയുടെ നീളം 11 സെന്റീമീറ്റർ വർധിച്ച് 4.11 മീറ്ററായി മാറി. കൂടാതെ 380 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് ശേഷി. ഇത് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും വലുതാണ്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ 94 മില്ലീമീറ്റർ നീളമുള്ള വീൽബേസ് കാരണം പുതിയ സ്കോഡ ഫാബിയ യാത്രക്കാർക്ക്, പ്രത്യേകിച്ച് പിൻഭാഗത്ത് കൂടുതൽ ഇടം നൽകുന്നു. ഇപ്പോൾ 2,564 മില്ലിമീറ്ററാണ് നാലാംതലമുറ ആവർത്തനത്തിന്റെ വീൽബേസ്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഇതിന് കോപ്പർ നിറവും ഗ്രേ നിറത്തിലുള്ള കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗുമാണ് ലഭിക്കുന്നത്. പുതിയ എൽഇഡി ആംബിയന്റ് ലൈറ്റിംഗിന്റെ സാന്നിധ്യവും അകത്തളത്തെ പ്രീമിയമാക്കുന്നുണ്ട്.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

കാർഡ്, കോയിൻ ഹോൾഡർ, ഇലാസ്റ്റിക് ബാൻഡ് പെൻസിൽ ഹോൾഡർ, സീറ്റുകൾക്കിടയിൽ നീക്കംചെയ്യാവുന്ന കപ്പ് ഹോൾഡർ, ഡ്രൈവറുടെ ഡോറിലെ കുട, റിയർ വ്യൂ മിററിലെ യുഎസ്ബി-സി സോക്കറ്റുകൾ എന്നിവയാണ് ലഭ്യമായ ചില സവിശേഷതകൾ.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

9.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോൺട്രാസ്റ്റ് ഓറഞ്ച് / ഗ്രേ സ്റ്റിച്ചിംഗ്, റെഡ് / വൈറ്റ് ഡെക്കറേറ്റീവ് ലൈറ്റിംഗ്, പ്രെഡിക്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ട്രാഫിക് ജാം അസിസ്റ്റ്, എമർജൻസി അസിസ്റ്റ്, ഓട്ടോ പാർക്കിംഗ് എന്നിവയാണ് 2021 മോഡൽ ഫാബിയയുടെ ഇന്റീരിയറിലെ ചിസ പ്രധാന ഫീച്ചറുകൾ.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

ഫാബിയയ്‌ക്കായി മൊത്തം അഞ്ച് എഞ്ചിൻ ഓപ്ഷനുകൾ സ്‌കോഡ വാഗ്ദാനം ചെയ്യുന്നു. ഇതിൽ രണ്ട് പവർ ട്യൂണുകളിലായി 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ MPI EVO യൂണിറ്റ് അണിനിരക്കുന്നുണ്ട്. ഇതിനു പുറമെ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI EVO എഞ്ചിന്റെ രണ്ട് പതിപ്പും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

1.5 TSI നാല് സിലിണ്ടർ എഞ്ചിനാണ് ഫാബിയയുടെ പുതിയ റേഞ്ച്-ടോപ്പിംഗ് ഓപ്ഷൻ. ഇതിന്റെ സജീവ സിലിണ്ടർ സാങ്കേതികവിദ്യ (ACT) ഇന്ധന ഉപഭോഗത്തെയും CO2 മലിനീകരണവും കുറയ്ക്കാൻ ഏറെ സഹായിക്കുന്നു.

കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് DSG ഓട്ടോമാറ്റിക് ഏഴ് സ്പീഡ് DSG എന്നിവയാണ് 2021 ഫാബിയയിൽ സ്കോഡ വാഗ്‌ദാനം ചെയ്യുന്നത്. പ്രീമിയം ഹാച്ച്ബക്കുകളുടെ പ്രാധാന്യം ഇന്ത്യൻ വിപണിയിൽ വർധിക്കുന്നതിനാൽ സ്കോഡ നമ്മുടെ രാജ്യത്തും പുതുതലമുറ മോഡലിനെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Launched The Forth Gen Fabia Premium Hatchback With More Changes. Read in Malayalam
Story first published: Wednesday, May 5, 2021, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X