കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

നാഷണല്‍ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിന് പിന്തുണ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ടൊയോട്ട. തങ്ങളുടെ കുറച്ച് ജീവനക്കാരെ ഇതിനായി വിന്യസിക്കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

കൊവിഡ്-19 രോഗികള്‍ക്ക് ടെലികോണ്‍സള്‍ട്ടേഷന്‍ വാഗ്ദാനം ചെയ്യുന്ന ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കുന്നതിനായി 60-ഓളം ജീവനക്കാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

സന്നദ്ധപ്രവര്‍ത്തകര്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതിനും, കൊവിഡ് രോഗികളെ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. നിയുക്ത ഏജന്‍സികളില്‍ നിന്ന് ആദ്യ ഗ്രൂപ്പ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്നും, തുടര്‍ന്ന് അവരെ ഉടന്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

കൊവിഡ് കേസുകള്‍ കാരണം വര്‍ദ്ധിച്ചുവരുന്ന വൈദ്യസഹായം ആവശ്യപ്പെടുന്ന പ്രാദേശിക സമൂഹങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ബ്രാന്‍ഡിന്റെ 'കൊവിഡ് വാരിയേഴ്‌സ് ക്ലബ്'യുടെ ഭാഗമാണ് സന്നദ്ധപ്രവര്‍ത്തകര്‍.

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുന്ന എല്ലാ രോഗികള്‍ക്കും ഉചിതമായ ഷെഡ്യൂളിംഗിലൂടെയും ഫോളോ-അപ്പുകളിലൂടെയും ഡോക്ടര്‍മാരില്‍ എത്തിച്ചേരാമെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഡോക്ടര്‍ ഷിഫ്റ്റുകള്‍ തയ്യാറാക്കുന്നതും അവരുടെ റോളില്‍ പ്രത്യേകമായി ഉള്‍പ്പെടും.

MOST READ: 5-ഡോർ ജിംനിക്ക് തുടിപ്പേകാൻ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള ടർബോ പെട്രോൾ എഞ്ചിൻ

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

ഈ സംരംഭത്തിനുപുറമെ, അവശ്യ മെഡിക്കല്‍ ഉപകരണങ്ങളായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ബെഡ്‌സൈഡ് മോണിറ്ററുകള്‍ എന്നിവ പ്രാദേശിക ആരോഗ്യ വകുപ്പുകള്‍ക്ക് നല്‍കുമെന്നും ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

''രണ്ടാം കൊവിഡ് തരംഗത്തിന്റെ വന്‍ കുതിച്ചുചാട്ടത്തില്‍ പ്രാദേശിക സമൂഹത്തെയും സര്‍ക്കാര്‍ ഏജന്‍സികളെയും പിന്തുണയ്ക്കുന്നതിനായി ഞങ്ങള്‍ കൊവിഡ് വാരിയേഴ്‌സ് ക്ലബ് രൂപീകരിച്ചു. ഹെല്‍പ്പ്‌ലൈന്‍ കൈകാര്യം ചെയ്യുന്ന മുന്‍നിര തൊഴിലാളികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ഈ സന്നദ്ധ സംരംഭം സഹായിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ HR ആന്റ് സര്‍വീസസ് വൈസ് പ്രസിഡന്റ് ജി. ശങ്കര പറഞ്ഞു.

MOST READ: മഹീന്ദ്ര ഥാറിന് അടിസ്ഥാന വേരിയന്റ് ഒരുങ്ങുന്നു; വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

കൂടാതെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംഭാവന ചെയ്യുന്നതില്‍ അഭിനിവേശമുള്ള തങ്ങളുടെ ജീവനക്കാര്‍ക്ക് അവര്‍ വീട്ടില്‍ തന്നെ തുടരുമെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഈ പ്രവര്‍ത്തനം സഹായിക്കും. ആവശ്യം വന്നാല്‍ കൂടുതല്‍ ജീവനക്കാരുടെ സന്നദ്ധപ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കസ്റ്റമര്‍ കണക്ട് പ്രോഗ്രാം 2.0 എന്നൊരു പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. വിവിധ രീതിയിലുള്ള മെയിന്റനെന്‍സ് പാക്കേജുകളുടെ വിപുലീകരണമാണ് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

MOST READ: കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

കൊവിഡ്-19; ദേശീയ ഡോക്ടര്‍ ഹെല്‍പ്പ് ലൈനിനെ പിന്തുണയ്ക്കാന്‍ ടൊയോട്ട

ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി, പെയ്ഡ് വാറന്റി, സൗജന്യ സര്‍വീസുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന പെയ്ഡ് മെയിന്റനന്‍സ് പാക്കേജുകള്‍ ഉള്‍പ്പെടുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഈ സേവനങ്ങള്‍ നേടാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് ഇതിനു ശേഷവും സര്‍വീസ്, വാറണ്ടി എന്നിവ ഉപയോഗപ്പെടുത്താമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Covid-19 Crisis: Toyota Employees Volunteer To Support National Doctor Helpline, Find Here All Details. Read in Malayalam.
Story first published: Wednesday, May 19, 2021, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X