മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

തങ്ങളുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാറായ അർടുറയെ ആഗോളവിപണിയിൽ അവതിപ്പിച്ച് ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ. സൂപ്പർ-ലൈറ്റ്‌വെയിറ്റ് എഞ്ചിനീയറിംഗ് എന്ന കമ്പനിയുടെ തത്ത്വചിന്തയ്ക്ക് അടിവരയിടുന്നതാണ് ഈ പുതിയ മോഡൽ.

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

പെർഫോമൻസ്, ഡ്രൈവിംഗ് ഡൈനാമിക്സ്, ഇവി ഡ്രൈവിംഗ് ശേഷിയുമായി ഇടപഴകൽ എന്നിവ സമന്വയിപ്പിക്കാനാണ് മക്ലാരൻ ലക്ഷ്യമിടുന്നത്. ഇ-മോട്ടോർ, ബാറ്ററി പായ്ക്ക് എന്നിവയുൾപ്പെടെ ഹൈബ്രിഡ് പവർട്രെയിൻ ഘടകങ്ങൾ ചേർക്കുമ്പോൾ കമ്പനിയുടെ സൂപ്പർ-ലൈറ്റ്‌വെയിറ്റ് എഞ്ചിനീയറിംഗ് തത്ത്വചിന്ത എങ്ങനെ സംരക്ഷിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

സൂപ്പർകാർ ബോഡി രൂപകൽപ്പന ചെയ്തിരിക്കുന്നത് സൂപ്പർഫോർംഡ് അലുമിനിയം, കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ചാണ്. പ്രത്യേകിച്ചും ഇ-മോട്ടോർ, ബാറ്ററി പായ്ക്ക് ഉൾപ്പെടെയുള്ള ഹൈബ്രിഡ് പവർട്രെയിൻ ഘടകങ്ങൾ എന്നിവ വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

അർടുറയ്ക്ക് പവർ-ടു-വെയ്റ്റ് അനുപാതം 488 bhp / ടണ്ണാണ്. 88 കിലോ ബാറ്ററി പായ്ക്കും 15.4 കിലോഗ്രാം ഇ-മോട്ടോറും ഉൾപ്പെടെ വെറും 130 കിലോഗ്രാം ഭാരം ഹൈബ്രിഡ് ഘടകങ്ങളാണ്.

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

മക്ലാരൻ അർടുറയുടെ ഹൃദയഭാഗത്ത് ഒരു പുതിയ ട്വിൻ-ടർബോചാർജ്ഡ് 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. 671 bhp കരുത്തിൽ 720 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഹൈബ്രിഡ് യൂണിറ്റ്.

MOST READ: പുതിയ രൂപവും ഭാവവും, ആകെ മാറി പുത്തൻ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവി വിപണിയിൽ

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

പുതിയതും ഭാരം കുറഞ്ഞതുമായ എട്ട് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹൈബ്രിഡ് സൂപ്പർകാറിന് വെറും മൂന്ന് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

അതേസമയം 0-200 കിലോമീറ്റർ വേഗത 8.3 സെക്കൻഡിലും 0-300 കിലോമീറ്റർ സ്പീഡ് 21.5 സെക്കൻഡിലും അർടുറ കൈവരിക്കും. സൂപ്പർ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 330 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

ഹൈബ്രിഡ് സിസ്റ്റത്തിലെ ബാറ്ററി പായ്ക്ക് അഞ്ച് ലിഥിയം അയൺ മൊഡ്യൂളുകൾ ഉപയോഗിച്ചാണ് മക്ലാരൻ നിർമിച്ചിരിക്കുന്നത്, മൊത്തം ബാറ്ററി ശേഷി 7.4 kWh ആണ്. അതേസമയം 30 കിലോമീറ്റർ ശുദ്ധമായ ഇവി ഡ്രൈവും ഇത് നൽകുന്നു.

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

പൂർണ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) ശേഷി ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത അർടുറയിലെ ബാറ്ററി പായ്ക്ക് ഒരു സാധാരണ EVSE കേബിൾ ഉപയോഗിച്ച് വെറും 2.5 മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

മക്ലാരന്റെ ആദ്യ ഹൈബ്രിഡ് സൂപ്പർകാർ 'അർടുറ' വിപണിയിൽ

തെരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡിനെ ആശ്രയിച്ച് ഡ്രൈവിംഗ് സമയത്ത് കാറിനുള്ളിലെ ജ്വലന എഞ്ചിനിൽ നിന്ന് ബാറ്ററികൾക്ക് വൈദ്യുതി ലഭ്യമാക്കാം.

Most Read Articles

Malayalam
English summary
McLaren Introduced The High-Performance Hybrid Supercar Artura. Read in Malayalam
Story first published: Wednesday, February 17, 2021, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X