മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

പോയ മെയ് മാസത്തെ വിൽ‌പന കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി. കൊവിഡ് പ്രതിസന്ധിക്കിടയിലും വാർഷിക വിൽപ്പനയിൽ 263 ശതമാനം വളർച്ചയാണ് ബ്രാൻഡ് ഇത്തവണ സ്വന്തമാക്കിയത്.

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 6,883 യൂണിറ്റുകളിൽ നിന്ന് 25,001 യൂണിറ്റുകളാണ് ഹ്യുണ്ടായി ഇത്തവണ ഇന്ത്യൻ നിരത്തുകളിലെത്തിച്ചത്. എന്നാൽ 2021 ഏപ്രിലിൽ വിറ്റഴിച്ച 49,002 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് പ്രതിമാസ വിൽപ്പനയിൽ 49 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാവായ ഹ്യുണ്ടായി കഴിഞ്ഞ മാസം 24.2 ശതമാനം വിപണി വിഹിതമാണ് സ്വന്തമാക്കിയത്. 2020-ൽ ഇതേ കാലയളവിൽ ഇത് 18.8 ശതമാനമായിരുന്നു. ടൊയോട്ടയെ അപേക്ഷിച്ച് മികച്ച വിൽപ്പനയാണ് കൊറിയൻ ബ്രാൻഡിന് രാജ്യത്തു നിന്ന് രേഖപ്പെടുത്തിയത്.

MOST READ: ഉപയോഗിച്ച ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കാണം ഈ കാര്യങ്ങൾ

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

അതേസമയം രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ കയറ്റുമതിക്കാരായ കമ്പനി 2021 മെയ് മാസത്തിൽ മൊത്തം 5,702 യൂണിറ്റാണ് കയറ്റിയയച്ചത്. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ ഇത് 5,700 യൂണിറ്റുകളായിരുന്നു.

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

എന്നാൽ രാജ്യം ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ചില്ലറ വിൽപ്പനയ്ക്കും ഉത്പാദനത്തിനും തടസം സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സെമികണ്ടക്‌ടറുകളുടെ ക്ഷാമം നിലവിലെ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നുമുണ്ട്.

MOST READ: സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

എന്നിരുന്നാലും പുതിയ കാറുകളുടെ അവതരണങ്ങളിലൂടെ ശക്തമായ ഒരു തിരിച്ചുവരവിനാണ് ഹ്യുണ്ടായി. അതിൽ ഏറ്റവും ശ്രദ്ധേയമായ അരങ്ങേറ്റങ്ങളിൽ ഒന്നായിരിക്കും ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയുടേത്.

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും നീളമുള്ള വീൽബേസ് ഉൾപ്പെടെ നിരവധി മാറ്റങ്ങൾ അൽകാസറിൽ ഉണ്ടാകും. മൂന്നാം നിരയിലുള്ളവർക്ക് മികച്ച ഇന്റീരിയർ ഇടം വാഗ്ദാനം ചെയ്യുന്നതിലൂടെ വ്യത്യ‌സ്‌തമാകാനും ഈ മോഡൽ ശ്രമിക്കും.

MOST READ: മാഗ്‌നൈറ്റിന് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പുകളും; കയറ്റുമതി ലക്ഷ്യമിട്ട് നിസാന്‍

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 എന്നീ വമ്പൻ എസ്‌യുവി മോഡലുകളുമായാകും ഹ്യുണ്ടായി അൽകാസർ മാറ്റുരയ്ക്കുക. കൂടാതെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുള്ള വിശാലമായ ശ്രേണിയും വാഹനത്തിലുണ്ടാകും.

മോശമാക്കാതെ ഹ്യുണ്ടായിയും; മെയ് മാസത്തിൽ നിരത്തിലെത്തിച്ചത് 25,001 യൂണിറ്റുകൾ

എലാൻട്രയിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാകും മൂന്ന് വരി എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്. ഇത് പരമാവധി 159 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതോടൊപ്പം തന്നെ ക്രെറ്റയിൽ നിന്നുള്ള 1.5 ലിറ്റർ ഫോർ പോട്ട് U2 ഡീസൽ എഞ്ചിനും അൽകാസറിൽ ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Registered 25,001 Units Sales In May 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X