വിൽപ്പന പൊടിപൊടിക്കാൻ മാരുതി, ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകൾ

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ബ്രാൻഡിന്റെ അരീന കാറുകളിൽ ഗംഭീര ഓഫറുമായി ഈ മാസത്തെ വിൽപ്പനയും പൊടിപൊടിക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

മാരുതിയുടെ എൻട്രി ലെവൽ കാറായ ആൾട്ടോ 17,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിനൊപ്പം ഈ മാസം സ്വന്തമാക്കാം. അതോടൊപ്പം തന്നെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

മാരുതി എസ്-പ്രെസോയ്ക്ക് 14,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും ലഭ്യമാകും.

MOST READ: ഓറയുടെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആറിന്റെ പെട്രോൾ വേരിയന്റുകൾക്ക് 8,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി മോഡലുകൾക്ക് 13,000 രൂപയുമാണ് ഏപ്രിൽ മാസത്തെ സമ്മാനം. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും മാരുതി നൽകുന്നുണ്ട്.

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

മാരുതി സെലെറിയോ, സെലേറിയോ X എന്നിവയ്ക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എക്സ്ചേഞ്ച് ബോണസിനൊപ്പം 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ എട്ടിന്

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

മാരുതി സ്വിഫ്റ്റിനെ സംബന്ധിച്ചിടത്തോളം LXi വേരിയന്റിന് 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുമ്പോൾ മറ്റ് മോഡലുകൾക്ക് 10,000 രൂപയാണ് ഒരുക്കിയിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസ് 20,000 രൂപയും കോർപ്പറേറ്റ് കിഴിവ് 3,000 രൂപയും അതിനോടൊപ്പം ലഭ്യമാണ്.

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും ഓഫറുകൾ സമാനമാണ്. മാരുതി ഡിസയറിന് 'ZXi', 'ZXi +' വേരിയന്റുകൾക്ക് കിഴിവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

MOST READ: നിരത്തിലേക്ക് കുതിക്കാം, സഫാരി അഡ്വഞ്ചർ പേഴ്‌സണ വേരിയന്റിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

എന്നാൽ മറ്റ് വകഭേദങ്ങൾക്ക് 8,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മോഡൽ ലെവൽ പരിഗണിക്കാതെ ഒരു കോർപ്പറേറ്റ് കിഴിവ് Rs. 3,000 രൂപയും എക്സ്ചേഞ്ച് ബോണസ് 20,000 വാഹനത്തിൽ ലഭ്യമാണ്.

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

മാരുതി വിറ്റാര ബ്രെസയ്ക്ക് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടോടെ ഇപ്പോൾ സ്വന്തമാക്കാം. ZXi, ZXi +വേരിയന്റുകളിൽ ഒഴികെ ഈ കിഴിവ് ബാധകമാണ്. ഇതുകൂടാതെ എക്സ്ചേഞ്ച് ബോണസ് 20,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും വാഹനം സ്വന്തമാക്കുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകളുമായി മാരുതി

മാരുതി ഇക്കോയ്ക്കും 10,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ട്. അതോടൊപ്പം എല്ലാ മോഡലുകളിലേയും പോലെ തന്നെ എക്സ്ചേഞ്ച് ബോണസ് 15,000 രൂപയും കോർപ്പറേറ്റ് കിഴിവ് 3,000 രൂപയും ലാഭിക്കാം.

More from DriveSpark

Article Published On: Saturday, April 3, 2021, 14:28 [IST]
English summary
Maruti Suzuki Announced Some Attractive Offers And Discounts For 2021 April. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X