സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

C5 എയർക്രോസ് എന്നറിയപ്പെടുന്ന ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ആദ്യ മോഡൽ സിട്രൺ അടുത്തിടെ അവതരിപ്പിച്ചിരുന്നു. എന്നാൽ എസ്‌യുവിയുടെ വില നിർമാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതിനു പിന്നാലെ ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കുന്ന കോംപാക്ട്-എസ്‌യുവിയിലും കമ്പനി ഇതിനകം പ്രവർത്തിക്കുന്നു.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

CC21 എന്നാവും ചെറിയ എസ്‌യുവിയുടെ പേര്. ഇതിനകം ഇന്ത്യൻ റോഡുകളിൽ വാഹനത്തിന്റെ പരീക്ഷയോട്ടത്തിനിടയിൽ ബാഹ്യ രൂപ ക്യാമരയിൽ പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത്തവണ സ്പൈ ഷോട്ടുകൾ CC21 ന്റെ ഇന്റീരിയറാണ് വെളിപ്പെടുത്തുന്നത്.

MOST READ: എമർജൻസി ബ്രേക്ക് പരീക്ഷണവുമായി എംജി ആസ്റ്റർ; ഒരുങ്ങുന്നത് നൂതന സംവിധാനങ്ങൾ

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്റീരിയറിലെ സ്പൈ ഷോട്ടുകൾ പുതിയ കോംപാക്ട്-എസ്‌യുവി വാഗ്ദാനം ചെയ്യുന്ന സവിശേഷതകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകുന്നു. പവർ സ്ട്രോക്ക് പി‌എസ് എന്ന യൂട്യൂബ് ചാനലാണ് വാഹനം പരീക്ഷണ വീഡിയോ അപ്‌ലോഡുചെയ്‌തത്. വീഡിയോ CC21 -ന്റെ ബാഹ്യ ബിറ്റുകളും കാണിക്കുന്നു.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്പൈ ഷോട്ടുകളിൽ നിന്ന്, ബട്ടണുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ നമുക്ക് കാണാൻ കഴിയും, അതിനാൽ വാഹനത്തിനൊരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ ലഭിക്കും എന്നത് വ്യക്തമാക്കാം.

MOST READ: ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി 3D മോഡലിന്റെ ചിത്രങ്ങൾ പുറത്ത്

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്റ്റിയറിംഗ് വീലിൽ ഒരു സിൽവർ സ്ക്വയർ ഗാർണിഷും ലഭിക്കുന്നു. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഒരു വലിയ തിരശ്ചീന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടെന്ന് തോന്നുന്നു.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങി നിരവധി സവിശേഷതകളും ഇതിലുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ വാഗ്ദാനം ചെയ്യും.

MOST READ: മാഗ്നൈറ്റിനും കൈഗറിനും വെല്ലുവിളി; ടാറ്റയുടെ മൈക്രോ എസ്‌യുവി മെയ് മാസം വിപണിയിലേക്ക്?

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

100 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണങ്ങും. ഇതോടൊപ്പം മോഡലിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നിർമ്മാതാക്കൾ നൽകാം.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

CC21 ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സി ഇന്ധന വാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ എഞ്ചിന് സാധാരണ പെട്രോൾ, എഥനോൾ മിശ്രിതങ്ങളിലും (27 ശതമാനം മുതൽ 100 ശതമാനം വരെ) പ്രവർത്തിക്കാൻ കഴിയും.

MOST READ: ബിഎസ് VI യുഗത്തിൽ ഓയിൽ ബർണറുകൾക്ക് ഡിമാൻഡ് ഉണ്ടാവില്ലേ! പെട്രോൾ ഡീസൽ കാർ വിൽപ്പന നോക്കാം

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ എമിഷൻ മാനദണ്ഡങ്ങൾ കർശനമാകാൻ പോകുന്നതിനാൽ ഈ വിഭാഗത്തിൽ ഫസ്റ്റ്-മൂവർ നേട്ടം നേടാൻ ഫ്ലെക്സി-ഇന്ധന സംവിധാനം തങ്ങളെ സഹായിക്കും എന്ന് സിട്രൺ കരുതുന്നു.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

CC21 ന്റെ രൂപകൽപ്പന അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന C3 എയർക്രോസിന് സമാനമാണ്. എന്നിരുന്നാലും, നാല് മീറ്ററിൽ കൂടുതൽ നീളമുള്ളതിനാൽ നിർമ്മാതാക്കൾക്ക് C3 എയർക്രോസ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

C3 -ക്ക് 4,154 mm നീളവും 1,756 mm വീതിയും 1,637 mm ഉയരവുമുണ്ട്. ഇക്കാരണത്താൽ, നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഇതിന് ലഭ്യമാവില്ല.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, ഒരു ഫോക്സ് സ്‌കിഡ് പ്ലേറ്റിനൊപ്പം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് മുൻവശത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു. C5 എയർക്രോസിന് ലഭിക്കുന്നതുപോലെ രസകരമായ ഡിസൈൻ ഘടകങ്ങളും ഇതിന് ലഭിക്കും. പിൻഭാഗത്ത്, രൂപകൽപ്പന വൃത്താകൃതിയിലായിരിക്കും.

സിട്രൺ CC21 -ന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തി പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

സിട്രണിന്റെ കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് CC21 വികസിപ്പിച്ചിരിക്കുന്നത്. മറ്റ് സിട്രൺ, പൂഷോ ഉൽപ്പന്നങ്ങളിലും ഇത് ഉപയോഗിക്കുന്നു. ജീപ്പിന്റെ വരാനിരിക്കുന്ന കോംപാക്ട്-എസ്‌യുവിക്കും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കും എന്നതാണ് ശ്രദ്ധേയം. CC21 -ന് അഞ്ച് ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന.

മഹീന്ദ്ര XUV 300, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വേദി, കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയ്‌ക്കെതിരെയാണ് CC21 മത്സരിക്കുക.

Image Courtesy: Power Stroke PS

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen New Compact SUV CC21 Caught In Camera During Test Run. Read in Malayalam.
Story first published: Friday, March 26, 2021, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X