ഹോണ്ട സിറ്റിയെ പിന്നിലാക്കി ഹ്യുണ്ടായി വേർണയുടെ കുതിപ്പ്, മെയ് മാസത്തെ കണക്കുകൾ ഇങ്ങനെ
കൊവിഡ് രണ്ടാം തരംഗം കാരണം ഇന്ത്യയിലെ കാർ വിൽപ്പന കാര്യമായി ഇടിഞ്ഞിരിക്കുകയാണ്. സി-സെഗ്മെന്റ് സെഡാൻ ശ്രേണിയെ ആണ് ഇത് കൂടുതലും ബാധിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ എല്ലാ മോഡലുകളിലുമുള്ള വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി.

അവിടെ ജനപ്രിയ മോഡലായി ഒന്നാംസ്ഥാനത്ത് തുടർന്നിരുന്ന ഹോണ്ട സിറ്റിയെ പിന്നിലാക്കി ഹ്യുണ്ടായി വേർണയാണ് മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാൻ. കൊറിയൻ മോഡലിന്റെ 1,181 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിയത്.

അതേസമയം ഹോണ്ട സിറ്റി 2021 മെയ് മാസത്തിൽ 1,148 യൂണിറ്റ് വിൽപ്പന നടത്തി. അതായത് വെറും 33 യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് വേർണ സിറ്റിയെ മറികടന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ 603 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ റാപ്പിഡ് മൂന്നാം സ്ഥാനത്തെത്തി.
MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

2021 ഏപ്രിലിൽ 2,552 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി വേർണയുടെ പ്രതിമാസ വിൽപ്പനയിൽ 54 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതുപോലെ തന്നെ ഹോണ്ട സിറ്റിയുടെ വിൽപ്പനയും 63 കുറഞ്ഞു.

2021 ഏപ്രിൽ മാസത്തെ 3,128 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2021 മെയ് മാസത്തിൽ. സ്കോഡ റാപ്പിഡിന്റെ വിൽപ്പനയിലും 29 ശതമാനം നഷ്‌ടം രേഖപ്പെടുത്തി. കഴിഞ്ഞമാസം 602 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. ഏപ്രിലിൽ ഇത് 848 യൂണിറ്റ് വിൽപ്പനയായിരുന്നു.
MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

രാജ്യത്തെ പ്രധാന സംസ്ഥാനങ്ങൾ ഘട്ടംഘട്ടമായി അൺലോക്ക് ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ കാർ വിൽപ്പന മെച്ചപ്പെടാൻ സാധ്യതയുണ്ട്. 2021 ജൂണിൽ ഹോണ്ട സിറ്റിയ്ക്ക് രാജ്യത്ത് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അടുത്തിടെ സെഡാനായ വേർണയെ സവിശേഷതകളോടെ പരിഷ്ക്കരിച്ചിരുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ സവിശേഷതകൾ വേർണയിൽ കൂട്ടിച്ചേർത്താണ് പുതിയ വഴിയിലേക്ക് കമ്പനി എത്തിയത്.
MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

വേർണയുടെ S പ്ലസ് SX വേരിയന്റുകളിലാണ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സവിശേഷതകൾ കൂട്ടിച്ചേർത്തിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളും ഹ്യുണ്ടായി വേർണയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിലവിൽ 2021 ഹ്യുണ്ടായി വേർണയുടെ പെട്രോൾ മോഡലുകൾക്ക് 9.19 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം ഡീസൽ വേരിയന്റുകൾക്ക് 10.81 ലക്ഷം മുതൽ 15.25 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.


Click it and Unblock the Notifications








