റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

ക്വിഡ്, ട്രൈബർ, കിഗർ, ഡസ്റ്റർ എന്നിവ അടങ്ങിയ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. പുതുക്കിയ വിലകൾ 2021 ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

തെരഞ്ഞെടുക്കുന്ന മോഡലിനെ അനുസരിച്ച് വില വർധനവ് വ്യത്യാസപ്പെടും. കുറച്ച് സവിശേഷതകൾ കൂട്ടിച്ചേർത്ത് ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉപയോഗിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് റെനോ ട്രൈബർ എംപിവിയെ പരിഷ്ക്കരിച്ചിരുന്നു.

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

ട്രൈബറിന്റെ അടിസ്ഥാന RXE വേരിയന്റിന് ഇപ്പോൾ 20,000 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത്. അതായത് ഇതിന്റെ പുതുക്കിയ എക്സ്ഷോറൂം വില 5.50 ലക്ഷം രൂപയാണെന്ന് സാരം.

MOST READ: വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

എംപിവിയുടെ RXL, RXT, RXZ, RXZ ഡ്യുവൽ-ടോൺ എന്നിവയ്ക്ക് 13,200 രൂപയുടെ വർധനവാണ് റെനോ നടപ്പിലാക്കിയിരിക്കുന്നത്. 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് എഎംടി ഗിയർബോക്‌സ് ഓപ്ഷനും വാഹനത്തിൽ തെരഞ്ഞെടുക്കാം.

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

റെനോയുടെ മിഡ്-സൈസ് എസ്‌യുവി മോഡലായ ഡസ്റ്ററിന്റെ എല്ലാ വേരിയന്റുകൾക്കും 13,050 രൂപയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. 1.5 ലിറ്റർ പെട്രോളും 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് ഡസ്റ്ററിന്റെ കരുത്ത്. RXE, RXS, RXZ വേരിയന്റുകളിൽ വാഹനം തെരഞ്ഞെടുക്കാം.

MOST READ: എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

റെനോ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോഡലാണ് ക്വിഡ് ഹാച്ച്ബാക്ക്. 0.8 ലിറ്റർ പതിപ്പിന്റെ Std, RXE, RXL, RXT വേരിയന്റുകൾക്ക് 13,900 രൂപയുടെ വില പരിഷ്ക്കരണവും നിയോടെക് RXL വേരിയന്റിന്റെ എക്‌സ്‌ഷോറൂം വിലയിൽ 7,095 രൂപയുമാണ് ബ്രാൻഡ് വർധിപ്പിച്ചിരിക്കുന്നത്.

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

ക്വിഡ് ക്ലൈമ്പർ എന്നറിയപ്പെടുന്ന 1.0 ലിറ്റർ പെട്രോൾ മോഡലും ഈ എൻട്രി ലെവൽ ഹാച്ചിനുണ്ട്. ഇതിന്റെ RXL മാനുവൽ, RXT ഓപ്ഷണൽ, RXT എ‌എം‌ടി ഓപ്ഷണൽ, RXL എ‌എം‌ടി എന്നിവയ്ക്ക് ഇപ്പോൾ 9,000 രൂപയോളമാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

മാനുവൽ, എ‌എം‌ടി ഗിയർ‌ബോക്സ് എന്നിവയിൽ RXL വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന സ്പെഷ്യൽ നിയോടെക് എഡിഷന് ഇപ്പോൾ 7,095 രൂപയും കൂടിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്ത് പുറത്തിറക്കിയ കൈഗർ എസ്‌യുവിക്ക് മെയ് മാസത്തിൽ തന്നെ വില കൂട്ടിയിരുന്നു.

റെനോ കാറുകൾക്ക് ചെലവേറും, മോഡൽ നിരയിലാകെ വില വർധവ്

എന്നാൽ ഒരു മാസത്തിനപ്പുറം ഇത് രണ്ടാം തവണയാണ് കോംപാക്‌ട് എസ്‌യുവിക്ക് പുതുക്കിയ വില ലഭിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് വർധനവിന്റെ അളവ് വ്യത്യാസപ്പെടുന്നുമുണ്ട്. ഇത് 3,090 രൂപ മുതൽ 39,030 രൂപ വരെയാണ് കൂടിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Hiked The Prices Of Entire Model Lineup. Read in Malayalam
Story first published: Saturday, June 5, 2021, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X