ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2021 മെയ് മാസത്തിലും കൂടുതൽ ആനുകൂല്യങ്ങളും ഓഫറുകളുമായി കളംനിറയുകയാണ്. ബ്രാൻഡിന്റെ അരീന ഡീലർഷിപ്പിലൂടെ ഈ മാസം ലഭ്യമാകുന്ന ഡിസ്കൗണ്ട് പ്രഖ്യാപനങ്ങൾ ഇങ്ങനെ.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയിൽ ക്യാഷ്‌ ഡിസ്കൗണ്ടായി 17,000 രൂപയാണ് ഈ മാസം ഉപഭോക്താക്കൾക്ക് ലഭ്യമാവുക. അതോടൊപ്പം തന്നെ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവ് 3,000 രൂപയും പ്രഖ്യാപനത്തിലുണ്ട്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

സെലേറിയോയിൽ ക്യാഷ്‌ ഡിസ്കൗണ്ടൊന്നും മെയ് മാസത്തിലെ ഓഫറിൽ ലഭ്യമാക്കിയിട്ടില്ല. എന്നാൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നു.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി AX1-ന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ഹ്യുണ്ടായി

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

ബ്രാൻഡിന്റെ ടോൾ-ബോയ് ഹാച്ചായ മാരുതി വാഗൺ‌ആറിന്റെ പെട്രോൾ വേരിയന്റുകൾക്ക് 8,000 രൂപയും സിഎൻജി മോഡലുകളിൽ 13,000 രൂപയുമാണ് ക്യാഷ്‌ ഡിസ്കൗണ്ടായി മെയ് മാസത്തെ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാഗൺആറിന്റെ വേരിയന്റ് പരിഗണിക്കാതെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

മാരുതി സ്വിഫ്റ്റിന്റെ LXi വേരിയന്റിന് ക്യാഷ്‌ ഡിസ്കൗണ്ടായി 30,000 രൂപയും മറ്റ് വകഭേദങ്ങളിൽ 10,000 രൂപയുമാണ് നൽകുന്നത്. ഡിസയർ കോംപാക്‌ട് സെഡാന്റെ LXi, VXi പതിപ്പുകളിൽ 8,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ട്.

MOST READ: വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

പക്ഷേ ZXi, ZXi പ്ലസ് മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ട് ആനുകൂല്യങ്ങളൊന്നും കമ്പനി ലഭ്യമാക്കിയിട്ടില്ല. സ്വിഫ്റ്റിലും ഡിസയറിലും എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപ വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

വിറ്റാര ബ്രെസയുടെ LXi, VXi മോഡലുകളിൽ 10,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ടായി ഒരുക്കിയിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസിനും കോർപ്പറേറ്റ് കിഴിവിനും വേരിയന്റ് പരിഗണിക്കാതെ യഥാക്രമം 20,000 രൂപയും 3,000 രൂപയും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: കോസ്റ്റ്ലിയായി കൈഗർ; 33000 രൂപ വരെ വില വർധവുമായി റെനോ

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

ജനപ്രിയ എംപിവി മോഡലായ എർട്ടിഗയിൽ 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി വാണിജ്യ മോഡലുകളിലും ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

ടൂർ H1 പതിപ്പിന് 17,000 രൂപയാണ് ക്യാഷ്‌ ഡിസ്കൗണ്ടായി ലഭ്യമാകുന്നത്. കൂടാതെ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 15,000 രൂപ വാഗ്ദാനം ചെയ്യുന്നു. ടൂർ H2 15,000 രൂപ ക്യാഷ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവോടെ ലഭ്യമാണ്. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും സ്വന്തമാക്കാം.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

ടൂർ S വേരിയന്റിൽ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസാണ് വാഗ്‌ദാനം. അതോടൊപ്പം തന്നെ 10,000 കോർപ്പറേറ്റ് ഡിസ്കൗണ്ടും കമ്പനി ഒരുക്കിയിട്ടുണ്ട്. ടൂർ M 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവോടെ മാത്രമേ ലഭിക്കുകയുള്ളൂ. ടൂർ V പതിപ്പിൽ 10,000 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്.

ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

മാരുതി സൂപ്പർ കാരിക്ക് പെട്രോൾ മോഡലുകളിൽ 20,000 രൂപയും സിഎൻജി വേരിയന്റുകളിൽ 20,000 രൂപയും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. അതോടൊപ്പം 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇതിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Announced Attractive Discounts In May 2021. Read in Malayalam
Story first published: Wednesday, May 5, 2021, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X