നെക്‌സ മോഡലുകളിലും ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി

അരീന ഡീലർഷിപ്പുകളിലൂടെ ഈ മാസം ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം നെക്‌സ ഷോറൂമുകളിലെ മോഡലുകൾക്കും ഗംഭീര ഓഫഫുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

മാരുതി ഇഗ്നിസിന്റെ സിഗ്മ, ഡെൽറ്റ എന്നീ ലോവർ വേരിയന്റുകളിൽ 12,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് മെയ്‌ മാസത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഹാച്ച്ബാക്കിന്റെ സീറ്റ, ആൽഫ എന്നീ ഉയർന്ന മോഡലുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് 7,500 രൂപയായി ചുരുങ്ങും.

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

ഇതിനുപുറമെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും വേരിയന്റ് പരിഗണിക്കാതെ കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും മാരുതി സുസുക്കി ഇഗ്നിസിൽ മെയ് മാസത്തെ ഓഫറിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ആഗോള തലത്തിൽ 363 കോംപാക്ട് ക്രോസ്ഓവർ അവതരിപ്പിച്ച് ഫിയറ്റ്

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ മാരുതി ബലേനോയുടെ സിഗ്മ, ഡെൽറ്റ വകഭേദങ്ങളിൽ 12,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. സീറ്റ, ആൽഫ വേരിയന്റുകളിൽ 5,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

പ്രീമിയം ഹാച്ച്ബാക്കിന്റെ സിവിടി വേരിയന്റുകളിൽ ക്യാഷ് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമല്ല. എല്ലാ വേരിയന്റുകളിലും എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും കമ്പനി ലഭ്യമാക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: റൈസ് GR സ്പോർട്ട് പെർഫോമെൻസ് പതിപ്പ് പുറത്തിറക്കി ടൊയോട്ട

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ സി-സെഗ്മെന്റ് പ്രീമിയം സെഡാനായ സിയാസിനെ സംബന്ധിച്ചിടത്തോളം ഇതിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇതിൽ ലഭ്യമാണ്.

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

അതോടൊപ്പം കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും മാരുതി സലൂണിൽ ഒരുക്കിയിട്ടുണ്ട്. എർട്ടിഗയുടെ പ്രീമിയം വകഭേദമായ XL6 എംപിവിയിൽ ക്യാഷ് ഡിസ്‌കൗണ്ടോ അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസുകളോ ലഭ്യമല്ല. എന്നാൽ കോർപ്പറേറ്റ് കിഴിവായി 4,000 രൂപ ഉപഭോക്താക്കൾക്ക് നേടാം.

MOST READ: വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ മുൻനിര വാഹനമായ എസ്-ക്രോസിന് 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് മെയ് മാസത്തിലെ ആനുകൂല്യത്തിൽ ഉപയോഗപ്പെടുത്താനാവുന്നത്. ഇതുകൂടാതെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും ലഭ്യമാണ്.

നെക്‌സ മോഡലുകളിലും ഗംഭീര ഓഫഫുകളുമായി മാരുതി സുസുക്കി

അതോടൊപ്പം തന്നെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന എസ്-ക്രോസിന് അധികമായി 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും മാരുതി സുസുക്കി നെക്‌സ പ്രീമിയം ഡീലർഷിപ്പിലൂടെ വാഗ്‌ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, May 7, 2021, 9:22 [IST]
English summary
Maruti Suzuki Offering Benefits Up To Rs 35,000 On NEXA Models. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X