2021 ജനുവരിയില്‍ 4.3 ശതമാനം വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതുവര്‍ഷത്തിലെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ആഭ്യന്തര നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2021 ജനുവരിയില്‍ 1,60,752 യൂണിറ്റുകളുടെ വില്‍പ്പനയാണ് നിര്‍മ്മാതാക്കള്‍ നേടിയത്.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇതില്‍ ആഭ്യന്തര വില്‍പ്പന 1,42,604 യൂണിറ്റുകളും, ഒഇഎം വിതരണത്തില്‍ 5,703 യൂണിറ്റുകളും, കയറ്റുമതിയില്‍ 12,445 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2020-ല്‍ ഇതേ കാലയളവില്‍ 1,54,123 യൂണിറ്റുകളുടെ വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ വില്‍പ്പന 4.3 ശതമാനം ഉയരുകയും ചെയ്തു.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ആള്‍ട്ടോയും എസ്-പ്രസോയും ചേര്‍ന്ന് കഴിഞ്ഞ മാസം 25,153 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തത്. 2020-ല്‍ ഇതേ കാലയളവില്‍ ഇത് 25,885 യൂണിറ്റായിരുന്നു. 2.8 ശതമാനം വില്‍പ്പന താഴേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബ്രാന്‍ഡിലെ ജനപ്രീയ മോഡലുകളായ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ S എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട് പാസഞ്ചര്‍ വാഹനങ്ങള്‍ 76,935 യൂണിറ്റാണ് വില്‍പ്പന രേഖപ്പെടുത്തിയത്.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 ജനുവരിയിലെ വില്‍പ്പന 84,340 യൂണിറ്റുകളായിരുന്നുവെന്നും കമ്പനി അറിയിച്ചു. ഈ ശ്രേണിയിലും ഈ വര്‍ഷം 8.8 ശതമാനം വില്‍പ്പന താഴേക്ക് പോയെന്നും കമ്പനി അറിയിച്ചു.

MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സിയാസ് മിഡ് സൈസ് എസ്‌യുവിയില്‍ കഴിഞ്ഞ മാസം 1,347 യൂണിറ്റ് റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. 2020 ജനുവരിയില്‍ 835 യൂണിറ്റുകളില്‍ നിന്നാണ് ഈ കുതിച്ചുച്ചാട്ടം. ഈ മോഡലില്‍ 61.3 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

7.4 ശതമാനം സംയോജിത വളര്‍ച്ചയുള്ള മിനി, കോംപാക്ട് ശ്രേണിയില്‍ നിന്ന് വ്യത്യസ്തമായി ജിപ്‌സി, എര്‍ട്ടിഗ, എസ്-ക്രോസ്, XL6, വിറ്റാര ബ്രെസ സീരീസ് യൂട്ടിലിറ്റി വെഹിക്കിള്‍സ് എന്നിവ 23,887 യൂണിറ്റുകളുടെ വില്‍പ്പനയും നേടി. 16,460 യൂണിറ്റുകളില്‍ നിന്നാണ് ഈ ശ്രേണിയിലും വലിയ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്.

MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇതോടെ യൂട്ടിലിറ്റി വെഹിക്കിള്‍ ശ്രേണിയില്‍ 45.1 ശതമാനം വളര്‍ച്ചയാണ് നിര്‍മ്മാതാക്കള്‍ കൈവരിച്ചിരിക്കുന്നത്. 2021 ജനുവരിയില്‍ 11,680 യൂണിറ്റാണ് ഈക്കോ രേഖപ്പെടുത്തിയത്.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പോയ വര്‍ഷം വിറ്റ 12,324 യൂണിറ്റുകളില്‍ നിന്ന് 5.2 ശതമാനം ഇടിവാണ് ഈ മോഡലിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. സൂപ്പര്‍ കാരി എല്‍സിവി പുതുവര്‍ഷത്തിന് നല്ല തുടക്കം കുറിച്ചു. 2020 ഡിസംബറിലെ 2,407 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്‍ഷം 3,602 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.

MOST READ: ബലേനോയ്ക്ക് പുത്തൻ അപ്ഡേറ്റുകൾ നൽകാനൊരുങ്ങി മാരുതി; അവതരണം താമസിയാതെ

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

49.7 ശതമാനമാണ് വില്‍പ്പനയിലെ വര്‍ധന. ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് വിറ്റാര ബ്രെസയുടെയും ബലേനോയുടെയും 5,703 യൂണിറ്റുകള്‍ യഥാക്രമം ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഗ്ലാന്‍സ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തു.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അര്‍ബന്‍ ക്രൂയിസര്‍ എന്ന് വിളിക്കപ്പെടുന്ന പുനര്‍നിര്‍മ്മിച്ച കോംപാക്ട് എസ്‌യുവിയും ഉപഭോക്താക്കളില്‍ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്. 2019 ജൂലൈയില്‍ ടൊയോട്ട ഗ്ലാന്‍സ ആരംഭിച്ചതിനുശേഷം ഒഇഎം വിതരണം 50,000 കവിഞ്ഞു.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 ജനുവരിയില്‍ ടൊയോട്ടയിലേക്ക് 2,249 യൂണിറ്റുകള്‍ വിതരണം ചെയ്തു, അതിന്റെ ഫലമായി 154 ശതമാനമാണ് വില്‍പ്പനയിലെ വളര്‍ച്ച . കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയും ഒഇഎം വിതരണവും 2.6 ശതമാനം വര്‍ധനവിന് കാരണമായി.

2021 ജനുവരിയില്‍ 4.3 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി മാരുതി സുസുക്കി; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വിദേശത്തേക്കുള്ള കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് കമ്പനി നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 12,445 യൂണിറ്റുകളാണ് കയറ്റി അയച്ചത്. 2020-ല്‍ ഇതേ കാലയളവില്‍ ഇത് 9,624 യൂണിറ്റായിരുന്നു കയറ്റുമതി. 29.3 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Car Sales Growth 4.3 Per Cent In 2021 January, WagonR, Baleno, Alto, Swift Sales Numbers Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X