മക്ലാരന്റെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാർ ഫെബ്രുവരി 16-ന് അവതരിപ്പിക്കും
ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ തങ്ങളുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാറായ അർടുറയെ ഫെബ്രുവരി 16-ന് അവതരിപ്പിക്കും. കഴിഞ്ഞ വർഷം നവംബറിലാണ് ഒരു ടീസർ ചിത്രം പങ്കുവെച്ച് കമ്പനി വാഹനത്തെ വിപണിയിൽ എത്തിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്.

മക്ലാരനായി ഒരു പുതിയ യുഗത്തിന്റെ ആരംഭം കുറിക്കുന്ന മോഡലാകും അർടുറ ഹൈബ്രിഡ് സൂപ്പർകാർ. അതുകൂടാതെ ആദ്യത്തെ ഹൈബ്രിഡ് സീരീസ് പ്രൊഡക്ഷൻ സൂപ്പർകാർ ആയിരിക്കും ഇതെന്ന ആകർഷണവും വ്യത്യസ്‌തമാകും.

ഒരു പുതിയ പ്ലാറ്റ്ഫോമാകും കാറിന് അടിത്തറയേകുക. അതായത് വൈദ്യുതീകരണത്തിനായി ഒപ്റ്റിമൈസ് ചെയ്ത ഒരു പുതിയ പ്ലാറ്റ്ഫോം ആർക്കിടെക്ചറിൽ നിർമിച്ച ആദ്യത്തെ കാറായിരിക്കും പുതിയ അർടുറ എന്ന് സാരം.
MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

ഇത് യുകെയിലെ മക്ലാരൻ കോമ്പോസിറ്റ്സ് ടെക്നോളജി സെന്ററിൽ രൂപകൽപ്പന ചെയ്താണ് നിർമിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഇരട്ട-ടർബോ V6 പെട്രോൾ എഞ്ചിനാകും ഈ മോഡലിൽ മക്ലാരൻ അവതരിപ്പിക്കുക.

പിൻ വീൽ ഡ്രൈവ് മാത്രമായിരിക്കും സൂപ്പർ കാറിൽ കമ്പനി അണിയിച്ചൊരുക്കുക. കുറഞ്ഞ വേഗതയിൽ വരെ മെച്ചപ്പെട്ട ടോർഖ് പ്രതികരണത്തിന്റെ അധിക ആകർഷണവും പുതിയ എഞ്ചിൻ വഹിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
MOST READ: കമ്പനിയുടെ 75 -ാം വാർഷികത്തിന് പകിട്ടേകാൻ ഫൗണ്ടേഴ്സ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ടാറ്റ

ഡിസൈനിലേക്ക് കടന്നാൽ അർടുറ ഒറിജിനൽ മക്ലാരൻ രൂപത്തിന്റെ സാരാംശം അതേപടി നിലനിർത്തുമെന്ന് വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ ഇതിനോടകം സ്ഥിരീകരിക്കുന്നുണ്ട്.

പക്ഷേ ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ നിരയിലെ പുതുതലമുറ മോഡലുകളുടെ ആദ്യ സ്ഥാനവുമായി പൊരുത്തപ്പെടുന്നതിന് കുറച്ച് വിഷ്വൽ അപ്‌ഡേറ്റുകൾ ചേർക്കും എന്നതിൽ സംശയമൊന്നുമില്ല.ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണത്തിനിടയിലുള്ള അർടുറ ബാഡ്‌ജിംഗിനൊപ്പം പിൻ പ്രൊഫൈലിലെ മക്ലാരൻ ബാഡ്‌ജിംഗ് നേരത്തെ മക്ലാരൻ ഹൈബ്രിഡ് കാറിന്റെ ടീസർ ചിത്രം വെളിപ്പെടുത്തിയിരുന്നു.
MOST READ: 2021 ജനുവരിയില്‍ 4.3 ശതമാനം വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതിയ നെയിം പ്ലേറ്റിന് പിന്നിൽ ഒരു ഹണികോമ്പ് ഡിസൈൻ ഗ്രില്ലും ഇടംപിടിക്കുന്നത് ശ്രദ്ധേയമാണ്. പ്ലാറ്റ്ഫോം ആർക്കിടെക്ചർ മുതൽ ഹൈ പെർഫോമൻസ് ഹൈബ്രിഡ് എഞ്ചിന്റെ ഭാഗങ്ങളും, എക്സ്റ്റീരിയർ, ഇന്റീരിയർ, കട്ടിംഗ് എഡ്ജ് ഡ്രൈവർ ഇന്റർഫേസ് എന്നീ എല്ലാ ഘടകങ്ങളും പുതിയതാണെന്ന് മക്ലാരൻ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








