2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

2021 മെയ് മാസത്തിലും മോഡലുകളില്‍ വന്‍ ഓഫറുകളുമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. നിലവിലെ സാഹചര്യത്തിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകളില്‍ കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

കമ്പനിയുടെ ഏറ്റവും ചെറിയ കാറായ റെനോ ക്വിഡില്‍ മൊത്തം 52,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2020-ല്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് 20,000 രൂപ മുന്‍കൂര്‍ ക്യാഷ് ബോണസ് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ 2021-ല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് 10,000 രൂപ കിഴിവ് മാത്രമേ ലഭിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

റെനോ ക്വിഡ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, 2,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യും, പക്ഷേ MY21 പതിപ്പുകള്‍ക്ക് മാത്രമായി ഈ ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: ഹ്യുണ്ടായി അഡ്വഞ്ചർ പിക്കപ്പ് സാന്താക്രൂസിന്റെ അകവും പുറവും; വീഡിയോ

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

അതോടൊപ്പം തന്നെ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ ലോയല്‍റ്റി ബോണസും ക്വിഡ് വാങ്ങുമ്പോള്‍ ഒരു ഉപഭോക്താവിന് ലഭിക്കുന്നു. ഇതിനെല്ലാമുപരിയായി, നിങ്ങള്‍ ഒരു കോര്‍പ്പറേറ്റ് ഉപഭോക്താവാണെങ്കില്‍ 10,000 രൂപ കിഴിവ് ലഭിക്കും, ഒരു ഗ്രാമീണ ഉപഭോക്താവാണെങ്കില്‍, മുകളില്‍ പറഞ്ഞ എല്ലാ കിഴിവുകള്‍ക്കും മുകളില്‍ 5,000 രൂപയുടെ അധിക കിഴിവും കമ്പനി നല്‍കുന്നു.

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

അതുപോലെ തന്നെ സ്റ്റാന്‍ഡേര്‍ഡ്, RxL ട്രിമ്മുകളില്‍ 10,000 രൂപ ലോയല്‍റ്റി ബോണസ് മാത്രമാണ് നല്‍കുന്നത്. റെനോ കൈഗറിനെ സംബന്ധിച്ചിടത്തോളം, 5 വര്‍ഷമോ ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്റി ആനുകൂല്യമോ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ഓഫറുകളൊന്നുമില്ല.

MOST READ: കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

7 സീറ്റര്‍ റെനോ ട്രൈബറില്‍, ഒരാള്‍ക്ക് MY20 മോഡലുകളില്‍ 25,000 രൂപയും MY21 പതിപ്പുകളില്‍ 15,000 രൂപയും കിഴിവ് ലഭിക്കും. തെരഞ്ഞെടുത്ത ട്രിമ്മുകളില്‍ ഒരാള്‍ക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ ലോയല്‍റ്റി ബോണസും ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

6.99 ശതമാനം പലിശയിലുള്ള വായ്പയും ട്രൈബറില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ കോര്‍പ്പറേറ്റ്, ഗ്രാമീണ ഓഫറുകള്‍ ട്രൈബറിലും ബാധകമാണ്.

MOST READ: പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ ADAS ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ പ്രധാന ഓഫറായ റെനോ ഡസ്റ്ററിന് 75,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. RxS, RxZ ട്രിമ്മുകളില്‍ 30,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്.

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

അതേസമയം RxS മാനുവല്‍, സിവിടിയിലും 30,000 രൂപ മുന്‍കൂര്‍ ക്യാഷ് ബെനിഫിറ്റ് വാഗ്ദാനം ചെയ്യുന്നു. 15,000 രൂപയുടെ ലോയല്‍റ്റി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

കോര്‍പ്പറേറ്റ് ജീവനക്കാർക്ക് 30,000 രൂപ വരെ കിഴിവ് ലഭിക്കുമ്പോള്‍ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് 15,000 രൂപ ലഭിക്കും. ജനപ്രിയ മോഡലായ ഡസ്റ്റര്‍ എസ്‌യുവിയ്ക്ക് ഒരു പുതുതലമുറ പതിപ്പിനെ നല്‍കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

More from DriveSpark

Article Published On: Wednesday, May 5, 2021, 15:19 [IST]
English summary
Renault Announced Discounts And Offers For Duster, Kwid, Triber And Kiger In May 2021. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X