പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

കഴിഞ്ഞ ഏതാനും മാസമായി ഇന്ത്യന്‍ വാഹന വ്യവസായവും സമ്പദ്‌വ്യവസ്ഥയും മറ്റൊരു മോശം കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. കൊവിഡും, ലോക്ക്ഡൗണും എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് രാജ്യത്തുടനീളം നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിര്‍മാതാക്കള്‍ ചില്ലറ വില്‍പ്പനയും ഉല്‍പാദനവും താല്‍ക്കാലിക നിര്‍ത്തലാക്കുകയും ചെയ്തു. ഒപ്പം ലോജിസ്റ്റിക് തടസ്സങ്ങള്‍ നേരിടുകയും ചെയ്യുന്നു.

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2021 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്. പോയ മാസം 32,903 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര വില്‍പ്പന കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,702 യൂണിറ്റായിരുന്നു.

MOST READ: പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടൊയോട്ട

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഇത് 140 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ശതമാനം. എന്നിരുന്നാലും, പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 76 ശതമാനം എന്ന വന്‍ ഇടിവിലേക്കും നയിച്ചു.

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

2021 ഏപ്രിലില്‍ മാരുതി സുസുക്കി 1,35,879 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1,02,976 യൂണിറ്റുകളുടെ വന്‍ ഇടിവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്. ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് 2021 മെയ് മാസത്തില്‍ 31.9 ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്.

MOST READ: പ്രതിമാസ വില്‍പ്പന 60 ശതമാനം ഇടിഞ്ഞു; 2021 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി എംജി

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 37.5 ശതമാനമായിരുന്നു. 5.6 ശതമാനം ഇടിവ് വിപണി വിഹിതത്തിലും സംഭവിച്ചു. ടൊയോട്ട ഒഴികെയുള്ള എല്ലാ വാഹന നിര്‍മാതാക്കളും 2021 മെയ് മാസത്തില്‍ മികച്ച വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, സാമൂഹികവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ തിരികെ ലഭിക്കുമ്പോള്‍ മാത്രമേ വീണ്ടെടുക്കല്‍ പ്രതീക്ഷിക്കാനാകൂ.

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

മാരുതി സുസുക്കി രണ്ടാം തലമുറ സെലേരിയോ വരും മാസങ്ങളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ആര്‍, ഇഗ്‌നിസ്, എസ്-പ്രസോ തുടങ്ങിയ മോഡലുകളിലേതുപോലെ ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മഹീന്ദ്ര ഥാര്‍, ബൊലേറോ ഡിസൈനില്‍ ചൈനീസ് ജീപ്പ്; വില്‍പ്പന പാകിസ്താനില്‍

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

1.0 ലിറ്റര്‍ പെട്രോളും കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് ഇതിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് AMT എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

പ്രതികൂല സാഹചര്യത്തിലും മിന്നിതിളങ്ങി മാരുതി; വാര്‍ഷിക വില്‍പ്പനയില്‍ 140 ശതമാനം വളര്‍ച്ച

ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. 2014-ലാണ് മാരുതി സുസുക്കി സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സെലേറിയോ ഹാച്ച്ബാക്കിനൊപ്പം തന്നെ ഏതാനും പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ബ്രാന്‍ഡ് നിരയില്‍ നിന്നും വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki May 2021 Slaes Report Here, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X