സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് ഫ്രഞ്ച് കുടുംബത്തില്‍ നിന്നുള്ള റെനോ ട്രൈബര്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ട്രൈബര്‍ 4-സ്റ്റാര്‍ നേടിയാണ് സുരക്ഷ തെളിയിച്ചത്.

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ഗ്ലോബല്‍ NCAP-യില്‍ നിന്ന് റെനോ ട്രൈബറിന് അടുത്തിടെ 4-സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് ലഭിച്ചു. #SaferCarsForIndia കാമ്പെയ്നിന് കീഴിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഫോര്‍ സ്റ്റാറും കുട്ടികള്‍ക്ക് ത്രീ സ്റ്റാറുമാണ് ലഭിച്ചത്. ഇതാദ്യമായാണ് റെനോയുടെ ടെസ്റ്റ് ചെയ്ത വണ്ടികളില്‍ ഒന്നിന് 4 സ്റ്റാര്‍ ലഭിക്കുന്നത്. 64 കിലോമീറ്റര്‍ വേഗതയില്‍ ക്രാഷ് ടെസ്റ്റ് നടത്തിയപ്പോഴാണ് ട്രൈബറിന് 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചത്.

MOST READ: പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടൊയോട്ട

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 17 ല്‍ 11.62 പോയിന്റാണ് ട്രൈബറിന് ലഭിച്ചത്. കുട്ടികളുടെ വിഭാഗത്തില്‍ 49 ല്‍ 27 പോയിന്റും ലഭിച്ചു. രണ്ട് എയര്‍ബാഗുകളുള്ള അടിസ്ഥാന വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുവന്നു.

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

മുന്നിലിരിക്കുന്ന ഡ്രൈവര്‍ക്കും പാസഞ്ചറിനും തലയ്ക്കും കഴുത്തിനും നല്ല സുരക്ഷിതത്വമാണ് ട്രൈബര്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ക്ക് നെഞ്ചിന് താരതമ്യേന കുറഞ്ഞ സുരക്ഷിതത്വം നല്‍കുമ്പോള്‍ കൂടെ ഇരിക്കുന്ന പാസഞ്ചറിന് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.

MOST READ: പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് വില്‍പ്പയ്ക്ക് എത്തുന്ന ട്രൈബറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വാഹനം സുരക്ഷിതമെന്ന് തെളിഞ്ഞതോടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് കമ്പനി 2021 ട്രൈബര്‍ പുറത്തിറക്കിയത്. 2021 ട്രൈബറിന്റെ അടിസ്ഥാന വില 5.30 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2019 അവതരിപ്പിച്ച ട്രൈബര്‍ എംപിവിയുടെ 70,000-ത്തിലധികം യൂണിറ്റുകള്‍ നാളിതുവരെ കമ്പനി വിറ്റഴിച്ചു.

MOST READ: പ്രതിമാസ വില്‍പ്പന 60 ശതമാനം ഇടിഞ്ഞു; 2021 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി എംജി

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ആകര്‍ഷകമായ അഞ്ച് നിറങ്ങളില്‍ പുതിയ ട്രൈബര്‍ എംപിവി ലഭ്യമാണ് - മെറ്റല്‍ മസ്റ്റാര്‍ഡ്, ഇലക്ട്രിക് ബ്ലൂ, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, സിഡാര്‍ ബ്രൗണ്‍ എന്നിവയും RXZ വേരിയന്റിലെ എല്ലാ ബോഡി കളറുകളിലും ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളുണ്ട്.

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനോടുകൂടിയാണ് റെനോ ട്രൈബറിനെ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എംപിവിക്ക് കരുത്ത് പകരുന്നത്.

MOST READ: മഹീന്ദ്ര ഥാര്‍, ബൊലേറോ ഡിസൈനില്‍ ചൈനീസ് ജീപ്പ്; വില്‍പ്പന പാകിസ്താനില്‍

സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ച് റെനോ ട്രൈബര്‍

ഈ യൂണിറ്റ് 6,250 rpm-ല്‍ പരമാവധി 71 bhp കരുത്തും 3,500 rpm-ല്‍ 96 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഉയര്‍ന്ന വേരിയന്റില്‍ ഓപ്ഷണല്‍ AMT-യും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber Gets 4 Stars From Global NCAP, All Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X