Just In
- 1 hr ago
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- 1 hr ago
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- 1 hr ago
316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്സ്വാഗണ്
- 2 hrs ago
വീണ്ടും ICOTY കിരീടം കരസ്ഥമാക്കി ഹ്യുണ്ടായി i20
Don't Miss
- Sports
അന്നു ഞാന്‍ കരഞ്ഞു, കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര്‍ യാദവ്
- Movies
ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Lifestyle
പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവ് നല്‍കുമെന്ന സൂചനയുമായി മഹീന്ദ്ര
വീണ്ടും വില വര്‍ധനവിനൊരുങ്ങി ആഭ്യന്തര നിര്‍മ്മാതാക്കളായ മഹീന്ദ്ര. തങ്ങളുടെ മുഴുവന്‍ വാഹനങ്ങളുടെയും വില 21-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചരക്കുകളുടെ വില ഉയരുന്നത് കണക്കിലെടുത്താണ് ഇത് നടപ്പാക്കുന്നത്. 2021 ജനുവരിയില്‍ കമ്പനി ഇതിനകം തന്നെ മുഴുവന്‍ ശ്രേണിയുടെയും വില വര്‍ധനവ് നടത്തിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില വര്‍ധനവ് പ്രഖ്യാപിക്കുകയാണെങ്കില്‍, ഇത് 2021 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാമത്തെ വില വര്‍ധനയായി മാറും.

''ഞങ്ങള്‍ ജനുവരിയില്‍ കുറച്ച് വില വര്‍ധനവ് നടത്തിയിട്ടുണ്ട്, കാര്യങ്ങള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ ഒരുക്കല്‍ കൂടി വില വര്‍ധനവ് നടപ്പാക്കുമെന്ന് 20-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ച വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സംസാരിച്ച ഓട്ടോ, ഫാം സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ പറഞ്ഞു.

പക്ഷേ അത് വിപണി സാഹചര്യത്തെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-22 സാമ്പത്തിക വര്‍ഷം മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വര്‍ഷമാണ്.

കാരണം സ്കോര്‍പിയോയുടെയും, XUV500-യുടെയും പുതുതലമുറ വേരിയന്റുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്, മാത്രമല്ല കമ്പനിയുടെ ഇലക്ട്രിക് വാഹന തന്ത്രവും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ XUV300-യുടെ ഇലക്ട്രിക് അവതാരങ്ങളുമായി പുറത്തിറങ്ങും.

KUV100 ഈ നാളുകളില്‍ സമാരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. പുതുതലമുറ XUV500 ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അരങ്ങേറ്റം കമ്പനി വൈകിപ്പിക്കുകയായിരുന്നു.

എന്നിരുന്നാലും വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പല തവണകളായി വാഹനം സംബന്ധിച്ചുള്ള നിരവധി ഫീച്ചറുകളും വിവരങ്ങളും പുറത്തുവരുകയും ചെയ്തു.

പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളോടെയാകും വാഹനം വിപണിയില്‍ എത്തുക. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് എന്നിവയുടെ രൂപത്തിലാണ് ഇത് വരുന്നത്.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ യൂണിറ്റുകളും വാഗ്ദാനം ചെയ്യും. നിലവില്‍ വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.