നിർമാണം അവസാനിപ്പിക്കുന്നു, പോൾസ്റ്റാർ 1 സെഡാന്റെ ലിമിറ്റഡ് എഡിഷൻ മോലിനെ അവതരിപ്പിച്ചു
പോൾസ്റ്റാർ 1 എന്ന ആഢംബര സെഡാൻ അതിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കാറിനായി ഒരു പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുകയാണ്.

പോൾസ്റ്റാർ 1 സെഡാന്റെ അവസാന മോഡലുകൾ ഈ വർഷാവസാനം ചൈനയിലെ ചെംഗ്ഡുവിലുള്ള ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വോൾവോയിൽ നിന്ന് വേർപെടുത്തിയതിനെത്തുടർന്ന് ഗീലിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ സ്റ്റാൻഡ്-എലോൺ ബ്രാൻഡായി അവതരിപ്പിക്കാൻ ആഢംബര സെഡാൻ ഉപയോഗിച്ചു വരികയായിരുന്നു.

പോൾസ്റ്റാർ 1 മോഡലിന് പകരമായി പോൾസ്റ്റാർ 2 കാറിനെയാണ് കമ്പനി ഇനി മുന്നോട്ടുകൊണ്ടുപോവുക. വെറും 25 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡൽ പോൾസ്റ്റാർ 1 സെഡാന്റെ നിർമാണ പ്രവർത്തനത്തിന് അറുതി വരുത്തും.
MOST READ: ഇന്ത്യൻ വിപണിയൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടൊയോട്ട കാറുകൾ

ഈ റൺ-ഓഫ് സ്പെഷ്യലുകൾ ബെസ്‌പോക്ക് മാറ്റ് ഗോൾഡ് കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ നിറത്തോട് പൊരുത്തപ്പെടുന്ന ബ്രേക്ക് കാലിപ്പറുകളും കറുത്ത വീലുകളും പുതിയ വേരിയന്റിനെ കൂടുതൽ മനോഹരമാക്കുന്നു എന്നതിൽ തർക്കമില്ല.

അതേസമയം ക്യാബിനിൽ കോൺട്രാസ്റ്റ് ഗോൾഡ് സ്റ്റിച്ചിംഗായിരിക്കും അവതരിപ്പിക്കുക. പോൾസ്റ്റാർ 1 പ്രത്യേക പതിപ്പിനെ വ്യതിരിക്തമാക്കുന്ന ഡിസൈൻ ഘടകങ്ങളാണിവയെങ്കിലും മറ്റ് പ്രധാനപ്പെട്ട അപ്‌ഡേറ്റുകളൊന്നുമില്ല.
MOST READ: മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

2019-ൽ അന്താരാഷ്ട്ര വിപണിയിൽ ആരംഭിച്ച ഈ പോൾസ്റ്റാർ 1 പൂർണമായും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ബ്രാൻഡിന്റെ ഏക പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാകാൻ ഉദ്ദേശിച്ചിരുന്നു.

617 bhp കരുത്തും 1,000 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 34kWh ബാറ്ററിയാണ് പോൾസ്റ്റാർ 1 സെഡാന് തുടിപ്പേകിയിരുന്നത്. ഇത് 124 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്തിരുന്നത്. പ്രതിവർഷം 500 യൂണിറ്റ് നിർമിക്കാനുള്ള ശേഷിയുള്ള മൂന്ന് വർഷത്തെ ഉത്പാദനമാണ് തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്നതും.
MOST READ: ലുക്കിൽ കലിനന് സമം; ടാങ്ക് 800 എസ്‌യുവി അവതരിപ്പിച്ച് GWM

എന്നിരുന്നാലും കഴിഞ്ഞ വർഷം യൂറോപ്യൻ വിപണിയിൽ 65 യൂണിറ്റുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. മറ്റ് കാറുകളുമായി മത്സരിക്കാനല്ല പോൾസ്റ്റാർ 1 രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

പോൾസ്റ്റാറിനായി ഒരു പുതിയ യുഗം പര്യവേക്ഷണം ചെയ്യുക, ശക്തമായ പ്രസ്താവനയോടെ ബ്രാൻഡ് സമാരംഭിക്കുക എന്നിവയായിരുന്നു ആദ്യ മോഡലിലൂടെ കമ്പനി ലക്ഷ്യമിട്ടിരുന്നത്.

ഒരു സ്റ്റാൻഡലോൺ ബ്രാൻഡ് എന്ന നിലയിൽ നിലവിലെ പരിവേഷത്തിൽ പോൾസ്റ്റാർ ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും വോൾവോയുടെ ശ്രേണിയിലുള്ള കാറുകളുടെയും എസ്‌യുവികളുടെയും ഹൈ-പെർഫോമൻസ് വകഭേദങ്ങളെ സൂചിപ്പിക്കാൻ പോൾസ്റ്റാർ ബാഡ്ജ് മുമ്പ് ഉപയോഗിച്ചിരുന്നു.


Click it and Unblock the Notifications








